കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥാപിക്കാനുള്ള നീക്കം വിവാദമാകുന്നു; തലയെടുത്താലും തണലെടുക്കാന്‍ അനുവദിക്കില്ല മടപ്പള്ളി ഗവ.കോളേജില്‍ പ്രതിഷേധം ശക്തം

  • By Sreejith Kk
Google Oneindia Malayalam News

വടകര: തലയെടുത്തലും തണലെടുക്കാന്‍ അനുവദിക്കില്ല മടപ്പള്ളി ഗവ.കോളേജില്‍ പ്രതിഷേധം ശക്തം .മടപ്പള്ളി ഗവ.കോളേജിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥാപിക്കാനുള്ള നീക്കം വിവാദമാകുന്നു. സ്റ്റേഡിയം സ്ഥാപിക്കുമ്പോള്‍ 38 മരങ്ങള്‍ വെട്ടിമാറ്റേണ്ടിവരും.

മുറിക്കേണ്ട മരങ്ങളില്‍ കഴിഞ്ഞ ദിവസം നമ്പറിട്ടിരുന്നു. ഇതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്രസര്‍ക്കാറിന്റെ റുസ പദ്ധതി പ്രകാരമാണ് കോളേജില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. മൊത്തം രണ്ടുകോടി രൂപയോളം ഫണ്ടുണ്ട്.ആദ്യഘട്ടമായി 35 ലക്ഷം രൂപ അനുവദിച്ചു. ഇതുപ്രകാരം സ്റ്റേഡിയം നിര്‍മിക്കാനുള്ള പദ്ധതി പി.ഡബ്ല്യു.ഡിയുടെ നേതൃത്വത്തില്‍ തുടങ്ങി.നേരത്തെ കോളേജ് മൈതാനത്തിനു സമീപം തന്നെ സ്റ്റേഡിയം നിര്‍മിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും ഇവിടെ മണ്ണിടിക്കേണ്ടിവരുമെന്നതിനാലാണ് സ്ഥലം മാറ്റിയത്.ബൊട്ടാണിക്കല്‍ ഗാര്‍ഡന് മധ്യത്തിലായി നേരത്തെ തന്നെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടും ടെന്നിസ് കോര്‍ട്ടുമുണ്ട്. ഇതിനോടു ചേര്‍ന്നുതന്നെ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നത് ഗുണപ്രദമാകുമെന്ന വാദത്താലാണ് ഇവിടെ സ്ഥലം നിശ്ചയിച്ചത്.എന്നാല്‍ ഇതിന് മരങ്ങള്‍ മുറിക്കേണ്ടിവരും.

garden

കുറച്ചുമരം മാത്രമേ മുറിക്കേണ്ടി വരൂ എന്നാണ് ആദ്യം കണക്കാക്കിയത്. എന്നാല്‍ പി.ഡബ്ല്യ.ഡി. അടയാളപ്പെടുത്തിയ ശേഷമാണ് 38 മരങ്ങള്‍ മുറിക്കേണ്ടിവരുമെന്ന് വ്യക്തമായത്. 20 ഇനം മരങ്ങളാണ് ഇങ്ങനെ മുറിക്കുയെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ചമത, വാക, ഉങ്ങ്, മഹാഗണി, അക്കേഷ്യ, മന്ദാരം, പ്ലാവ് തുടങ്ങിയ മരങ്ങളെല്ലാം ഇതിലുണ്ട്.1980-കളിലാണ് അധ്യാപകന്‍ തോമസിന്റെ നേതൃത്വത്തില്‍ കോളേജില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയത്. പിന്നീട് ഇത് വിപുലീകരിച്ചു. നൂറിലേറെ സസ്യഇനങ്ങള്‍, ഒട്ടേറെ പക്ഷികള്‍, പൂമ്പാറ്റകള്‍, പറക്കുംപാമ്പ് ഉള്‍പ്പെടെയുള്ള ജീവികള്‍ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്.ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ മരം മുറിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ ചിത്രലേഖ പറഞ്ഞു.

അനുയോജ്യമായ സ്ഥലമായി പി.ഡബ്ല്യു.ഡി. നിര്‍ദേശിച്ച സ്ഥലമാണിത്. മുറിക്കേണ്ട മരങ്ങള്‍ പി.ഡബ്ല്യു.ഡി. അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിന് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ അനുമതി വേണം. ഇവര്‍ അനുമതി നല്‍കിയാലും മരം മുറിക്കില്ല. കോളേജ് കൗണ്‍സില്‍ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യും.എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷം മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാകൂ എന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

മടപ്പളളി ഗവ:കോളേജിലെ ബൊട്ടാണിക്കൽ ഗാർഡനിലെ മരങ്ങൾ മുറിച്ച് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാനുള്ള കോളേജ് അധികാരികളുടെ നീക്കം എന്ത് വിലകൊടുത്തും തടയുമെന്ന് റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. പടം;മടപ്പള്ളി ഗവ.കോളേജിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡൻ

English summary
Plan to construct Indoor stadium in botanical garden became controversial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X