Get Updates
Get notified of breaking news, exclusive insights, and must-see stories!

നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങളില്‍ ദയവായി വെറുപ്പ് പടര്‍ത്തരുത്; ഞാന്‍ പറയാന്‍ ശ്രമിച്ചത് ഇതാണ്‌

കഴിഞ്ഞ ദിവസം നടിയും എഴുത്തുകാരിയും പേരന്റിങ് കോച്ചുമായ അശ്വതി ശ്രീകാന്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. കുട്ടികള്‍ വൈകാരികമായി തകര്‍ന്നിരിക്കുന്ന സമയത്ത് വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന മാതാപിതാക്കളുടെ പ്രവണതയ്‌ക്കെതിരെ ആയിരുന്നു അശ്വതി വീഡിയോയിലൂടെ പ്രതികരിച്ചത്.

കുട്ടികള്‍ കരയുമ്പോഴും വാശിപിടിക്കുമ്പോഴും ഒക്കെ വീഡിയോ എടുക്കാന്‍ ശ്രമിക്കാതെ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കണം എന്നായിരുന്നു അശ്വതി പങ്കുവെച്ച വീഡിയോയുടെ ഉള്ളടക്കം. തന്റെ കുഞ്ഞ് സ്‌കൂളില്‍ പോകാന്‍ മടിച്ച ഒരു സന്ദര്‍ഭം വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതും പിന്നീട് തന്റെ മകള്‍ അത് ചോദിച്ചതും ഉദാഹരണമായി പറഞ്ഞു കൊണ്ടായിരുന്നു അശ്വതിയുടെ വീഡിയോ. താന്‍ അന്ന് വരുത്തിയ തെറ്റ് ഓര്‍ത്ത് ഇന്നും പശ്ചാത്താപം ഉണ്ടെന്നും അശ്വതി വീഡിയോയില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ കുട്ടികളുടെ അനുവാദത്തോടെയാണ് വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നത്.

aswathy sreekanth

മാതാപിതാക്കള്‍ തമാശയായി പകര്‍ത്തുന്ന കുട്ടികളുടെ വീഡിയോകള്‍ ഭാവിയില്‍ അവര്‍ക്ക് ചിലപ്പോള്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന സന്ദേശമാണ് അശ്വതി ഈ വീഡിയോയിലൂടെ നല്‍കാന്‍ ശ്രമിച്ചത്.

എന്നാല്‍ ഈ വീഡിയോ പേളി മാണിക്കും ദിയ കൃഷ്ണയ്ക്കും എതിരെയുള്ള വീഡിയോ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ചില യൂട്യൂബര്‍മാര്‍ ശ്രമിച്ചിരുന്നു. ദിയ കൃഷ്ണയുടെയും പേളിയുടെയും പടം ഉള്‍പ്പെടെ നല്‍കിയാണ് ഇവര്‍ യൂട്യൂബില്‍ പ്രചാരണം നടത്തിയത്. ഇതിനെതിരെ അശ്വതി ശ്രീകാന്ത് പുതിയൊരു വീഡിയോയുമായി രംഗത്തുവന്നു.

അശ്വതിയുടെ വാക്കുകള്‍: ഞാന്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു റീല്‍ പങ്കുവെച്ചിരുന്നു. മാതാപിതാക്കള്‍ക്കുള്ള ഒരു ബോധവല്‍ക്കരണം എന്ന നിലയിലാണ് താന്‍ ആ വീഡിയോ ചെയ്തത്. മാനസികമായും വൈകാരികമായും ആരോഗ്യകരമായ ഒരു ലോകത്തെ സൃഷ്ടിച്ചെടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. വളരെ സൂക്ഷിച്ചാണ് കണ്ടന്റുകള്‍ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്.

വീഡിയോയില്‍ മറ്റാരെയും പ്രത്യേകം പരാമര്‍ശിച്ചിട്ടല്ല ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. ഞാന്‍ കാണിച്ച മണ്ടത്തരമാണ് വീഡിയോയില്‍ പങ്കുവെച്ചത്. അതിനര്‍ത്ഥം ഞാന്‍ എന്റെ കുഞ്ഞുങ്ങളെ സമൂഹ മാധ്യമങ്ങളില്‍ കാണിച്ചിട്ടില്ല എന്നല്ല. എന്റെ കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍ കാണിച്ചിട്ടുണ്ട്. അവരുടെ വളരെ പ്രൈവറ്റായ കാര്യങ്ങള്‍ പങ്കുവെക്കുന്നത് സൂക്ഷിച്ചുവേണം എന്നാണ് ഞാന്‍ റീലിലൂടെ പറയാന്‍ ഉദ്ദേശിച്ചത്.

ചില ആളുകള്‍ക്ക് എന്തു വാര്‍ത്ത കിട്ടിക്കഴിഞ്ഞാലും അതില്‍ കുറച്ചു മസാലയുണ്ടെങ്കിലേ കൂടുതല്‍ റീച്ച് കിട്ടൂ. ഒരു ബോധവല്‍കരണം എന്ന നിലയില്‍ ചെയ്ത എന്റെ വീഡിയോ വളച്ചൊടിച്ച് മറ്റൊരു രീതിയില്‍ പലയിടത്തും കാണാനിടയായി. എന്റെ ചിത്രവും പ്രശസ്തയായ മറ്റൊരു സെലിബ്രിറ്റി ഇന്‍ഫ്‌ളുവന്‍സറുടെ ചിത്രങ്ങളും വെച്ചിട്ട് ഞാന്‍ അവര്‍ക്കെതിരെ സംസാരിച്ചു എന്ന തരത്തില്‍ ക്യാപ്ഷനും ഇട്ട് ചിലര്‍ പ്രചരിപ്പിച്ചു.

ഇവിടെ ശരിക്കും സംഭവിക്കുന്നത് വെറുപ്പ് പടര്‍ത്തുകയാണ്. എല്ലാവരും ഉള്‍ക്കൊള്ളുന്ന ഒരു ലോകത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. എങ്ങനെ ബെറ്റര്‍ ആകാം എന്ന് ചിന്തിക്കുന്ന സമയത്ത് ചിലര്‍ വെറുപ്പ് പടര്‍ത്തുകയാണ്. ഞാന്‍ പങ്കുവെച്ച റീല്‍ ഞാന്‍ ഉദ്ദേശിക്കാത്ത മറ്റൊരു തലത്തിലേക്ക് പോകുന്നത് കാണുമ്പോള്‍ ഭയങ്കര ദുഃഖമുണ്ട്.

സത്യസന്ധമായ ഉദ്ദേശത്തോടെ ഒരു കാര്യം ചെയ്യുമ്പോഴും ഒരു 10000 വട്ടം ആലോചിക്കേണ്ട സ്ഥിതിയാണ്. ആരെയും ലക്ഷ്യമിട്ട് കണ്ടന്റ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരാളല്ല ഞാന്‍. മറ്റൊരാളെ അപമാനിക്കാനോ അവരെ ചോദ്യം ചെയ്യാനോ ഞാനാരുമല്ല. ഇതൊരു ഹേറ്റ് കാമ്പെയ്‌നായി മാറ്റിയെടുക്കാന്‍ ശ്രമിക്കരുതെന്നും അശ്വതി അഭ്യര്‍ത്ഥിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+