കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പികെ ശ്യാമള ആന്തൂര്‍ നഗസഭാധ്യക്ഷ സ്ഥാനം രാജിവെച്ചേക്കും

Google Oneindia Malayalam News

Recommended Video

cmsvideo
ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമള രാജിവച്ചു | Oneindia Malayalam

കണ്ണൂര്‍: പ്രവാസി വ്യവസായിയായ പാറയില്‍ സാജന്‍റെ ആത്മഹത്യയില്‍ ആരോപണം നേരിടുന്ന ആന്തൂര്‍ നഗരസഭാധ്യക്ഷ പികെ ശ്യാമള രാജിവെച്ചേക്കും. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി സെക്രട്ടി എംവി ജയരാജന് പികെ ശ്യമള രാജിക്കത്ത് കൈമാറിയെന്നാണ് സൂചന. ആന്തൂര്‍ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് സിപിഎം ജില്ലാസെക്രട്ടറിയേറ്റ് യോഗം കണ്ണൂരില്‍ ചേര്‍ന്നിരുന്നു. ഈ യോഗത്തിലേക്ക് ശ്യാമളയെ വിളിച്ചു വരുത്തി പാര്‍ട്ടി രാജി ആവശ്യപ്പെട്ടുവെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

<strong>ശബരിമല: വെട്ടിലായി ബിജെപി നേതൃത്വം; കോടതിയെ മറികടക്കാനാവില്ലെന്ന രാംമാധവിന്‍റെ നിലപാടില്‍ ആശങ്ക</strong>ശബരിമല: വെട്ടിലായി ബിജെപി നേതൃത്വം; കോടതിയെ മറികടക്കാനാവില്ലെന്ന രാംമാധവിന്‍റെ നിലപാടില്‍ ആശങ്ക

ഇന്ന് രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പികെ ശ്യാമളക്ക് പറയാനുള്ള കാര്യങ്ങള്‍ നേതാക്കള്‍ കേള്‍ക്കുകയും അതിന് ശേഷം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ അവരോട് രാജി നല്‍കാന്‍ ആവശ്യപ്പെടുകയാണെന്നുമാണ് റിപ്പോര്‍ട്ട്. പികെ ശ്യാമളയുടെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായാല്‍ ആവരുടെ പിന്‍ഗിമായി കോടനെല്ലൂരില്‍ നിന്നുള്ള കൗണ്‍സിലറായ മറ്റൊരു ശ്യാമളയുടെ പേരാണ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിക്കുന്നത്. അതേസമയം യോഗത്തില്‍ താന്‍ രാജി സന്നദ്ധത അറിയിക്കുകയോ പാര്‍ട്ടി രാജി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് പികെ ശ്യാമള വ്യക്തമാക്കുന്നത്.

anthur

ഇന്നലെ തളിപ്പറമ്പ് ഏരിയാ കമ്മറ്റിയോഗത്തിലും ശ്യാമളയ്ക്കെതിരെ ഒരുവിഭാഗം രംഗത്ത് വന്നിരുന്നു. സാജന്‍റെ വിഷയത്തിൽ പി ജയരാജൻ ഇടപെട്ടിട്ടും, പി കെ ശ്യാമള എതിർ നിലപാടെടുത്തതും ബിജെപിയും കോൺഗ്രസും വലിയ വിവാദമാക്കിയിരുന്നു. പാര്‍ട്ടിയുടെ കീഴ്ഘടങ്ങളില്‍പ്പോലും ഇത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയും ചെയ്തു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്തിമ തീരുമാനം പാര്‍ട്ടി എടുക്കട്ടേയെന്നായിരുന്നു ഏരിയാ കമ്മറ്റി യോഗത്തില്‍ ശ്യാമള വ്യക്തമാക്കിയത്.

ജില്ലാസെക്രട്ടറി യോഗം കണ്ണൂരില്‍ തുടരുകയാണ്. യോഗത്തിന് ശേഷം നേതാക്കള്‍ മാധ്യമങ്ങളെ കണ്ട് രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ആത്മഹത്യ വിഷയത്തില്‍ ഇന്ന് തളിപ്പറമ്പിലെ ധര്‍മ്മശാലയില്‍ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം നടത്തുന്നുണ്ട്. സംഭവത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടിയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുന്നതിനാല്‍ അവരോട് സംസാരിക്കാനും സമവായമുണ്ടാക്കാനും ലോക്കൽ കമ്മിറ്റികൾ അടിയന്തരമായി വിളിച്ചു ചേർക്കാനും നിർദേശം നൽകിയിട്ടുണ്ട്.

English summary
pk shyamala may resign anthoor municipality chairperson post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X