ആയുർവേദ ആചാര്യൻ പികെ വാര്യർ അന്തരിച്ചു
കോഴിക്കോട്; കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പികെ വാര്യർ അന്തരിച്ചു. 100 വയസായിരുന്നു. കോട്ടയ്ക്കലിലെ വീട്ടിൽ വെച്ചാണ് അന്ത്യം.ജൂണ്‍ എട്ടിനായിരുന്നു അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചത്.
നേരത്തേ കൊവിഡ് ബാധിതനായിരുന്നു പികെ വാര്യർ. പിന്നീട് അദ്ദേഹം രോഗമുക്തി നേടിയെങ്കിലും മൂത്രത്തിലെ അണുബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തെങ്കിലും ശനിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

ഇത് കരിക്ക് താരം അമേയ തന്നെയോ? 'എന്റെ പൊന്നു തണുപ്പേ'....ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൻ വൈറൽ
ശ്രീധരൻ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ഇളയമകനായി 1921 ജൂണിലാണ് പികെ വാരിയർ എന്ന പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാരിയർ ജനിച്ചത്. കോട്ടയ്ക്കൽ ഗവ രാജാസ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയക്കിയ പികെ വാര്യർ വൈദ്യരത്നം പിഎസ് വാര്യർ ആയുർവേദ കോളജിലാണ് തന്റെ വൈദ്യപഠനം നടത്തിയത്.് 1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത അദ്ദേഹം പീന്നീട് തിരിച്ചെത്തിയാണ് പഠനം പൂർത്തിയാക്കിയത്.
പി.കെ വാരിയരുടെ അമ്മാവനായ വൈദ്യരത്‌നം ഡോപി എസ് വാരിയറാണ് 1902 ൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപിക്കുന്നത്. 1944 ൽ അദ്ദേഹം അന്തരിച്ചപ്പോൾ ആര്യവൈദ്യശാലയെ ചാരിറ്റബിള്‍ ട്രസ്റ്റ് ആയി നടത്തിക്കൊണ്ടു പോകണമെന്നതായിരുന്നു പിഎസ് വാര്യയുടെ ആഗ്രഹം. ഇതോടെ 1944 ൽ പി കെ വാരിയരുടെ മൂത്ത ജ്യേഷ്ഠനായ പി മാധവ വാര്യറായിരുന്നു ആദ്യത്തെ മാനേജിംഗ് ട്രെസ്റ്റിയായി ചുമതലയേറ്റത്. എന്നാൽ 1953 ൽ മാധവ വാര്യർ വിമാനാപകടത്തിൽ മരിച്ചു. ഇതോടെയാണ് പികെ വാര്യർ ആര്യവൈദ്യശാലയുടെ ചുമതല ഏറ്റെടുക്കുന്നത്. ആര്യവൈദ്യ ശാലയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉൾപ്പെടെ വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് പികെ വാരിയർ.
ആയുർവേദ രംഗത്തെ സംഭാവനകളെ കണക്കിലെടുത്ത് അദ്ദേഹത്തിന് ിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. സ്മൃതി പർവ്വം എന്ന പികെ വാര്യരുടെ ആത്മകഥക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
മിയയുടെ ലൂക്ക വൻ ക്യൂട്ടല്ലേ? നടിയുടെ ഏറ്റവും പുതിയ കുടുംബ ചിത്രം..ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications