കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാലക്ഷ്മിക്ക് പിന്നിലും ഗണേഷ് കുമാര്‍? താര എംഎല്‍എയെ വിട്ടൊഴിയാതെ വിവാദങ്ങള്‍... ലക്ഷ്യം മറ്റൊന്ന്?

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ അംഗമല്ലെങ്കിലും ഇടതുമുന്നണിയുടെ പിന്തുണയോടെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ആളാണ് കെബി ഗണേഷ്‌കുമാര്‍. തുടര്‍ച്ചയായി പത്താനപുരത്ത് നിന്ന് ജയിച്ചുവരുന്ന ഗണേഷ്‌കുമാര്‍ മുമ്പ് ഗതാഗത മന്ത്രി ആയിരുന്നപ്പോള്‍ മികച്ച പ്രകടനം കാഴ്ച വച്ച ആളും ആണ്.

എന്നാല്‍ പിണറായി സര്‍ക്കാരില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം കിട്ടിയില്ല. ഇപ്പോള്‍ അത് തന്നെയാണ് വീണ്ടും ചര്‍ച്ചയാകുന്നത്. എകെ ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ച മഹാലക്ഷ്മി എന്ന വീട്ടമ്മ ആരാണ് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇപ്പോഴും ഇല്ല.

തോമസ് ചാണ്ടിയുടെ പിഎയുടെ വീട്ടിലെ ജോലിക്കാരിയാണ് അവര്‍ എന്ന വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ എന്താണ് അവരും കെബി ഗണേഷ്‌കുമാറും തമ്മിലുള്ള ബന്ധം? എന്താണ് ഗണേഷിനെ ഈ വിവാദത്തിലേക്ക് വലിച്ചിഴക്കാനുള്ള കാരണം?

നടിയുടെ കേസ്

നടിയുടെ കേസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ആളാണ് കെബി ഗണേഷ് കുമാര്‍. അമ്മയുടെ പ്ത്രസമ്മേളനത്തില്‍ ഗണേഷ് കുമാറിന്റെ പ്രകടനം ലോകം മുഴുവന്‍ കണ്ടതാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് ഗണേഷ് കുമാര്‍ വിവാദങ്ങള്‍ തുടങ്ങുന്നത് അങ്ങനെയാണ്.

ജയിലില്‍ പോയി കണ്ടു

ജയിലില്‍ പോയി കണ്ടു

ദിലീപിനെ ജയില്‍ പോയി കണ്ടതും വലിയ വിവാദം ആയിരുന്നു. ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു ആ കൂടിക്കാഴ്ച എന്ന് പോലും ആരോപണങ്ങള്‍ ഉയര്‍ന്നു. അതിന് ശേഷം മമ്മൂട്ടിക്കും അമ്മ ഭാരവാഹികള്‍ക്കും എതിരെ ഗണേഷ് കുമാര്‍ ആഞ്ഞടിച്ചിരുന്നു.

പുതിയ വിവാദം

പുതിയ വിവാദം

എകെ ശശീന്ദ്രനെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച സംഭവം ആണ് ഗണേഷ് കുമാറുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവാദം. മഹാലക്ഷ്മി എന്ന സ്ത്രീ ആയിരുന്നു ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ചത്. ആരാണ് അവര്‍ക്ക് പിന്നില്‍ എന്ന ചോദ്യത്തിന്റെ ഉത്തരം നീളുന്നത് ഗണേഷ് കുമാറിലേക്കാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

തോമസ് ചാണ്ടിയുമായി

തോമസ് ചാണ്ടിയുമായി

മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ബിവി ശ്രൂകുമാറിന്റെ വീൂട്ടിലെ ജോലിക്കാരി ആയിരുന്നു മഹാലക്ഷ്മി എന്നതാണ് പ്രധാനമായ ആരോപണം. ശശീന്ദ്രന്‍-തോമസ് ചാണ്ടി വിഷയങ്ങള്‍ എല്ലാവര്‍ക്കും അറിയുന്നതിനാല്‍ ഇത്തരം ഒരു സംശയം ബലപ്പെടുകയും ചെയ്തിരുന്നു.

