അവന്റെ പേരില്‍ ഞങ്ങളെ ഉപദ്രവിയ്ക്കരുത്- അബു താഹിറിന്റെ കുടുംബം
പാലക്കാട്: ഒലവക്കോട് സ്വദേശിയായ അബു താഹിര്‍ ഐസിസില്‍ ചേര്‍ന്നു എന്ന വാര്‍ത്ത പരന്നതോടെ ഏവരുടേയും കണ്ണുകള്‍ അവിടേയ്ക്കായിരുന്നു. പുതുപ്പരിയാരത്തെ ലക്ഷംവീട് കോളനിയിലെ ആ ചെറിയ വീട്ടിലേയ്ക്ക്.
വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് അബു താഹിര്‍ ഇസ്ലാമിക തീവ്രവാദത്തിലേയ്ക്ക് എടുത്തുചാടിയതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ കുടുംബം ഇപ്പോഴും കടുത്ത നിരീക്ഷണത്തിലാണ്.

അബു താഹിറിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ പേരില്‍ തങ്ങളെ ആരും ഉപദ്രവിയ്ക്കരുത് എന്ന അപേക്ഷ മാത്രമേ ഇവര്‍ക്കുള്ളു. താഹിറിന്റെ മാതാവും രണ്ട് സഹോദരിമാരും ആണ് ഇപ്പോള്‍ ഈ വീട്ടിലുള്ളത്.
സോഷ്യോളജിയില്‍ ബിരുദം നേടിയതിന് ശേഷമാണ് അബു താഹിര്‍ പത്രപ്രവര്‍ത്തന മേഖലയിലേയ്ക്ക് കടക്കുന്നത്. ഇതിന് ശേഷമാണ് ഖത്തറിലേയ്ക്ക് പോകുന്നത്.
നേരത്തേയും ഇസ്ലാമിക തീവ്രവാദ ചിന്തകളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന താഹിര്‍ ഖത്തറില്‍ നിന്നാണ് സിറിയയിലേയ്ക്ക് കടക്കുന്നത്. സൗദി അറേബ്യയിലേയ്ക്ക പോകുന്നു എന്ന വിവരമാണ് ഇയാള്‍ അവസാനമായി വീട്ടുകാര്‍ക്ക് കൈമാറിയിരുന്നത്. പിന്നീട് വീട്ടുകാരെ പോലും ബന്ധപ്പെട്ടിട്ടില്ലെന്ന് പറയുന്നു.












Click it and Unblock the Notifications