പ്ലാസ്റ്റിക് രഹിത പലചരക്ക് കടയോ?.. 'അത് സിമ്പിളാണ്.. ബട്ട് പവർഫുൾ'..ബിട്ടു ജോൺ പറയുന്നു
കൊച്ചി; പ്ലാസ്റ്റിക്ക് ഇല്ലാത്ത പലചരക്ക് കടയോ? ഞെട്ടേണ്ട, അത് സിമ്പിളാണ്, പക്ഷേ മനസ് വെയ്ക്കണമെന്ന് മാത്രം, പറയുന്നത് കോതമംഗംലം സ്വദേശിയായ ബിട്ടു ജോണാണ്. പൂർണമായും പ്ലാസ്റ്റിക് രഹിതമായി പ്രകൃതി സൗഹൃദ കട നടത്തി ലോകോത്തര മാതൃക തീർത്തിരിക്കുകയാണ് ഈ യുവാവ് തന്റെ 'സെവൻ ടു നയൺ ഗ്രീൻ സ്റ്റോറി'ലൂടെ.
വീട്ടിലേക്ക് ആവശ്യമുള്ള സകല സാധനങ്ങളും പ്ലാസ്റ്റിക്ക് ഇല്ലാതെ കൊണ്ടുപോകാം എന്നതാണ് ഗ്രീൻ സ്റ്റോറിന്റെ പ്രത്യേകത. പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്ത് നിർത്തി മലയാളിക്ക് ഒട്ടും പരിചിതമല്ലാത്ത രീതിയിൽ സാധനങ്ങളെല്ലാം വിൽപന നടത്തുന്നത് 'ലൂസ്' ആയി. അപ്പോൾ നമ്മൾ ഓർക്കും പൊടികൾ മാത്രമല്ലേ ഇത്തരത്തിൽ നൽകാൻ കഴിയൂവെന്ന്, അല്ലേ? എന്നാൽ പൊടികൾ മാത്രമല്ല എണ്ണയും ക്ലീനിംഗ് ലോഷനും എന്തിന് ഹാന്റ് വാഷുകൾ വരെ ലൂസായിട്ടാണ് ഇവിടെ വിതരണം ചെയ്യുന്നത്, അതും പ്ലാസ്റ്റിക്കിന്റെ സഹായം ഇല്ലാതെ തന്നെ. തന്റെ 'പ്ലാസ്റ്റിക് രഹിത' യാത്രയെ കുറിച്ച് ബിട്ടു മനസ് തുറക്കുന്നത് ഇങ്ങനെ

മൂന്ന് തലമുറയായി പലചരക്ക് കട നടത്തുകയാണ് ബിട്ടുവിന്റെ കുടുംബം. ഏയറോനോട്ടിക്കൽ എൻജിനിയറിംഗിൽ എംടെക് പൂർത്തിയാക്കിയ ബിട്ടു ബാംഗ്ലൂരിൽ ജോലി ചെയ്ത് വരുന്നതിനിടെ ലണ്ടനിലേക്ക് നടത്തിയ ഒരു യാത്രയോടെയാണ് കട തുടങ്ങാൻ വഴിത്തിരിവായത്. അവിടെ കണ്ട ഒരു കടയുടെ മാതൃകയിൽ നാട്ടിലെ ചെറിയ കടയെ മാറ്റിയെടുക്കുകയായിരുന്നു. അങ്ങനെ 2018 ൽ കോലഞ്ചേരി മെഡിക്കൽ കോളേജിനടുത്ത് കട പ്രവർത്തനം ആരംഭിച്ചു. ഒന്നര വർഷത്തോളം എടുത്താണ് കട ഒരുക്കിയത്. അതൊട്ടും എളുപ്പമായിരുന്നില്ലെന്നും ബിട്ടു പറയുന്നു.

