പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു
തിരുവനന്തപുരം: പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തുിരുവനന്തപുരത്തെ സഹോദരിയുടെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് മൂന്ന് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.
മലയാളം, കന്നഡ, തെലുങ്ക് , തമിഴ് എന്നീ ഭാഷകളിലായി 200 സിനിമകളില്‍ സംഗീത പാടിയിട്ടുണ്ട്. തമിഴില്‍ നാളൈതിമിര്‍പ്പിലൂടെയാണ് സംഗീത അരങ്ങേറ്റം കുറിച്ചത്. എ ആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തില്‍ കീഴില്‍ മിസ്റ്റര്‍ റോമിയോയില്‍ പാടിയ തണ്ണീരും കാതലിക്കും വലിയ ഹിറ്റായിരുന്നു.

മലയാളത്തില്‍ എന്നും സ്വന്തം ജാനിക്കുട്ടിയിലെ അമ്പിളിപ്പൂവട്ടം പൊന്നുരുളി എന്ന ഗാനമാണ് സംഗീത മലയാളത്തില്‍ ആദ്യമായി പാടിയത്. പഴശ്ശിരാജ'യിലെ 'ഓടത്തണ്ടില്‍ താളം കൊട്ടും', 'രാക്കിളിപ്പാട്ടി'ലെ 'ധും ധും ധും ദൂരെയേതോ' 'കാക്കക്കുയിലി'ലെ 'ആലാരേ ഗോവിന്ദ','അയ്യപ്പനും കോശിയി'ലെ 'താളം പോയി തപ്പും പോയി' തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്.
മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഓഡിയോ കാസറ്റുകള്‍ക്ക് വേണ്ടി സംഗിത പാടിയിട്ടുണ്ട്. കര്‍ണാടക സംഗീതഞ്ജ എന്ന നിലയില്‍ പേരെടുത്ത സംഗിത പ്രമുഖ ഗായകര്‍ക്കൊപ്പം വിദേശത്ത് ഗാനമേളകളും അവതരിപ്പിച്ചു. അടുക്കളയില്‍ പണിയുണ്ട് എന്ന ചിത്രത്തിന്റെ സംഗത സംവിധായിക കൂടിയാണ്.
കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വി ജി സചിത്തിന്റെയും രാജമ്മയുടെയും മകളാണ് സംഗിത ചെന്നൈയിലായിരുന്നു സ്ഥിരതാമസം. അപര്‍ണ ഏക മകളാണ്. സ്വപ്‌ന, ശ്യാമപ്രസാദ്, സ്മിത അനില്‍ എന്നിവര്‍ സഹോദരങ്ങളാണ്.












Click it and Unblock the Notifications