കുറ്റിക്കാട്ടിൽ രാജവെമ്പാലയെന്ന്.. മണിക്കൂറുകളോളം ഭീതിയിൽ ഒരു നാട്.. ഒടുവിൽ കണ്ടെത്തിയതോ..
തളിപ്പറമ്പ്: കഴിഞ്ഞ ദിവസം മണിക്കൂറുകളോളം തലശ്ശേരി പന്ന്യന്ന്യൂര്‍ പൂക്കോട്ട്താഴെ പ്രദേശം മുഴുവന്‍ മുള്‍മുനയില്‍ ആയിരുന്നു. വനപ്രദേശത്ത് രാജവെമ്പാലയെ കണ്ടുവെന്ന പ്രചാരണമായിരുന്നു കാരണം. കാട് തെളിച്ച് കൊണ്ടിരുന്ന ആള്‍ക്കാണ് രാജവെമ്പാലയെ കണ്ടതായി തോന്നിയത്. ഇതോടെ ബഹളമായി, നാട്ടുകാര്‍ കൂടി. നാട്ടുകാര്‍ വിവരം വനംവകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് വിവരം വനം വകുപ്പിന്റെ ആര്‍ആര്‍ടി സ്‌ക്വാഡ് അംഗം എംപി ചന്ദ്രന് കൈമാറി. എന്നാല്‍ പന്ന്യന്നൂര്‍ പോലൊരു സ്ഥലത്ത് രാജവെമ്പാല ഉണ്ടാവാന്‍ സാധ്യത ഇല്ലെന്നായിരുന്നു ചന്ദ്രന്‍ വിലയിരുത്തിയത്. അതേസമയം പാനൂര്‍ പോലീസില്‍ നിന്ന് പെട്ടെന്ന് തന്നെ രാജവെമ്പാലയെ പിടികൂടാന്‍ നിര്‍ദേശം ലഭിച്ചു.

ഇതോടെ രാജവെമ്പാലയെ പിടിക്കാന്‍ പോലീസും വനം വകുപ്പിന്റെ ദ്രുതകര്‍മ്മ സേനയുമെത്തി. എംപി ചന്ദ്രന്‍ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തുമ്പോളും പാമ്പ് സ്ഥലത്ത് തന്നെ അനങ്ങാതെ കിടക്കുന്നു. അടുത്തെത്തി പരിശോധിച്ചപ്പോഴാണ് ഏതോ തുണിക്കടയുടെ സഞ്ചി ചുരുണ്ട് കിടന്നതാണ് എന്ന് മനസ്സിലായത്. കറുപ്പും വെളുപ്പും നിറത്തിലുള്ള സഞ്ചി കണ്ടാണ് രാജവെമ്പാല ആണെന്ന് തെറ്റിദ്ധരിച്ചത്. സഞ്ചിയാണെന്ന് മനസ്സിലായതോട സ്ഥലത്ത് ഭീതി മാറി പൊട്ടിച്ചിരി ഉയര്‍ന്നു.












Click it and Unblock the Notifications