പൂർണമായും പ്ലാസ്റ്റിക് രഹിതം എന്ന ആശയം ആദ്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ വീട്ടുകാർക്കും പിടികിട്ടിയിരുന്നില്ല. കടയൊരുക്കുന്നതിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും അപ്പൻ യോഹന്നാനും ആശങ്കയായി. കട പൂർണമായും പൂർത്തിയാക്കിപ്പോഴാണ് എന്താണ് ഉദ്ദേശിച്ചതെന്നത് അവർക്കും വ്യക്തമായത്. സാധാരണ സാധനങ്ങൾ പ്ലാസ്റ്റിക്കുകളിലാണ് പാക്ക് ചെയ്തു വരുന്നത് എന്നതിനാൽ അവയെല്ലാം ഒഴിവാക്കി ലൂസ് ആയാണ് സാധനങ്ങൾ വിൽപ്പനയ്ക്ക് വെച്ചത്. ഇതിന് വേണ്ട ബിന്നുകളും ബോട്ടിലുകളും നാട്ടിൽ ലഭ്യമായിരുന്നില്ലാത്തതിനാൽ വിദേശത്ത് നിന്ന് അവ ഇറക്കുമതി ചെയ്യേണ്ടി വന്നു.

മലയാളികൾ പ്രത്യേകം ബ്രാന്റുകളെ ഇഷ്ടപ്പെടുന്നവരാണ്. അത് തന്നെയായിരുന്നു പിന്നീട് നേരിട്ട പ്രശ്നം. പാക്കേജ് ഫ്രീ എന്ന ആശത്തിൽ ചെയ്യുമ്പോൾ ബ്രാന്റഡ് സാധനങ്ങൾ നൽക്കുക എളുപ്പമല്ല. പുട്ടുപൊടി, അരിപ്പൊടി, മുളകുപൊടി തുടങ്ങി സകലതും ഹോം മെയ്ഡ് സാധനങ്ങളായിരുന്നു ഉപയോഗിച്ചത്. ആദ്യം ആളുകൾ ഇത് ഉൾക്കൊള്ളാൻ തയ്യാറായിരുന്നില്ല. എന്നാൽ പിന്നീട് നാട്ടുകാർ സഹകരിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. ഇതോടെ ലൂസ് ഐറ്റംസിന് ആവശ്യക്കാർ വർധിച്ചു.

വെളിച്ചെണ്ണ , എള്ളെണ്ണ തുടങ്ങി ഓയിലുകൾ എല്ലാം ബിന്നുകളിലായാണ് ഇവിടെ വെച്ചിരിക്കുന്നത്. ഇവ വാങ്ങാനെത്തുന്നവർ ബോട്ടിൽ കൊണ്ടുവന്നാൽ അതിൽ നൽകും.ബോട്ടിൽ ഇല്ലെങ്കിൽ കടയിൽ പ്രത്യേകം ഗ്ലാസ് ബോട്ടിൽ ഉണ്ട്. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തതാണ് അവ. അതിൽ നൽകും. 100 രൂപയാണ് ആ ബോട്ടിലിന് ഈടാക്കുന്നത്. എന്നാൽ ആവശ്യം കഴിഞ്ഞ് കുപ്പി തിരിച്ചെത്തിച്ചാൽ പണവും തിരികെ നൽകും. ആളുകൾ ഇത്തരത്തിൽ കുപ്പി വാങ്ങുകയും തിരികെ കൊണ്ട് വന്ന് നൽകുന്നതുമെല്ലാം സാധാരണ കാഴ്ച മാത്രമാണിവിടെ.മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ രീതി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുപ്പി തിരികെ കൊണ്ടുവരുന്നവർക്ക് ചില പ്രത്യേക ദിവസങ്ങളിൽ ബില്ലിൽ രണ്ട് ശതമാനം കിഴിവും നൽകി വരുന്നു.

ഹാന്റ് വാഷ്, ബാത്ത്റൂം ക്ലീനർ ,ഷാംപൂ, ഉൾപ്പെടെയുള്ള സാധനങ്ങളും ലൂസായി തന്നെയാണ് വിതരണം ചെയ്യുന്നത്. ഹാർപ്പിക്ക് ഉൾപ്പെടെയുള്ള ലിക്വിഡുകൾ ലൂസായി ലഭിക്കുന്നുവെന്നത് ആദ്യഘട്ടത്തിൽ ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ ആദ്യ ആറുമാസം സ്ട്രഗിളിംഗ് പിരീഡ് ആയിരുന്നു. ബയോ, ഓർഗാനിക് ക്ലീനിംഗ് സൊല്യൂഷൻസ് ആണ് കടയിൽ ഉപയോഗിക്കുന്നത്. ഒരിക്കൽ വാങ്ങി ഇതിന്റെ ഗുണം തിരിച്ചറിഞ്ഞാൽ ആളുകൾ വീണ്ടും എത്തും. ക്ലീനിംഗ് സൊല്യൂഷൻസിനും പ്രത്യേകം കുപ്പികൾ നൽകും .ജാറുകളിൽ നിന്നും ഇവ പമ്പ് ചെയ്ത് എടുക്കുന്നതിന് പ്രത്യേക മെഷീൻ യുഎസിൽ നിന്നും എത്തിച്ചിട്ടുണ്ട്.

ഇന്ന് 1500 ഓളം വ്യത്യസ്ത സാധനങ്ങൾ കടയിൽ ഉണ്ട്.70 കിമി ദൂരത്ത് നിന്ന് വരെ ആളുകൾ വന്ന് സാധനങ്ങൾ വാങ്ങുന്നു. ഈ പ്ലാസ്റ്റിക് ഫ്രീ ആശയത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ താൻ പടിക്ക് പുറത്ത് നിർത്തിയത് 12 ലക്ഷത്തോളം പ്ലാസ്റ്റിക് കണ്ടെയ്നറുകളാണെന്നും ബിട്ടു പറയുന്നു. എത്രത്തോളം പ്ലാസ്റ്റിക് ഭൂമിക്ക് ഭാരമാകാതെ സംരക്ഷിച്ചുവെന്നറിയാനുള്ള സംവിധാനം ബില്ലിൽ തന്നെ കാണിക്കുന്നതിനാലാണ് ഇതിന്റെ കണക്ക് കൃത്യമായി പറയാൻ സാധിക്കുന്നത്.

കട കണ്ട് നിരവധി പേർ ഇതേ രീതിയിൽ പുതിയ കടകൾ ആരംഭിക്കാൻ തന്നെ സമീപിച്ചിട്ടുണ്ട്.
പലരും ഫ്രാഞ്ചൈസി ചോദിച്ചിട്ടാണ് വിളിക്കുന്നത്.
ഇൻവെസ്റ്റ്മെന്റ് കുറച്ചാലാണ് ഈ മോഡലുകൾ വിജയിക്കുക.ഫ്രാഞ്ചൈസി പ്രൊവൈഡ് ചെയ്യാവുന്ന സാധ്യത ആലോചിക്കുന്നുണ്ട്. ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ എറണാകുളത്ത് മറ്റൊരു കട കൂടി തുടങ്ങാൻ പദ്ധതി ഉണ്ടെന്നും ബിട്ടു വ്യക്തമാക്കി.
തന്റെ ചെറിയ കടയിലൂടെ ഇത്രയും പ്ലാസ്റ്റിക്കുകൾ ഒഴിവാക്കാൻ സാധിച്ചെങ്കിൽ വലിയ കടകള് ഇത്തരമൊരു മാതൃക സ്വീകരിക്കുകയാണെങ്കിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. അതിന് ആദ്യം മനസ് വെയ്ക്കണം. പ്ലാസ്റ്റിക് വേണ്ട എന്ന ചിന്തയിലേക്ക് നമ്മൾ മാറുമ്പോൾ കമ്പനികളും ആ മാറ്റത്തിന് തയ്യാറാകും, ആ വലിയ മാറ്റം എളുപ്പത്തിൽ കൊണ്ടുവരാൻ എല്ലാവരും തയ്യാറവട്ടെ, ബിട്ടു പറയുന്നു.
ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
Recommended Video
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications