കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല... പിന്നെ ആര്? ആ സ്ഥാനത്തേക്ക് തന്നെ വലിച്ചഴയ്ക്കല്ലേ എന്ന് കെസി, പിന്നെ എപ്പോൾ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഹൈക്കമാന്‍ഡില്‍ ഏറ്റവും സ്വാധീനം ആര്‍ക്കെന്ന് ചോദിച്ചാല്‍ രണ്ടുത്തരം ഉണ്ടായിരിക്കും. എകെ ആന്റണി എന്നും കെസി വേണുഗോപാല്‍ എന്നും.

എന്തിന് ആന്റണി, എന്തിന് മുല്ലപ്പള്ളി, എന്തിന് വേണുഗോപാൽ... മുരളിയ്ക്കും സുധാകരനും ഷാഫിയ്ക്കും വേണ്ടി മുറവിളിഎന്തിന് ആന്റണി, എന്തിന് മുല്ലപ്പള്ളി, എന്തിന് വേണുഗോപാൽ... മുരളിയ്ക്കും സുധാകരനും ഷാഫിയ്ക്കും വേണ്ടി മുറവിളി

കേരളത്തിലേക്കുള്ള വരവറിയിച്ച് കെസി... കെപിസിസിയുടെ കവര്‍ ചിത്രത്തില്‍ വേണുഗോപാലും, ചര്‍ച്ചകള്‍കേരളത്തിലേക്കുള്ള വരവറിയിച്ച് കെസി... കെപിസിസിയുടെ കവര്‍ ചിത്രത്തില്‍ വേണുഗോപാലും, ചര്‍ച്ചകള്‍

ഒരുകാലത്ത് എ ഗ്രൂപ്പിനെ നയിച്ചിരുന്ന എകെ ആന്റണി ഇപ്പോള്‍ ഗ്രൂപ്പ് രാഷ്ട്രീയങ്ങള്‍ക്കെല്ലാം അതീതനാണ്. എ ഗ്രൂപ്പില്‍ തന്നെ ആന്റണി നേരിട്ട ആക്രമണങ്ങള്‍ ചെറുതായിരുന്നില്ലതാനും. ഐ ഗ്രൂപ്പില്‍ കരുണാകരന്റെ വാത്സല്യത്തോടെ വളര്‍ന്നുവന്ന ആളാണ് കെസി വേണുഗോപാല്‍. ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും അപ്പുറം കേരളത്തിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി കെസി വേണുഗോപാലില്‍ ആണ് എന്ന മട്ടില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പരിശോധിക്കാം...

കൂടെ കെസിയും?

കൂടെ കെസിയും?

കെപിസിസിയുടെ ഫേസ്ബുക്ക് പേജിന്റെ കവര്‍ ചിത്രം മാറ്റിയപ്പോള്‍ മുതല്‍ കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ കെസി വേണുഗോപാലിന്റെ പേരും സജീവമായിട്ടുണ്ട്. എകെ ആന്റണിയ്ക്കും ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളി രാമചന്ദ്രനും ഒപ്പമായിരുന്നു അന്ന് കെസി വേണുഗോപാലിന്റെ ചിത്രം ഇടംപിടിച്ചത്.

പുതിയ ഗ്രൂപ്പ്

പുതിയ ഗ്രൂപ്പ്

കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ യുവനേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പുതിയ ഗ്രൂപ്പ് ഉദയം ചെയ്യുന്നുവെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. വേണുഗോപാലിന്റെ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് കാലം മുതല്‍ അടുപ്പമുള്ള ഈ നേതാക്കള്‍ നിലവിലെ ഇരു ഗ്രൂപ്പുകളിലും ഉള്ളവരാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വലിച്ചിഴയ്ക്കല്ലേ

വലിച്ചിഴയ്ക്കല്ലേ

തിരഞ്ഞെടുപ്പ് നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സമിതിയുണ്ടാക്കിയപ്പോള്‍ ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ചോദ്യവും ഉയര്‍ന്നു. എന്നാല് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്റെ പേര് വലിച്ചഴയ്ക്കല്ലേ എന്നാണ് കെസി വേണുഗോപാല്‍ പ്രതികരിച്ചിരിക്കുന്നത്. കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്ന് നയിക്കുമെന്നും അദ്ദേപം പറഞ്ഞു.

