പ്രളയത്തിന്റെ ഉത്തരവാദി മുഖ്യമന്ത്രി, രാജിവെയ്ക്കണമെന്ന് ഹര്‍ജി; ശകാരിച്ച് കോടതി,പിന്‍വലിച്ചു
കൊച്ചി: പ്രളയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കണമെന്ന് ഹരജി നല്കിയ ആള്‍ക്കെതിരെ കോടതി. പ്രശസ്തിക്ക് വേണ്ടി സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചില്ലേങ്കില്‍ ചെലവ് സഹിതം തള്ളുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്കി.

ഡാം തുറന്നതില്‍ പറ്റിയ വീഴ്ച പ്രളയത്തിന് കാരണമായെന്ന അമിക്കസ്ക്യൂറി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടേയും മാധ്യമ വാര്‍ത്തകളുടേയും അടിസ്ഥാനത്തിലായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.എന്നാല്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നിരിക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി നല്‍കുകയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അല്ല കോടതി പ്രവര്‍ത്തിക്കുന്നതെന്നും ബെഞ്ച് വ്യക്കമാക്കി. പ്രശസ്തിക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു ഹര്‍ജി നല്‍കിയതെന്ന് കോടതി കുറ്റപ്പെടുത്തി. വലിയ പിഴ അടയ്ക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി. ഇതോടെ ഹര്ജിക്കാരന് പരാതി പിന്‍വലിച്ചു.
കേരളത്തിന് ഒരു കൈ സഹായം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.
-
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications