കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലി വേണ്ട, പകരം വഴങ്ങിക്കൊടുക്കണം; കൈക്കൂലി പണത്തിനായി ഭിക്ഷ യാചിച്ച് ദളിത് യുവതി

കൈക്കൂലിക്ക് പകരം വഴങ്ങിക്കൊടുത്താല്‍ കാര്യം നടക്കുമെന്നാണ് വില്ലേജ് ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് കൃഷ്ണവേണി ആരോപിക്കുന്നു.

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: കൈക്കൂലി കൊടുക്കാന്‍ പണത്തിനായി സെക്രട്ടേറിയറ്റിന് മുന്നില്‍ പിരിവ് നടത്തി വേറിട്ട പ്രതിഷേധ സമരവുമായി കൃഷ്ണവേണി എന്ന വീട്ടമ്മ. കൈക്കൂലി കൊടുക്കാനില്ലാത്തിനാല്‍ ദളിത് യുവതിയോട് ഉദ്യോഗസ്ഥര്‍ ചോദിച്ചത് മറ്റ് പലതുമാണത്രേ. നീതി ഉറപ്പാക്കേണ്ട പോലീസും മറ്റ് ഉദ്യോഗസ്ഥരും ദളിത് യുവതിയോട് പെരുമാറിയത് സാംസാകിരിക കേരളത്തെ അപമാനിക്കുന്ന തരത്തിലാണ്.

പക്ഷേ സമരം തുടങ്ങി രണ്ട് ദിവസമായിട്ടും ചാനലുകളും പത്രങ്ങളുമൊന്നും കൃഷ്ണ വേണിയുടെ സമരം അറിഞ്ഞില്ല. സ്വന്തം ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച സിപിഎം നേതാവിനും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കൃഷ്ണവേണിയുടെ സമരം. പ്രതി സിപിഎമ്മുകാരനായത് കൊണ്ടാണോ മാധ്യമങ്ങളും തന്റെ സമരം കാണാത്തതെന്ന് അവര്‍ ചോദിക്കുന്നു.

പ്രാദേശിക നേതാവ്

പ്രാദേശിക നേതാവ്

കൃഷ്ണ വേണിയും അമ്മയും ചിറയിന്‍ കീഴില്‍ വാങ്ങിയ ഭൂമി സിപിഎം പ്രാദേശിക നേതാവായ ജയകുമാറും ആധാരമെഴുത്തുകാരനായ ചന്ദ്രന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച രേഖ എന്നിവര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ദളിതയായ തന്നെ കബളിപ്പികാകന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കൃഷ്ണവേണി പോലീസിന് പരാതി നല്‍കി.

അന്വേഷണത്തില്‍ തെളിഞ്ഞത്

അന്വേഷണത്തില്‍ തെളിഞ്ഞത്

റൂറല്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം നടന്നെന്ന് കണ്ടെത്തി. എന്നാല്‍ കേസില്‍ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയെന്നാണ് കൃഷ്ണ വേണിയുടെ ആരോപണം.

പോലീസിനെതിരെ ആരോപണം

പോലീസിനെതിരെ ആരോപണം

പോലീസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജയകുമാര്‍, ചന്ദ്രന്‍, രേഖ എന്നിവരെ പ്രതി ചേര്‍േത്ത് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ വില്ലേജ് ഓഫീസില്‍ ക്രമക്കേട് നടത്തി തട്ടിപ്പുകാര്‍ക്ക് കൂട്ട് നിന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലീസ് പ്രതി ചേര്‍ത്തില്ല.

വഴങ്ങിക്കൊടുത്താല്‍ കാര്യം നടക്കും

വഴങ്ങിക്കൊടുത്താല്‍ കാര്യം നടക്കും

കൈക്കൂലി കൊടുത്ത് പ്രതികള്‍ രക്ഷപ്പെട്ടെന്നാണ് കൃഷ്ണവേണിയുടെ ആരോപണം. കൈക്കൂലിക്ക് പകരം വഴങ്ങിക്കൊടുത്താല്‍ കാര്യം നടക്കുമെന്നാണ് വില്ലേജ് ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് കൃഷ്ണവേണി ആരോപിക്കുന്നു.

ഭിക്ഷ യാചിക്കുന്നു

ഭിക്ഷ യാചിക്കുന്നു

തനിക്ക് കൈക്കൂലി കൊടുക്കാനില്ലാത്തിനാലാണ് രേഖകള്‍ നശിപ്പിച്ചത്. അങ്ങനെയെങ്കില്‍ പോലീസുകാര്‍ക്ക് കൈക്കൂലി കൊടുത്ത് തന്നെ കാര്യം നേടണം. അത് നാട്ടുകാരും സമൂഹവും സര്‍ക്കാരും രാഷ്ട്രീയ നേതാക്കളും അറിഞ്ഞ് വേണം. അതിനാലാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ കൈക്കൂലിക്കായി ഭിക്ഷയാചിക്കാന്‍ തീരുമാനിച്ചതെന്ന് കൃഷ്ണവേണി പറയുന്നു.

സ്ത്രീകള്‍ അപമാനിക്കപ്പെടരുത്

സ്ത്രീകള്‍ അപമാനിക്കപ്പെടരുത്

നീതി നടപ്പാക്കേണ്ട സിപിഎം തട്ടിപ്പിന് കൂട്ട് നിന്ന റവന്യൂ- പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്തത്. തന്‍റെ സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടിയാണ് വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥനില്‍ നിന്നും ഉണ്ടായത്. ഇത് വെളിച്ചത്ത് കൊണ്ട് വരാനാണ് തന്‍റെ സമരമെന്ന് കൃഷ്ണവേണി പറയുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Please give me money pay official who wanted sexual favors bribe. house wife protest informant of secretariat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X