കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോരോഗികളെ ലേഖകരാക്കരുത്.. മാതൃഭൂമിയോട് ആഷികിന്റെ അപേക്ഷ

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: നില്‍പ് സമരത്തെ പിന്തുണച്ച് സിനിമ താരങ്ങളെത്തിയതിനെ ആക്ഷേപഹാസ്യമാക്കി അവതരിപ്പിച്ച മാതൃഭൂമി പത്രത്തിനെതിരെ സംവിധായകന്‍ ആഷിക് അബു രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ആഷികിന്റെ പ്രതികരണം.

'മഹത്തായ ചരിത്രമുള്ള മാതൃഭൂമി കുടുംബത്തോട് എളിയ അപേക്ഷ... മനോരോഗികളെ ലേഖകന്‍മാരായി നിയമിക്കരുതേ' എന്നാണ് ആഷിക് തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയിരിക്കുന്നത്. ആഷിക് പരസ്യമായി രംഗത്തെത്തിയതോടെ ഫേസ്ബുക്കിലെ ചര്‍ച്ചകള്‍ കൊഴുത്തുതുടങ്ങി.

Aashiq Abu Nilpusamaram

ചിത്രഭൂമിയില്‍ വന്നത് ഒരു ആക്ഷേപഹാസ്യ ലേഖനമാണെന്നും, അതിനെ ആ രീതിയില്‍ തന്നെ കണ്ടാല്‍ മതിയെന്നുമാണ് ചിലരുടെ അഭിപ്രായം. ലേഖനം ദളിത് വിരുദ്ധമല്ല, മറിച്ച സിനിമ പ്രവര്‍ത്തകരെ ലക്ഷ്യം വച്ചിട്ടുള്ളത് മാത്രമാണെന്നും ചിലര്‍ അഭിപ്രായം പറയുന്നുണ്ട്.

ആഷികിന്റെ പോസ്റ്റിന് താഴെ തന്ന കമന്റുകള്‍ പലവിധമാണ്. സിനിമക്കാരെ പറഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ ആഷിക് രംഗത്തെത്തിയതെന്നാണ് ആക്ഷേപം. അതേസമയം ആഷികിന് അഭിവാദ്യങ്ങളര്‍പ്പിച്ചും നിരവധി കമന്റുകളുണ്ട്.

'ആദിവാസി സ്‌നേഹം... ഹൊ!' എന്ന പേരിലാണ് ആക്ഷേപഹാസ്യ ലേഖനം മാതൃഭൂമിക്കൊപ്പമുള്ള ചിത്രഭൂമിയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന നില്‍പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിനിമ പ്രവര്‍ത്തകര്‍ എത്തിയതിനെ പരിഹസിച്ചുകൊണ്ടായിരുന്നു ലേഖനം.

English summary
Please don't appoint Psychos as Journalists- request from Aashiq Abu to Mathrubhumi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X