കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാസ്റ്റിക് മാലിന്യം കാരണം കീടങ്ങളും വര്‍ധിക്കും: വരുമാനത്തില്‍ 5.7% കുറവ്

Google Oneindia Malayalam News

കോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കീടവര്‍ധനയ്ക്കും അതുവഴി കൃഷി നാശത്തിനും കാരണമാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സതീഷ് ബാബു കൊല്ലമ്പലത്ത്. നാല്‍പത് ഡിഗ്രി സെല്‍ഷ്യല്‍സിന് മുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ രണ്ട് ദിവസം കിടന്നാല്‍ ആയിരം ലിറ്റര്‍ കത്തിക്കുന്നതിന് തുല്യമായ ദൂഷ്യഫലങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച രാജ്യാന്തര ഉടമ്പടികളില്‍ ഒന്നും ഈ പ്രശ്‌നം വിഷയമാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൂട് കൂടുമ്പോള്‍ പ്ലാസ്റ്റിക് കീടവര്‍ധനയ്ക്ക് ഇടയാക്കുന്നു. ഇത് കൃഷിനാശത്തിന്റെ മുഖ്യകാരണമാകുകയും ചെയ്യും.


പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ക്രമാതീതമായ വര്‍ധന ദേശീയ വരുമാനത്തില്‍ 5.7 ശതമാനം കുറയാന്‍ ഇടയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഓക്‌സിജന്‍ വലിച്ചെടുത്ത് കടലിന്റെ അമ്ലത കുറയ്ക്കുന്നു. അമ്ലത കുറഞ്ഞ സ്ഥലത്ത് ന്യൂനമര്‍ദം രൂപപ്പെടുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുള്ള ദ്വീപുകള്‍ വരെ കടലില്‍ രൂപപ്പെടുന്നത് ഭീതിയ്ക്ക് ഇടയാക്കുന്നു. പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട ഗ്രേറ്റ് ഗാര്‍ബേജ് ദ്വീപ് ഇതിനുദാഹരണമാണ്. കഴിക്കുന്ന ഭക്ഷണത്തില്‍ വരെ പ്ലാസ്റ്റിക് അംശങ്ങള്‍ കുന്നുകൂടിയതായി ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു.

waste

നാം ജീവിക്കുന്ന പരിതസ്ഥിതിയില്‍ മാറ്റം വരുത്തുക എന്നതാണ് വികസനമെന്ന് സെമിനാറില്‍ വിലയിരുത്തി. ദരിദ്രപക്ഷപാതത്തിലൂിയുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഹരിതകേരളം, ആര്‍ദ്രം, ലൈഫ് തുടങ്ങിയ സര്‍ക്കാര്‍ മിഷനുകള്‍ നടപ്പാക്കുന്നതും ഇതുതന്നെയാണ്. വികസനമെന്നത് വമ്പന്‍ കെട്ടിടങ്ങള്‍ മാത്രമാണെന്ന തെറ്റിദ്ധാരണ ഇല്ലാതാക്കാനാണ് എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ആരോഗ്യം എന്നീ ലക്ഷ്യങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കൃഷി യോഗ്യമായ നെല്‍പ്പാടങ്ങളുടെ വിസ്തൃതി രണ്ട് ലക്ഷം ഹെക്ടറായി വര്‍ധിച്ചത് ഹരിതകേരള മിഷന്റെ വിജയമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ മണലില്‍ മോഹനന്‍ പറഞ്ഞു.


ഓരോ വീടിന്റെയും പരിസരം മാലിന്യമുക്തമാക്കാന്‍ അര മണിക്കൂര്‍ സമയം മാത്രം മതി. ഓരോ വീടുകളും വൃത്തിയാക്കപ്പെട്ടല്‍ നാടും പരിസരവും വൃത്തിയാകുമെന്നും അങ്ങനെയെങ്കില്‍ മാലിന്യ സംസ്‌കരണത്തിനായി നടത്തുന്ന ചര്‍ച്ചകള്‍ ഒഴിവാക്കാമെന്നും നിറവ് വേങ്ങേരി പ്രവര്‍ത്തകന്‍ ബാബു പറമ്പത്ത് പറഞ്ഞു. ഇ.പി. രത്‌നാകരന്‍ മോഡറേറ്ററായ ചടങ്ങില്‍ സി.കെ. വിജയകുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എം. സൂര്യ എന്നിവര്‍ സംസാരിച്ചു.

English summary
Plastic waste leads to pests increase-Sathish babu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X