എന്നെ വെറുമൊരു നടിയാക്കരുത്: അരുന്ധതി
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ചുംബനസമരം നടത്തിയതിന്റെ പേരില്‍ കേസില്‍ പെട്ട അരുന്ധതിക്ക് അത് സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നതില്‍ ഒരു പരാതിയും ഇല്ല. എന്നാല്‍ തന്നെ വെറുമൊരു നടിയായും ചാനല്‍ അവതാരകയായും മാത്രം അവതരിപ്പിക്കുന്നതിലാണ് അരുന്ധതിയുടെ അമര്‍ഷം.
ഒരു നടിയായിട്ടോ അവതാരകയായിട്ടോ അല്ല ചുംബനസമരം നടത്തിയതെന്ന് അരുന്ധതി വ്യക്തമാക്കുന്നു. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായിട്ടാണ് സമരത്തില്‍ പങ്കെടുത്തത്. നടി, അവതാരക എന്നീ രീതിയില്‍ ഇതിനെ കാണുന്നത് സമൂഹത്തിന്റെ വാശിയാണെന്നും അരുന്ധതി പറയുന്നു.

ദയവ് ചെയ്ത് തന്നെ വീണ്ടും വീണ്ടും സിനിമ നടി എന്ന് പറഞ്ഞ് അപമാനിക്കരുതെന്നാണ് അരുന്ധതി മനോരമ ഓണ്‍ലൈനിനോട് പറഞ്ഞത്. താന്‍ ഈ രാജ്യത്ത് ജീവിക്കുന്ന സ്വതന്ത്രയായ ഒരു വ്യക്തിയാണെന്നും അരുന്ധതി പറയുന്നു.
തന്റെ ചുംബന ചിത്രങ്ങള്‍ പ്രചരിക്കുന്നതിനെക്കുറിച്ചും അരുന്ധതിക്ക് പറയാനുണ്ട്. ആണും പെണ്ണും പരസ്പരം ചുംബിച്ചാല്‍ എന്താണ് തെറ്റ്... പെണ്ണും പെണ്ണും പരസ്പരം ചുംബിച്ചാല്‍ എന്താണ് തെറ്റ്... എല്ലാത്തിനേയും മഞ്ഞ കണ്ണുകൊണ്ട് കാണുന്നതാണ് പ്രശ്നമെന്നും അരുന്ധതി പറയുന്നു.
കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിഎ പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയ മിടുക്കിയാണ് അരുന്ധതി. തിരുവനന്തപുരത്തെ പഠനവേളയില്‍ എസ്എഫ്ഐയുടെ സമരപരിപാടികളിലെല്ലാം സജീവ സാന്നിധ്യവും ആയിരുന്നു.
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ചുംബനക്കൂട്ടായ്മ നടത്തിയതിന് അരുന്ധതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പൊതു സ്ഥലത്ത് അശ്ലീല പ്രദര്‍ശനം നടത്തി എന്നാണ് കേസ്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications