Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎഫിന്റെ നാല് കോടി ഇനി വരിക്കാര്‍ക്ക് പ്രയോജനപ്പെടുത്താം...

ദില്ലി: എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ നാല് കോടി ഇനി വരിക്കാര്‍ക്ക് പ്രയോജനപ്പെടുത്താം. പിഎഫ് തുക ഈട് നല്‍കി വീട് വാങ്ങാനുള്ള പദ്ധതിയാണ് വരുന്നത്. പിഎഫ് തുക ഈട് നല്‍കി വീടുകള്‍ വാങ്ങുമ്പോള്‍ വരിക്കാരന്റെ അക്കൗണ്ടില്‍ നിന്ന് തന്നെ പ്രതിമാസ തവണകളായി തുക അടയ്ക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

2017-18 സാമ്പത്തിക വര്‍ഷമാണ് പദ്ധതി തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഓണ്‍ലൈന്‍ വഴി പിഎഫ് പിന്‍വലിക്കുന്ന പദ്ധതി മാര്‍ച്ച് മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചെന്ന് സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ വിപി ജോയ് പറഞ്ഞു. ചെലവ് കുറഞ്ഞ വീടുകള്‍ വാങ്ങുന്നതിനാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. ഇപിഎഫ് വരിക്കാര്‍ക്ക് തങ്ങളുടെ സേവന കാലയളവില്‍ തന്നെ വീടുകള്‍ വാങ്ങാന്‍ സൈകരിയമുണ്ടാകും.

EPF

പ്രൊവിഡന്റ് ഫണ്ട് വരിക്കാരായ, താഴ്ന്ന വരുമാനമുള്ള തൊഴിലാളികള്‍ക്കും മറ്റുമായി ഭവനപദ്ധതി നടപ്പാക്കണമെന്ന് ഇപിഎഫ്ഒ നിയോഗിച്ച സമിതി നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു. നിര്‍ദിഷ്ടപദ്ധതിപ്രകാരം പ്രൊവിഡന്റ് ഫണ്ട് വരിക്കാരന്‍, ഭവനവായ്പ നല്‍കുന്ന സ്ഥാപനം അല്ലെങ്കില്‍ ബാങ്ക്, ഇപിഎഫ്ഒ എന്നിവ തമ്മില്‍ ത്രികക്ഷി ഉടമ്പടി ഉണ്ടാകും. പിഎഫ് തുക കൃത്യമായി പ്രതിമാസതവണകളായി അടയ്ക്കുന്നതിനാണിത്. കേന്ദ്ര ഹൗസിങ്ആന്റ് അര്‍ബന്‍ പോവര്‍ട്ടി മന്ത്രാലയത്തിന്റെ ആനുകൂല്യങ്ങളും ഈ പദ്ധതിക്ക് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+