മരണത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന പോലെ... കൊറോണയെ നിസാരമായി കാണരുത്- അനുഭവം
മലപ്പുറം താനൂരിലെ ഓട്ടോ ഡ്രൈവറാണ് ഞാന്‍. പേര് ഫുവാദ്. കൊറോണയെ കുറിച്ച് അവിടെയും ഇവിടെയുമൊക്കെ കേട്ടിരുന്നെങ്കിലും അതിന്റെ ഗൗരവം എനിക്ക് മനസിലായിരുന്നില്ല. സത്യം പറഞ്ഞാല്‍ ആദ്യമൊക്കെ കൊറോണയില്‍ വിശ്വാസമേയില്ലായിരുന്നു. എന്നാല്‍ കൂടുതല്‍ നാളുകള്‍ പിന്നിട്ടില്ല. റമദാന്‍ മാസത്തിന്റെ അവസാന നാളുകളില്‍ എനിക്ക് നേരിയ പനി വന്നു. ഞാന്‍ കാര്യമാക്കിയില്ല. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ പനി കൂടി. ഭേദമാകാത്തതിനെ തുടര്‍ന്ന് ടെസ്റ്റ് ചെയ്തു. പോസറ്റീവ് ആയിരുന്നു ഫലം.
ഉക്രെയിനില്‍ നിന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തി: ചിത്രങ്ങള്‍

പിന്നീട് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ വിളിച്ചു. വാര്‍ഡ് മെംബര്‍ ബന്ധപ്പെട്ടു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം എനിക്ക്് ആത്മവിശ്വാസം തന്നു. അപ്പോഴേക്കും കൊറോണ ശരിക്കും ബാധിച്ചിരുന്നു. രുചി നഷ്ടമായി. ശരീരം കടുത്ത വേദന. കിടക്കാനോ ഇരിക്കാനോ സാധിക്കാത്ത അവസ്ഥ. പ്രാഥമിക ആവശ്യത്തിന് പോകുന്നതിന് പോലും സാധിച്ചില്ല. വീടിന്റെ ചുമര് പിടിച്ച് പിടിച്ചാണ് ബാത്ത് റൂമില്‍ പോയിരുന്നത്.
നന്നായി ഭക്ഷണം കഴിക്കണം. തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതെല്ലാം കഴിക്കണം, പഴ വര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കണം... തുടങ്ങിയ നിര്‍ദേശങ്ങളും ഉപദേശങ്ങളും കേട്ടു. രുചി തോന്നിയില്ലെങ്കിലും ഞാന്‍ കഴിച്ചു. രണ്ടാഴ്ച ശരിക്കും കിടന്നു. അതിന് ശേഷം പനി കുറഞ്ഞു. മരണത്തെ മുന്നില്‍ കണ്ട ദിനങ്ങളായിരുന്നു അത്. മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതെ വീട്ടില്‍ തന്നെയായിരുന്നു. പനി മാറിയെങ്കിലും കടുത്ത ക്ഷീണം വിട്ടുപോയില്ല. ശരീര വേദനയും മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങളും തുടര്‍ന്നു. വീണ്ടും വിശ്രമത്തിലായിരുന്നു.
അതിനിടയില്‍ ഭാര്യയ്ക്കും നേരിയ കൊറോണ ലക്ഷണങ്ങള്‍ കണ്ടു. ഇപ്പോള്‍ എല്ലാം ഭേദമായിരിക്കുന്നു. വീട്ടില്‍ ആര്‍ക്കും പ്രശ്‌നമില്ല. വീട്ടിലും മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് ഇപ്പോഴും കഴിയുന്നത്. പുറത്തിറങ്ങുമ്പോള്‍ രണ്ട് മാസ്‌ക് ധരിക്കാന്‍ മറക്കരുത്. എങ്ങനെയായിരുന്നു കൊറോണ വന്നപ്പോഴുള്ള അവസ്ഥ എന്ന് ചോദിക്കുന്ന പലരുമുണ്ട്. അത് വാ്ക്കുകളില്‍ വിവരിക്കാനാകില്ല. അനുഭവിച്ച് തന്നെ അറിയണം. മരണത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത് പോലെയാണ് ആ ദിനങ്ങളില്‍ തോന്നിയത്.
എന്തൊക്കെയായാലും... രോഗം മാറി. എങ്കിലും ശ്രദ്ധയോടെയാണ് ഇപ്പോഴും കഴിയുന്നത്. എല്ലാവരും ശ്രദ്ധിക്കണം. കൊറോണയെ നിസാരമായി കാണരുത്. പുറത്തിറങ്ങുമ്പോഴും മറ്റും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. മാസ്‌ക് അശ്രദ്ധമായി ഉപയോഗിക്കരുത്. അതെല്ലാം കൊറോണ ബാധിക്കാന്‍ ഇടയാക്കും. എനിക്ക് പറയാനുള്ളത് ഒന്ന് മാത്രം. പരമാവധി ശ്രദ്ധിക്കുക...
സൂപ്പര്‍ ലുക്കില്‍ തിളങ്ങി ഷാരൂഖിന്റെ മകള്‍ സുഹാന; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications