കുസാറ്റില്‍ ഇനി മുതല്‍ പ്ലാസ്റ്റിക് പേനകളില്ല, മഷി പേനകളുപയോഗിക്കാന് നിര്‍ദേശം....
പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്ന ലക്ഷ്യത്തിനായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്) ക്യാമ്പസില്‍ ഇനി മുതല്‍ പ്ലാസ്റ്റിക് പേനകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനം. പ്ലാസ്റ്റിക് പേനകള്‍ക്ക് പകരം മഷി പേനകളുപയോഗിക്കാനാണ് വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും നിര്‍ദേശിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്ന ലക്ഷ്യത്തിനായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. അതേസമയം, ഒരു സുപ്രഭാതത്തില്‍ പ്ലാസ്റ്റിക് പേനകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലാത്തതിനാല്‍ ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. ഇതിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ബോധവത്ക്കരണം നല്‍കും. ഈ വര്‍ഷം തന്നെ ക്യാമ്പസില്‍ മഷി പേനകള്‍ അവതരിപ്പിക്കാനാണ് നീക്കം. ഈ വിഷയം സര്‍വകലാശാല ബജറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക് പേനകള്‍ക്ക് പുറമേ പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍, ബാനറുകള്‍ തുടങ്ങിയവയ്ക്കും ക്യാമ്പസില്‍ നിരോധനമേര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ക്യാമ്പസില്‍ പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കാനാണ് ഉദ്ദേശിക്കുന്നത്. ക്യാമ്പസില്‍ പദ്ധതി വിജയകരമായാല്‍ സര്‍വകലാശാലയുടെ കീഴിലെ കോളേജുകളിലും ഇത് നടപ്പിലാക്കാനും ആലോചിക്കുന്നുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications