കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബബിയയ്ക്ക് സ്മാരകം നിര്‍മിക്കും, എനിക്ക് മൂന്ന് തവണ ദര്‍ശനം കിട്ടിയിട്ടുണ്ട്..'; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Google Oneindia Malayalam News

കാസര്‍കോട്: കുമ്പള അനന്തപത്മനാഭ സ്വാമി ക്ഷേത്രക്കുളത്തില്‍ ചത്ത ബബിയ എന്ന മുതലയ്ക്ക് സ്മാരകം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട് എന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കവെ ആയിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം.

ക്ഷേത്രത്തിലെ വിശ്വാസികളാണ് ജനപ്രതിനിധി എന്ന നിലയില്‍ ബബിയയ്ക്ക് സ്മാരകം നിര്‍മ്മിക്കാന്‍ സഹായിക്കണം എന്ന് തന്നോട് ആവശ്യപ്പെട്ടത് എന്നും ബബിയയുടെ രൂപം ലോഹത്തില്‍ നിര്‍മിച്ച് സ്ഥാപിക്കാനാണ് ആലോചന എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

1

ഇന്ന് അതിരാവിലെയാണ് ക്ഷേത്രത്തിലെ മേല്‍ശാന്തിയും തന്ത്രിയും ബബിയയുടെ മരണവിവരം അറിയിച്ചത് എന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. താന്‍ ചെല്ലുമ്പോള്‍ ക്ഷേത്ര പരിസരത്ത് വലിയ ആള്‍ക്കൂട്ടം ഉണ്ടായിരുന്നു എന്നും എം പി പറഞ്ഞു. ബബിയയുടെ മൃതശരീരത്തില്‍ ഞാന്‍ റീത്ത് വെച്ചു. അമ്പലത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി എന്നും അദ്ദേഹം പറഞ്ഞു.

കർഷക കുടുംബത്തിൽ നിന്ന് രാഷ്ട്രീയ അതികായനിലേക്ക്, മുലായത്തിന്റേത് അതിശയിപ്പിക്കുന്ന വളർച്ചകർഷക കുടുംബത്തിൽ നിന്ന് രാഷ്ട്രീയ അതികായനിലേക്ക്, മുലായത്തിന്റേത് അതിശയിപ്പിക്കുന്ന വളർച്ച

2

പോസ്റ്റുമോര്‍ട്ടം സമയത്ത് താന്‍ അവിടെ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 1942ല്‍ ബ്രിട്ടീഷുകാര്‍ ബബിയ മുതലയെ വെടിവച്ചു കൊന്നു എന്നാണ് ആളുകള്‍ പറഞ്ഞത്. ആരെയും ഉപദ്രവിക്കാത്ത മുതലയാണ് ബബിയ എന്നും ഭക്തിനിര്‍ഭരമായി വിളിച്ചാല്‍ അത് ദര്‍ശനം കൊടുക്കും എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

വരും തലമുറയുടെ ജീവിതത്തിന് വേണ്ടി അധികാരികളോട് യാചിക്കുന്ന അമ്മ; ദയാബായിയെ പിന്തുണച്ച് അലന്‍സിയര്‍വരും തലമുറയുടെ ജീവിതത്തിന് വേണ്ടി അധികാരികളോട് യാചിക്കുന്ന അമ്മ; ദയാബായിയെ പിന്തുണച്ച് അലന്‍സിയര്‍

3

മൂന്ന് തവണ താന്‍ ഭാര്യയും കുട്ടികളുമായി അവിടെ പോയിട്ടുണ്ട് എന്നും വളരെ പ്രാര്‍ത്ഥനയോടെ ബബിയയെ വിളിച്ചപ്പോള്‍ പുറത്തുവരുകയും ദര്‍ശനം നല്‍കുകയും ചെയ്തു എന്നും അദ്ദേഹം അവകാശപ്പെട്ടു. അതിന് ആഹാരം കൊടുത്തു എന്നും തനിക്ക് മൂന്ന് തവണ ദര്‍ശനം കിട്ടിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

'വേണേല്‍ അടുത്ത വാര്‍ത്തക്ക് സ്‌കോപ്പുണ്ട്..'; പുറത്താക്കിയതിന് പിന്നാലെ നേതാക്കളെ ട്രോളി സന്ദീപ് വാര്യര്‍'വേണേല്‍ അടുത്ത വാര്‍ത്തക്ക് സ്‌കോപ്പുണ്ട്..'; പുറത്താക്കിയതിന് പിന്നാലെ നേതാക്കളെ ട്രോളി സന്ദീപ് വാര്യര്‍

4

ബ്രിട്ടീഷുകാര്‍ വെടിവച്ച് കൊന്ന ശേഷം മുതല ഇവിടെ പുനര്‍ജനിച്ച് ഇവിടെയെത്തി എന്നതാണ് വിശ്വാസം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നാണ് ജനങ്ങളുടെ ഇത്രയും വിശ്വാസം താന്‍ മനസിലാക്കിയത് എന്നും ദക്ഷിണ കന്നഡയില്‍ നിന്ന് പോലും ആളുകള്‍ ഇവിടെയത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പ്രമാണിയായ ആള്‍ മരിച്ചാല്‍ പോലും ഇത്രയും ആളുകള്‍ എത്തില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

5

ദൈവത്തിന്റെ പ്രതിനിധിയായിട്ടാണ് ബബിയയെ കാണുന്നത് എന്നും ചടങ്ങുകളുടെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ആരേയും അനുവദിച്ചിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നരയോടെയാണ് ബബിയയുടെ അടക്കം ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. അമ്പലത്തിലെ നിവേദ്യമാണ മുതലയ്ക്ക് ആഹാരമായി കൊടുത്തിരുന്നത് എന്നും കോഴിയെ നിവേദ്യമായി കൊടുത്തത് തനിക്ക് അറിയില്ല എന്നും അദ്ദേഹം പറഞ്ഞു.

6

ബബിയയുടെ രൂപം ലോഹത്തില്‍ നിര്‍മിച്ച് ലോകമുള്ള കാലം ബബിയയെ സ്മരിക്കാന്‍ അവസരമൊരുക്കണം എന്നാണ് പലരും ആവശ്യപ്പെട്ടത് എന്നും അവിടെ എത്തിയ സ്ത്രീകളില്‍ പലരും കരയുന്നതും താന്‍ കണ്ടു എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

English summary
plan to build a memorial for Babiya, a crocodile that died in temple pond Rajmohan Unnithan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X