കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആമി' പ്രദര്‍ശിപ്പിക്കരുത്, ചിത്രത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി

  • By Desk
Google Oneindia Malayalam News

പത്മാവതിന് പിന്നാലെ മാധവിക്കുട്ടിയുടെ കഥ പറയുന്ന കമലിന്‍റെ ആമിയ്ക്ക് നേരേയും വാളോങ്ങാന്‍ ഉള്ള അണിയറ നീക്കം ശക്തം. മാധവിക്കുട്ടിയുടെ കഥ വളച്ചൊടിച്ചെന്ന് ആരോപിച്ച് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഇടപ്പള്ളി സ്വദേശി ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കര്‍ണി സേനയുടെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ചില സംസ്ഥാനങ്ങളില്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവത് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നില്ല. സെന്‍സര്‍ ബോര്‍ഡിന്‍റെ കടുത്ത കത്തിവെക്കലിനെ തുടര്‍ന്ന് പിന്നീട് റിലീസ് ചെയ്ച ചിത്രം പ്രദര്‍ശിപ്പിച്ച ഇടങ്ങളിലൊക്കെ മികച്ച രീതിയില്‍ മുന്നേറുകയാണ്. 'ആമി'യേയും സമാന പാതയില്‍ കൊണ്ടുവരാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

യഥാര്‍ത്ഥ വിവരങ്ങളില്ല

യഥാര്‍ത്ഥ വിവരങ്ങളില്ല

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള കഥയാണ് ചിത്രം പറയുന്നതെങ്കിലും പല യഥാര്‍ത്ഥ വിവരങ്ങളും ഉള്‍പ്പെടുത്താതെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്നാണ് ഇടപള്ളി സ്വദേശിയായ കെ രാമചന്ദ്രന്‍ ഹൈക്കോടിതിയെ സമീപിച്ചത്.

മാധവിക്കുട്ടിയുടെ ജീവിതം വളച്ചൊടിക്കുന്നു

മാധവിക്കുട്ടിയുടെ ജീവിതം വളച്ചൊടിക്കുന്നു

ചിത്രം മാധവിക്കുട്ടിയുടെ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ചാണെന്നാണ് പറയുന്നത്. എന്നാല്‍ കഥാകാരിയുടെ ജീവിതത്തിലെ പല സംഭവങ്ങളും മറച്ചുവെയ്ക്കാനോ വളച്ചൊടിക്കാനോ സംവിധായകന് അവകാശമില്ലെന്ന് ഹരജിയില്‍ പറയുന്നു.

മതവികാരത്തെ വ്രണപ്പെടുത്തിയാല്‍

മതവികാരത്തെ വ്രണപ്പെടുത്തിയാല്‍

ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. മത വികാരം വ്രണപ്പെടുത്തിയാല്‍ ചിത്രത്തിന് പ്രദര്‍ശനാനുമാതി നിഷേധിക്കണമെന്നും പറയുന്നുണ്ട്.

വിവാദം വിട്ടൊഴിയാതെ

വിവാദം വിട്ടൊഴിയാതെ

ചിത്രത്തിനെതിരെ നേരത്തേ സംഘികള്‍ രംഗത്തെത്തിയിരുന്നു. മാധവിക്കുട്ടിയുടെ മതംമാറ്റവും പ്രണയവുമെല്ലാം ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുമെന്നതിനാല്‍ കമല്‍ വര്‍ഗീയത ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നായിരുന്നു ആരോപണം

വിദ്യാബാലന്‍റെ പിന്‍മാറ്റം

വിദ്യാബാലന്‍റെ പിന്‍മാറ്റം

ചിത്രത്തില്‍ ആദ്യം മാധവിക്കുട്ടിയായി പരിഗണിച്ചത് വിദ്യാബാലനെ ആയിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ അവര്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഒരു കാരണവുമില്ലാതെ ചിത്രത്തില്‍ നിന്ന് വിദ്യ പിന്‍മാറില്ലെന്നായിരുന്നു ഇതിനെ പിന്നാലെ വന്ന ആരോപണം.

കമലിന്‍റെ വിവാദ പരാമര്‍ശം

കമലിന്‍റെ വിവാദ പരാമര്‍ശം

വിദ്യ ഉണ്ടായിരുന്നെങ്കില്‍ ചിത്രത്തില്‍ ലൈംഗീകത കടന്നു വരുമായിരുന്നു എന്ന കമലിന്‍റെ പരാമര്‍ശം വിവാദമായിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധമായിരുന്നു കമലിനെതിരെ ഉയര്‍ന്നത്. കമലിന് മറുപടിയുമായി വിദ്യാബലാനും എത്തിയിരുന്നു.

English summary
plea against kamals aami movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X