കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവരിങ്ങനെ ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല ആകെ തകര്‍ന്നു പോയി'; നിറകണ്ണുകളോടെ ഫാക്ടറി ഉടമ

Google Oneindia Malayalam News

തിരുവനന്തപുരം: ബുധനാഴ്ച്ച രാത്രിയോടെയായിരുന്നു തലസ്ഥാന നഗരിയെ ആശങ്കയിലാഴ്ത്തിയ തീപീടുത്തം ഉണ്ടായത്. ഫാമിലി പ്ലാസ്റ്റിക്കിന്റെ നിര്‍മാണ യുണിറ്റിലുണ്ടായ തീപിടുത്തത്തില്‍ 500 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണക്കാക്കുന്നത്. ഫയര്‍ഫോഴ്‌സിന്റെ അമ്പതോളം യുണിറ്റുകള്‍ എത്തിയാണ് തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയത്.

<strong>കോണ്‍ഗ്രസ്സിനെ ബിജെപി രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട; രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയവരുടെ പ്രസ്ഥാനം</strong>കോണ്‍ഗ്രസ്സിനെ ബിജെപി രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട; രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയവരുടെ പ്രസ്ഥാനം

തീ പിടുത്തത്തിനുള്ള കാരണം സുരക്ഷാ വീഴാച്ചയാണെന്നുള്ള സൂചനയായിരുന്നു ആദ്യ ദിനങ്ങളില്‍ പുറത്തുവന്നത്. എന്നാല്‍ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ സ്ഥാപനത്തിലെ രണ്ടു ജീവനക്കാരാണ് പ്രതികളെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഫാക്ടറി ഉടമയായ സിംസണ്‍ ഇപ്പോള്‍..

സ്ഥാപനത്തിലെ ജീവനക്കാര്‍

സ്ഥാപനത്തിലെ ജീവനക്കാര്‍

സ്ഥാപനത്തിലെ ജീവനക്കാര്‍ തന്റെ കുടുംബാംഗങ്ങളെപ്പോലെയാണെന്നും അവരുടെ ശബളമോ മറ്റ് ആനുകൂല്യങ്ങളോ വെട്ടിക്കുച്ചിട്ടില്ലെന്നും ഉടമ സിംസണ്‍ വ്യക്തമാക്കുന്നു. ശബളം വെട്ടിക്കുറച്ചതിന്റെ മനോവിഷമത്തിലാണ് സ്ഥാപനത്തിന് തീയിട്ടതെന്നായിരുന്നു പ്രതികള്‍ നേരത്തെ പോലീസിന് നല്‍കിയ മൊഴി.

ശബളവും മറ്റാനുകൂല്യങ്ങളും

ശബളവും മറ്റാനുകൂല്യങ്ങളും

മണ്‍വിളയിലെ തന്റെ ഫാക്ടറിയില്‍ ഏതാനും അസി.മാനേജര്‍മാരും മുപ്പതിലേറെ സൂപ്പര്‍വൈസര്‍മാരും ഉണ്ടെങ്കിലും ജീവനക്കാരുടെ ശബളവും മറ്റാനുകൂല്യങ്ങളും നല്‍കുന്നത് താന്‍ നേരിട്ടാണെന്നും ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു ഒരു കാര്യങ്ങളും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അവരിത് ചെയ്യുമെന്ന്

അവരിത് ചെയ്യുമെന്ന്

അവരിത് ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ലെന്നും നിറകണ്ണുകളോടെ സിംസണ്‍ പറയുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്നറിഞ്ഞപ്പോഴാണ് താന്‍ കൂടുതല്‍ തകര്‍ന്ന് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഒരു ലൈറ്ററില്‍ നിന്ന്

ഒരു ലൈറ്ററില്‍ നിന്ന്

സംഭവത്തില്‍ ബിനു, ബിമല്‍ എന്നീ ജീവനക്കാരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. കുറഞ്ഞ ശബളമാണ് ഫാക്ടറിക്ക് തീയിടാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ഒരു ലൈറ്ററില്‍ നിന്ന് പടര്‍ത്തിയ തീപ്പൊരിയിലാണ് ഇത്രയും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായത്.

രണ്ടു വര്‍ഷം മുമ്പ്

രണ്ടു വര്‍ഷം മുമ്പ്

കഴക്കൂട്ടം സ്വദേശിയായ ബിനു രണ്ടു വര്‍ഷം മുമ്പാണ് അച്ഛന്റെ അനിയന്റെ ശുപാര്‍ശ പ്രകാരം കമ്പനിയില്‍ ജോലിക്ക് എത്തുന്നത്. കുടുംബത്തില്‍ വലിയ ബുദ്ധിമുട്ടാണെന്നും പറഞ്ഞ് എത്തിയ ബിനുവിനെ സിംസണ്‍ ഉടന്‍ തന്നെ ജോലി നല്‍കി.

ബിമല്‍ ജോലിയില്‍ പ്രവേശിച്ചത്

ബിമല്‍ ജോലിയില്‍ പ്രവേശിച്ചത്

ഫാമിലി പ്ലാസ്റ്റിക്കില്‍ ജോലി ലഭിച്ചതിന് ശേഷമാണ് ബിനുവിന്റെ കല്യാണം നടനത്ത്. മറ്റൊരു പ്രതിയായ ബിമലിന്റെ അമ്മ നേരത്തെ ഫാമിലി പ്ലാസ്റ്റിക്കിലെ ജീവനക്കാരിയായിരുന്നു. അമ്മ ജോലിയില്‍ നിന്ന് വിരമിച്ച ഒഴിവിലാണ് ബിമല്‍ ജോലിയില്‍ പ്രവേശിച്ചത്.

തീയിട്ടത്

തീയിട്ടത്

സ്റ്റോര്‍ ജീവനക്കാരനായ പത്തൊന്‍പതുകാരനായ ബിമലാണ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയത്. ഉല്‍പന്നങ്ങള്‍ പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കവറുകള്‍ക്കാണ് തീയിട്ടത്. തീ പിന്നീട് കമ്പനിയെ മൊത്തത്തില്‍ തന്നെ വിഴുങ്ങുകയായിരുന്നു.

ഇത്രയും വലിയ നാശം

ഇത്രയും വലിയ നാശം

തീയിടാന്‍ പദ്ധിട്ടിരുന്നെങ്കിലും ഇത്രയും വലിയ നാശമുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നാണ് പ്രതികള്‍ പോലിസിന് നല്‍കിയ മൊഴി. സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങളല്‍ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കമ്പനിയിലെ മറ്റ് ജീവനക്കാരുടെ മൊഴിയും നിര്‍ണായകമായി.

അറസ്റ്റിലായ രണ്ടുപേര്‍

അറസ്റ്റിലായ രണ്ടുപേര്‍

പ്രതികളില്‍ ഓരാള്‍ മാനസിക അസ്വാസ്ഥ്യം ഉള്ളതായും സംശയമുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ രണ്ടുപേര്‍ മാത്രമാണ് കുറ്റകൃത്യത്തില്‍ പങ്കെടുത്തതെന്നാണ് പോലീസ് പറയുന്നത്. എങ്കിലും കുടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടത്തും.

പിന്നില്‍ അട്ടിമറി

പിന്നില്‍ അട്ടിമറി

തീ പിടിത്തുത്തിന് പിന്നില്‍ അട്ടിമറി സാധ്യത ഉള്ളതായി ഫയര്‍ ഫോഴ്‌സ് അന്വേഷണത്തിലും ചൂണ്ടിക്കാട്ടിയിരുന്നു. കമ്പനിയുടെ ഭാഗത്തുനിന്നും വീഴ്ച്ചകള്‍ ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. കമ്പനി ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍ഓശി എടുത്തിരുന്നില്ലെന്നും ഫയര്‍ഫോഴ്‌സ് കണ്ടെത്തിയിട്ടുണ്ട്. ഇതടക്കമുള്ള റിപ്പോര്‍ട്ട് ഫയര്‍ഫോഴ്‌സ് തിങ്കളാഴ്ച്ച സര്‍ക്കാറിന് സമര്‍പ്പിക്കും

English summary
plastic factory fire two workers held response of factory owner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X