കേരളം വിട്ടുള്ള കളിയ്ക്കില്ല

കേരളം വിട്ടുള്ള കളിയ്ക്കില്ല

ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ പ്രധാന മുഖങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ കെസി വേണുഗോപാല്‍. കോണ്‍ഗ്രസ് വാര്‍ റൂമുകളുടെ നടത്തിപ്പുകാരന്‍. രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭ എംപി. എന്നിരുന്നാലും കേരളം വിട്ടുള്ള ഒന്നിനും താനില്ലെന്ന് അദ്ദേഹം നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

കേരളത്തിലെ ഇടപെടലുകള്‍

കേരളത്തിലെ ഇടപെടലുകള്‍

തദ്ദേശ തിരഞ്ഞെടുപ്പിനും മുന്നേ തന്നെ കെസി വേണുഗോപാല്‍ കേരള രാഷ്ട്രീയത്തില്‍ ഇടപെട്ട് തുടങ്ങിയിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിലടക്കം നിലപാട് വ്യക്തമാക്കുകയും ചെയ്തു. എന്നിരുന്നാലും കേരളത്തിന്റെ പ്രതിദിന രാഷ്ട്രീയ ചിത്രത്തില്‍ ഇപ്പോഴും കെസി വേണുഗോപാല്‍ ഇല്ല എന്നത് യാഥാര്‍ത്ഥ്യമാണ്.

ഇവര്‍ക്ക് ശേഷം ആര്?

ഇവര്‍ക്ക് ശേഷം ആര്?

എകെ ആന്റണിയില്‍ നിന്ന് എ ഗ്രൂപ്പിന്റെ നേതൃത്വം ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കുന്നത് കേരള രാഷ്ട്രീയത്തില്‍ പ്രത്യക്ഷരൂപത്തില്‍ തന്നെ ദൃശ്യമായ ഒന്നാണ്. കെ കരുണാകരന്‍ കോണ്‍ഗ്രസ്സുമായി കലഹിച്ച് പുറത്ത് പോയതോടെ ആണ് രമേശ് ചെന്നിത്തല ഐ ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുത്തത്. ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും ശേഷം കേരള രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ മുഖം ആര് എന്ന ചോദ്യത്തിന്റെ ഉത്തരംകൂടിയായി മാറുകയാണ് ഇപ്പോള്‍ കെസി വേണുഗോപാല്‍.

ആന്റണിയെപ്പോലെ എങ്കില്‍...

ആന്റണിയെപ്പോലെ എങ്കില്‍...

കേന്ദ്ര നേതൃത്വത്തില്‍ ശക്തമായ സ്വാധീനമുള്ള ആളായിരുന്നു എകെ ആന്റണി. ഇന്ന് ആന്റണിയോടാണ് പലരും കെസി വേണുഗോപാലിനെ ഉപമിയ്ക്കുന്നത്. മുമ്പൊരിക്കല്‍ ദില്ലിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കേരളത്തില്‍ വന്നിറങ്ങി കെ കരുണാകരനില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ആളാണ് എകെ ആന്റണി. അത്തരമൊരു സാധ്യത കെസി വേണുഗോപാലിന്റെ കാര്യത്തില്‍ ഉണ്ടാകുമോ എന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

തോമസ് മാഷെ തഴഞ്ഞ് ഹൈക്കമാന്‍ഡും; പഴയ വിശ്വസ്തനോട് കരുണയില്ല, വഴങ്ങേണ്ടെന്ന് നിര്‍ദ്ദേശംതോമസ് മാഷെ തഴഞ്ഞ് ഹൈക്കമാന്‍ഡും; പഴയ വിശ്വസ്തനോട് കരുണയില്ല, വഴങ്ങേണ്ടെന്ന് നിര്‍ദ്ദേശം

കുത്തക സീറ്റില്‍ കോണ്‍ഗ്രസിന് അടിപതറും? എറണാകുളത്ത് ഇടത് പ്രതീക്ഷ... കെവി തോമസ് ഒപ്പം കൂടും?കുത്തക സീറ്റില്‍ കോണ്‍ഗ്രസിന് അടിപതറും? എറണാകുളത്ത് ഇടത് പ്രതീക്ഷ... കെവി തോമസ് ഒപ്പം കൂടും?

English summary
Please don't drag me to the discussion on Chief Minister Candidate, says KC Venugopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X