Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനം വിൽക്കാൻ പ്ലാൻ ഉണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പെട്ട് പോകും..അറിയാം

ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം സംബന്ധിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ ഏജൻസികൾ. ഹ്യുണ്ടായ് ഐ20 കാറിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് തൊട്ട് പിന്നാലെ തന്നെ കാറിന്റെ ഉടമയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇയാൾ ഈ കാർ വിറ്റതാണെന്ന രേഖകൾ സമർപ്പിച്ചതോടെ ഇദ്ദേഹത്തെ ചോദ്യം ചെയ്ത് വിട്ടയച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാർ വാങ്ങുകയും വിൽക്കുകയും ചെയ്ത മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു.

വാഹനം വിൽക്കുമ്പോൾ ഉടമകൾക്കുണ്ടാകാവുന്ന ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഓർമ്മിക്കുക കൂടിയാണ് ഈ സംഭവം. ഉടമസ്ഥാവകാശം മാറ്റാതെ വാഹനം വിൽക്കുന്നത് ആദ്യ ഉടമയെ കൂടുതൽ അപകടങ്ങളിൽ കൊണ്ട് ചാടിച്ചേക്കുമെന്ന് കൂടി ഈ അപകടം ഓർമ്മിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വാഹനങ്ങൾ വിൽക്കുമ്പോൾ ഉറപ്പ് വരുത്തേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി നോക്കാം

selling-

റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ (ആർടിഒ) രേഖകളിൽ ഉടമസ്ഥാവകാശം ഔദ്യോഗികമായി മാറ്റുന്നത് വരെ ആദ്യ ഉടമയാണ് വാഹനത്തിന്റെ രജിസ്റ്റർ ചെയ്ത നിയമപരമായ ഉടമയും ഉത്തരവാദിയും. വാഹനം അപകടത്തിൽപ്പെട്ടാൽ സ്വാഭാവികമായും അധികൃതർ നിങ്ങളെയായിരിക്കും ആദ്യം വിളിപ്പിക്കുക. നിങ്ങൾ തന്നെ ഇരകൾക്ക് നഷ്ടപരിഹാരം നൽകേണ്ടിയും വരും. വാഹനം ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ പോലീസും നിങ്ങളുടെ പുറകെ വരും. വാഹനം തങ്ങളുടെ കൈയ്യിൽ ഇല്ലായിരുന്നുവെന്ന് തെളിയിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഇത്തരം സാഹചര്യങ്ങൾ രക്ഷപ്പെടാൻ സാധിക്കൂ.

വിൽക്കുന്നയാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാങ്ങുന്നയാളെക്കുറിച്ച് കൃത്യമായി അന്വേഷിക്കേണ്ടത് പ്രധാനമാണ്. ഇയാളുടെ തിരിച്ചറിയൽ രേഖ, അഡ്രസ് പ്രൂഫ്, പാൻ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ചോദിച്ച് വാങ്ങുക

എല്ലാ കുടിശ്ശികകളും തീർക്കുക, ട്രാഫിക് ചലാനുകളും റോഡ് ടാക്സും അടയ്‌ക്കാനില്ലെന്ന് ഉറപ്പാക്കുക

കാർ ലോണിലാണ് വാങ്ങിയതെങ്കിൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് ഹൈപ്പോത്തിക്കേഷൻ നീക്കം ചെയ്യാൻ ധനകാര്യ സ്ഥാപനത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങുക.

വാഹനം വിൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

നിങ്ങൾക്ക് അറിയാവുന്ന ഒരാൾക്കോ അല്ലെങ്കിൽ മറിച്ച് വിൽക്കില്ലെന്ന് ഉറപ്പുള്ള ആൾക്കോ വിൽക്കുന്നതാണ് എപ്പോഴും നല്ലത്. ആർടിഒ രേഖകൾ പൂരിപ്പിച്ചതിന് ശേഷം മാത്രം ഒപ്പിടുക. ഒഴിഞ്ഞ പേപ്പറുകളിൽ ഒപ്പിടരുത്. ഇൻഷുറൻസ് റദ്ദാക്കുകയും (എൻസിബി സഹിതം) പുതിയ ഉടമയോട് സ്വന്തം ഇൻഷുറൻസ് എടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുക.

ഉടമയുടെ ഡ്രൈവിംഗ് ലൈസൻസിന്റെയും താമസരേഖയുടെയും പകർപ്പുകൾ എടുക്കുക. കാർ കൈമാറിയ തീയതിയും വാങ്ങിച്ചയാൾ കാർ രജിസ്റ്റർ ചെയ്യുന്ന തീയതിയും ഒപ്പിട്ട് വാങ്ങുക. രണ്ട് സാക്ഷികളെക്കൊണ്ട് അവരുടെ വിലാസങ്ങൾ സഹിതം രേഖയിൽ ഒപ്പിടീക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഉടമസ്ഥാവകാശം ഉടനടി മാറ്റുന്നത് വിൽപ്പനയുടെ ഒരു വ്യവസ്ഥയായി നിർബന്ധമാക്കുക.

പഴയ വാഹനം പൊളിക്കുന്നത്

പഴയ വാഹനം പൊളിക്കുന്നത് ഏറ്റവും ഉത്തരവാദിത്തമുള്ളതും സാമ്പത്തികമായി ലാഭകരമായതുമായ ഒരു മാർഗ്ഗമാണ്. https://vscrap.parivahan.gov.in/vehiclescrap/vahan/welcome.xhtml എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ വാഹനം പൊളിക്കാം.

ആവശ്യമുള്ള രേഖകൾ

ഒറിജിനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് : ആർസി ബുക്ക്/കാർഡ്

ഇൻഷുറൻസ് പോളിസി കോപ്പി: കാലാവധിയുള്ളതോ ഇല്ലാത്തതോ ആയ പോളിസി കോപ്പി

പൊല്യൂഷൻ അണ്ടർ കൺട്രോൾ (PUC) സർട്ടിഫിക്കറ്റ്: ലഭ്യമാണെങ്കിൽ

തിരിച്ചറിയൽ, വിലാസം തെളിയിക്കുന്ന രേഖകൾ: ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയവ.

ഷാസി നമ്പർ പ്ലേറ്റ്: യഥാർത്ഥ പ്ലേറ്റ് അല്ലെങ്കിൽ ഷാസി നമ്പറിന്റെ വ്യക്തമായ പ്രിന്റ്/പെൻസിൽ ട്രേസിംഗ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+