കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുസാറ്റില്‍ ഇനി മുതല്‍ പ്ലാസ്റ്റിക് പേനകളില്ല, മഷി പേനകളുപയോഗിക്കാന്‍ നിര്‍ദേശം....

പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്ന ലക്ഷ്യത്തിനായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

Google Oneindia Malayalam News

കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്) ക്യാമ്പസില്‍ ഇനി മുതല്‍ പ്ലാസ്റ്റിക് പേനകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനം. പ്ലാസ്റ്റിക് പേനകള്‍ക്ക് പകരം മഷി പേനകളുപയോഗിക്കാനാണ് വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും നിര്‍ദേശിച്ചിരിക്കുന്നത്.

പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്ന ലക്ഷ്യത്തിനായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. അതേസമയം, ഒരു സുപ്രഭാതത്തില്‍ പ്ലാസ്റ്റിക് പേനകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലാത്തതിനാല്‍ ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. ഇതിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ബോധവത്ക്കരണം നല്‍കും. ഈ വര്‍ഷം തന്നെ ക്യാമ്പസില്‍ മഷി പേനകള്‍ അവതരിപ്പിക്കാനാണ് നീക്കം. ഈ വിഷയം സര്‍വകലാശാല ബജറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

pen

പ്ലാസ്റ്റിക് പേനകള്‍ക്ക് പുറമേ പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍, ബാനറുകള്‍ തുടങ്ങിയവയ്ക്കും ക്യാമ്പസില്‍ നിരോധനമേര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ക്യാമ്പസില്‍ പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കാനാണ് ഉദ്ദേശിക്കുന്നത്. ക്യാമ്പസില്‍ പദ്ധതി വിജയകരമായാല്‍ സര്‍വകലാശാലയുടെ കീഴിലെ കോളേജുകളിലും ഇത് നടപ്പിലാക്കാനും ആലോചിക്കുന്നുണ്ട്.

English summary
Plastic pen banned in cusat campus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X