കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് പ്ലാസ്റ്റിക് ബാഗുകൾക്കും കുപ്പികൾക്കും നിരോധനം, നിയമം ലംഘിച്ചാൽ ആദ്യ പിഴ 10,000

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പ്ലാസ്റ്റിക് കാരിബാഗുകളും, മാലിന്യം ശേഖരിക്കാനുള്ള വലിയ ബാഗുകളും വലിയ പ്ലാസ്റ്റിക് കുപ്പികൾക്കുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്കുകൾ എന്ന് വിലയിരുത്തിയാണ് നടപടി.

 ഒന്നിന് പിറകെ ഒന്നായി തോൽവികൾ, ഹിമാചൽ പ്രദേശിലെ കോൺഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടു ഒന്നിന് പിറകെ ഒന്നായി തോൽവികൾ, ഹിമാചൽ പ്രദേശിലെ കോൺഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടു

പുനരുപയോഗിക്കാൻ സാധിക്കാത്ത മുഴുവൻ പ്ലാസ്റ്റിക് വസ്തുക്കളുടെയും ഉപയോഗം നിരോധിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. മിൽമയ്ക്കും ബിവറേജ് കോർപ്പറേഷനും മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. മിൽ]വയും ബിവറേഝസും ഉപയോഗിച്ച കുപ്പികൾ തിരികെ എടുക്കണമെന്ന വ്യവസ്ഥയിലാണ് ഇളവ് നൽകിയിരിക്കുന്നത്. കുപ്പികൾ തിരികെ നൽകുന്ന ഉപഭോക്താവിന് പണം നൽകണമെന്നും മന്ത്രിസഭാ യോഗം നിർദ്ദേശിച്ചു.

plastic

300 മില്ലി ലിറ്ററിന് മുകളിലുള്ള പ്ലാസ്റ്റിക് കുപ്പികൾ നിരോധിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉത്പാദനവും വിപണനവും ഉപഭോഗവും ജനുവരി ഒന്നുമുതല്‍ നിരോധിക്കും. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ശിക്ഷ നൽകാനാണ് തീരുമാനം. ആദ്യ പിഴ 10000 രൂപയായാണ്. ഉപയോഗം ആവര്‍ത്തിച്ചാല്‍ അൻപതിനായിരം രൂപ പിഴയീടാക്കും,

പൂച്ചയും എലിയും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയോ? കമലിനെയും രജനിയെയും ട്രോളി അണ്ണാഡിഎംകെപൂച്ചയും എലിയും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയോ? കമലിനെയും രജനിയെയും ട്രോളി അണ്ണാഡിഎംകെ

English summary
Plastic bags and bottes banned in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X