Get Updates
Get notified of breaking news, exclusive insights, and must-see stories!

'മരുമകള്‍ നിയമനം' കുടുംബ കാര്യമല്ല ; എല്ലാം പാര്‍ട്ടി പറഞ്ഞിട്ടെന്ന് പികെ ശ്രീമതി ടീച്ചര്‍

കണ്ണൂര്‍: വ്യവസായ വകുപ്പില്‍ തന്റെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയ ഇപി ജയരാജനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മരുമകളെ പേഴ്‌സണല്‍ സ്റ്റാഫിലെടുത്തതിന് വിശദീകരണവുമായി മന്‍ മന്ത്രിയും കണ്ണൂര്‍ എംപിയുമായ പികെ ശ്രീമതി ടീച്ചര്‍ രംഗത്ത്. അനധികൃത നിയമനത്തില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയാണ് ശ്രീമതിയുടെ വിശദീകരണം.

തന്റെ മരുമകളെ പേഴ്‌സണല്‍ സ്റ്റാഫിലെടുത്തത് പാര്‍ട്ടി പറഞ്ഞിട്ടാണെന്നും പാര്‍ട്ടിക്കു പോറലേല്‍കാതിരിക്കാന്‍ അന്നു ഞാന്‍ മൗനം ദീക്ഷിച്ചുവെന്നുമാണ് ശ്രീമതി ടീച്ചറുടെ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വിവാദത്തിന് ടീച്ചര്‍ മറുപടി നല്‍കുന്നത്. ശ്രീമതി ടീച്ചറുടെ മകനും ഇപി ജയരാജന്റെ ബന്ധുവുമായ സുധീര്‍ നമ്പ്യാരുടെ നിയമനത്തില്‍ വിവാദം മുറുകുമ്പോഴാണ് ടീച്ചറുടെ വിശദീകരണമെന്നതും ശ്രദ്ധേയമാണ്.

വിശദീകരണം

വിശദീകരണം

പികെ ശ്രീമതി ടിച്ചറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് ഇങ്ങനെയാണ്: വിമര്‍ശനം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടുളള ഒരു പോസ്റ്റാണിത് . എങ്കിലും 10കൊല്ലം മുന്‍പ് നടന്നതു എന്താണെന്നത് വ്യക്തമാക്കണം എന്നു എന്റെ മനസ് പറയുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്

എല്ലാം പാര്‍ട്ടിക്ക് വേണ്ടി

എല്ലാം പാര്‍ട്ടിക്ക് വേണ്ടി

പാര്‍ട്ടിക്കു പോറലേല്‍കാതിരിക്കാന്‍ അന്നു ഞാന്‍ മൗനം ദീക്ഷിച്ചു. മന്ത്രിഭവനത്തില്‍ മൂന്നു തസ്തികകളിലേക്കു ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതാത് മന്ത്രിമാര്‍ക്കു നിശ്ചയിക്കാം എന്നു പാര്‍ട്ടി തീരുമാനം സെക്രട്ടറി അറിയിച്ചതായും ടീച്ചര്‍ പറയുന്നു

മരുമകള്‍

മരുമകള്‍

പാര്‍ട്ടിയുടെ അനുവാദം വാങ്ങി ഞാന്‍ എന്റെ മകളെ (മകന്റെ ഭാര്യ)നിശ്ചയിക്കുകയും ചെയ്തു. ബന്ധുക്കളെ മന്ത്രിമന്ദിരത്തില്‍ നിശ്ചയിക്കുന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ലെന്നും എംപി വിശദീകരിക്കുന്നു

പദവി ഉയര്‍ത്തി

പദവി ഉയര്‍ത്തി

മന്ത്രിമന്ദിരത്തിലെ കുക്ക് എന്ന പോസ്റ്റിലായിരുന്നു മരുമകളുടെ നിയമനം. ബിരുദധാരികളായവരേയെല്ലാം അപ്‌ഗ്രേഡ് ചെയാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ സ്റ്റാഫിലുളളവരേയും അപ്‌ഗ്രേഡു ചെയ്തു. അതില്‍ എന്റെ മകന്റെ ഭാര്യയെ ചേര്‍ത്തത് ശരിയായ നടപടിയായിരുന്നില്ലെന്ന് ശ്രീമതി ടീച്ചര്‍ സമ്മതിക്കുന്നു.

വിമര്‍ശനം

വിമര്‍ശനം

തനിക്കെതിരെ മീഡിയ ശക്തമായ വിമര്‍ശനം ഉന്നയിച്ചു. അതോടെ പാര്‍ട്ടിയുടെ നിര്‍ദ്ദേശമനുസരിച്ച് മരുമകള്‍ രാജി വെച്ചെന്നും വിശദീകരണമുണ്ട്.

പെന്‍ഷന്‍

പെന്‍ഷന്‍

ഇപ്പോള്‍ മീഡിയയും ബിജെപി, കോണ്‍ഗ്രസ് നേതാക്കളപം ആരോപിക്കുന്നതു പോലെ എന്റെ മോന്റെ ഭാര്യ പെന്‍ഷന്‍ വാങ്ങുന്നില്ല. പെന്‍ഷനു അപേക്ഷിച്ചിട്ടു പോലും ഇല്ല എന്ന കാര്യവും ശ്രീമതി ടീച്ചര്‍ വ്യക്തമാക്കുന്നു.

വിശദീകരണം തിരിച്ചടിയാകും

വിശദീകരണം തിരിച്ചടിയാകും

സുധീര്‍ നമ്പ്യാര്‍ നിയമനത്തില്‍ ജയരാജനെതിരെ വിജിലന്‍സ് അന്വേഷണമടക്കം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്ന സാഹചര്യത്തില്‍ ശ്രീമതി ടീച്ചറുടെ പ്രതികരണം സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സുധീര്‍ നമ്പ്യാരുടെ നിയമനവും പാര്‍ട്ടി അറിഞ്ഞാണെന്ന ധ്വനിയും ടീച്ചറുടെ പ്രതികരണത്തിലുണ്ട്.

ഫേസ്ബുക്കിലെ കുറിപ്പ്

മരുമകള്‍ നിയമനത്തില്‍ പികെ ശ്രീമതി ടീച്ചറുടെ വിശദീകരണം

Read Also: ജയരാജന്റെ 'ബന്ധു നിയമനം': വിജിലന്‍സ് അന്വേഷണം? നടപടി വേണമെന്ന് ആവര്‍ത്തിച്ച് വിഎസ്...

Read Also: തൃശ്ശൂരിനെ നടുക്കി വീണ്ടും കാറപകടം; കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രണ്ട് മരണം

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+