കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വാഴകളില്‍ ഇല കരിയല്‍ രോഗം വ്യാപകമാകുന്നു

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വാഴകളില്‍ ഇല കരിയല്‍ രോഗം വ്യാപകമാകുന്നു. ആഴ്ചകള്‍ക്ക് മുമ്പ് വെള്ളകൂമ്പ് രോഗം പടര്‍ന്ന് പിടിച്ചതിന് പിന്നാലെയാണ് ഇല കരിയല്‍ രോഗവും വ്യാപകമാകുന്നത്. കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആഞ്ഞ് വീശിയ ചുഴലിക്കാറ്റില്‍ ഏക്കറ് കാണക്കിന് വാഴ കൃഷി നശിച്ചതിന് പിന്നാലെ വാഴ കര്‍ഷകര്‍ക്ക് തിരിച്ചടിയായി ഇല കരിയല്‍ രോഗവും. ചുഴലി കാറ്റിനെ അതിജീവിച്ച ചെറിയ വാഴകള്‍ക്കാണ് ഇപ്പോള്‍ ഇല കരിയല്‍ രോഗം പിടിപ്പെട്ടിരിക്കുന്നത്. കിഴക്കന്‍ മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ ഇല കരിയില്‍ രോഗം പിടിപ്പെട്ട വാഴയുടെ ഇലകള്‍ കരിഞ്ഞ് ഉണങ്ങി പോകുന്നതാണ് രോഗം.

പായിപ്ര പഞ്ചായത്തിലാണ് ഇല കരിയല്‍ രോഗം വ്യാപകമായി കണ്ട് വരുന്നത്. നാലും അഞ്ചും മാസം പ്രായമായ വാഴകള്‍ക്കാണ് രോഗം പിടിപെടുന്നത്. ആദ്യം ഒന്നോ, രണ്ടോ വാഴയ്ക്ക് രോഗം പിടിപെടുന്നത്. എന്നാല്‍ കൂടുതല്‍ വാഴകളിലേയ്ക്ക് രോഗം പടരുന്നതോടെയാണ് കര്‍ഷകരുടെ ശ്രദ്ധയില്‍ പ്പെടുന്നത്. കുമിള്‍ രോഗമായതിനാല്‍ രോഗം പെട്ടന്ന് പടര്‍ന്ന് പിടിക്കുകയാണ്. രോഗ ലക്ഷണം കണ്ട് തുടങ്ങുന്നതോടെ വാഴയുടെ കരിഞ്ഞ ഇല വെട്ടിമാറ്റി നശിപ്പിക്കുകയും, കുമിള്‍ നാശിനി തളിക്കുകയും ചെയ്യണം.

img

രോഗത്തെ കുറിച്ച് വല്ല്യ അറിവില്ലാത്ത കര്‍ഷകര്‍ വാഴയുടെ രോഗം ബാധിച്ച കരിഞ്ഞ ഇലകള്‍ വെട്ടിമാറ്റി ചുവട്ടിലിടുകയാണ് പതിവ്. എന്നാല്‍ ഇത് രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണമാകുമെന്ന് പറയപ്പെടുന്നു. രോഗം പിടിപെട്ട കരിഞ്ഞ ഇലകള്‍ വെട്ടി നശിപ്പിക്കുകയും, കുമിള്‍ നാശിനി തളിക്കുകയും ചെയ്താല്‍ രോഗത്തിന് പ്രതിവിധി ലഭിക്കുമെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു.

English summary
Plantains leaves are drying in Moovattupuzha areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X