കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടർ ഭരണം ഇല്ലാതാക്കാൻ കള്ള പ്രചാരണങ്ങളുടെ കുത്തൊഴുക്ക്‌, ജാഗ്രത വേണമെന്ന് എ വിജയരാഘവൻ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതു പക്ഷത്തിന് തുടർഭരണം ലഭിക്കുന്നത് ഇല്ലാതാക്കാൻ ശ്രമം നടക്കുന്നതായി എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവൻ. കേരളത്തിൽ തുടർ ഭരണം ഇല്ലാതാക്കാൻ കള്ള പ്രചാരണങ്ങളുടെ കുത്തൊഴുക്ക്‌ തുടങ്ങിയിരിക്കുന്നുവെന്ന് വിജയരാഘവൻ ആരോപിച്ചു. സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്രസർക്കാരിനും കേന്ദ്ര ഏജൻസികൾക്കുമൊപ്പം കോൺഗ്രസും ബിജെപിയും മുസ്ലീം മത മൗലിക സംഘടനകളും ഒന്നിക്കുകയാണ്‌. കുത്തക മാധ്യമങ്ങളും കള്ളപ്രചാരണം തുടങ്ങി.

av

വാചകങ്ങൾക്കിടയിൽ നിന്ന് വാക്കുകൾ മുറിച്ചെടുത്തും ഇല്ലാക്കഥകൾ വാർത്തകളാക്കിയും വ്യാജവാർത്തകൾ ഇനിയുള്ള ദിവസങ്ങളിൽ വർധിക്കും. കേരളത്തിന്റെ ഇടതുപക്ഷ മനസ്സ്‌ മാറ്റിയെടുക്കാനാണീ നീക്കം. ഇതിനെതിരെ ജാഗ്രത പാലിക്കണം എന്ന് എ വിജയരാഘവൻ ആവശ്യപ്പെട്ടു. കേരള ചരിത്രത്തിൽ ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പാണ്‌ നടക്കാൻ പോവുന്നത്‌. ജനപക്ഷ നടപടികളുമായി പിണറായി സർക്കാർ മുന്നോട്ടു പോവുകയാണ്‌. കേരളത്തിൽ സർവ്വമേഖലകളിലും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന് ഈ സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ്‌ കേന്ദ്രശ്രമം. ഇതിന് കേരളത്തിൽ പ്രതിപക്ഷവും കൂട്ടുനിൽക്കുന്നു. കോടികൾ ഇറക്കി കേരളത്തെ വിലയ്‌ക്ക്‌ വാങ്ങാനാണ്‌ നീക്കം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

വികസന പ്രവർത്തനങ്ങൾക്കെതിരെ ഒന്നും പറയാൻ പ്രതിപക്ഷത്തിനില്ല. ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങളെല്ലാം വ്യാജമെന്ന് തെളിഞ്ഞു. ഈ സാഹചര്യത്തിൽ ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കാതിരിക്കാൻ കള്ളപ്രചരണങ്ങളുമായി ഇവരെല്ലാം ഇറങ്ങിക്കഴിഞ്ഞു. കേരളത്തിൻ്റെ വികസനമുന്നേറ്റത്തിന് ഇടതുപക്ഷം ഭരിക്കേണ്ടത് ആവശ്യമാണ്. തുടർഭരണം ഉറപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാവരും പേരാളികളാവണം എന്നും എ വിജയരാഘവൻ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

English summary
Planned move to not to give second term for left government, Says A Vijayaraghavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X