അങ്ങനെയല്ല കാര്യങ്ങള്‍?

അങ്ങനെയല്ല കാര്യങ്ങള്‍?

എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബിവി ശ്രീകുമാര്‍ ഗണേഷ്‌കുമാറിനോട് ഏറെ അടുപ്പമുള്ള ആളാണെന്നും വിശ്വസ്തനാണെന്നും ആരോപണം ഉണ്ട്. മഹാലക്ഷ്മി എന്ന സ്ത്രീയില്‍ മാത്രം ഒതുങ്ങുന്നില്ല ഇത്തരം ഒരു ആരോപണത്തിനുള്ള സാഹചര്യങ്ങള്‍.

ഒരേ അഭിഭാഷകന്‍?

ഒരേ അഭിഭാഷകന്‍?

മുന്‍ മന്ത്രിയും ഗണേഷ് കുമാറിന്റെ പിതാവും ആയ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ടി പല പ്രധാനപ്പെട്ട കേസുകളിലും ഹാജരായ അഭിഭാഷകന്‍ തന്നെയാണ് മഹാലക്ഷ്മിക്ക് വേണ്ടി ഹാജരായതും എന്നതാണ് സംശയം ജനിപ്പിക്കുന്ന ഒന്ന്. ഏത് സാഹചര്യത്തില്‍ ആയാലും മഹാലക്ഷ്മി എന്ന സ്ത്രീയെ സംബന്ധിച്ച് ഇത്രയും മുതിര്‍ന്ന ഒരു അഭിഭാഷകനെ കേസ് ഏല്‍പിക്കാന്‍ സാധിക്കില്ലെന്നാണ് ആരോപണം.

എന്തിന് വേണ്ടി?

എന്തിന് വേണ്ടി?

ആദ്യം ശശീന്ദ്രന്റെ രാജി, പിന്നീട് തോമസ് ചാണ്ടിയുടെ രാജി- ഈ സാഹചര്യത്തില്‍ ഗണേഷ് കുമാറിനെ മന്ത്രിയാക്കാണം എന്നൊരു ആവശ്യം എന്‍സിപി തന്നെ മുഖ്യമന്ത്രിക്ക് മുന്നില്‍ ഉയര്‍ത്തിയിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇത്തരം ഒരു നീക്കമാണോ എന്ന സംശയം ആണ് പലരും ഉയര്‍ത്തുന്നത്.

ഗണേഷിനെതിരെ പരാതി

ഗണേഷിനെതിരെ പരാതി

വിഷയത്തില്‍ എന്‍സിപി നേതാവ് ഗണേഷ്‌കുമാറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്നതിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എന്‍സിപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രദീപ് പാറപ്പുറം മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കി.

ആരാണ് ആ നേതാവ്?

ആരാണ് ആ നേതാവ്?

മഹാലക്ഷ്മിയെ പോലുള്ള ഒരു സ്ത്രീയെ മുന്നില്‍ നിര്‍ത്തി നടത്തിയ ഗൂഢാലോചന അന്വേഷിക്കണം എന്നാണ് ആവശ്യം. ഗണേഷ് കുമാറിനെ കൂടാതെ എറണാകുളം ജില്ലയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെ കൂടി പരാതിക്കാരന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നുണ്ട്. ഒരുപാട് കേസുകളില്‍ പ്രതിയായ രാഷ്ട്രീയ നേതാവാണ് ഇയാള്‍ എന്നാണ് പറയുന്നത്.

സാധ്യത മങ്ങി

സാധ്യത മങ്ങി

എന്തായാലും ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കാനുള്ള സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്ത് കഴിയുകയും ചെയ്തു.

English summary
Plea against AK Saseendran: New controversy regarding the involvement of KB Ganesh Kumar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X