• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

'പ്ലിംഗ്' കാരണം ശരീരം വില്‍ക്കേണ്ടിവന്നുവെന്ന് രശ്മി; ബാധ്യത തങ്ങള്‍ക്കെന്ന് നിര്‍മാതാക്കള്‍

തിരുവനന്തപുരം/കൊച്ചി: രാഹുല്‍ പശുപാലന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതകളാണ് തന്നെ ശരീരം വില്‍ക്കുന്നതിലേയ്ക്ക നയിച്ചതെന്ന് രശ്മി പോലീസിനോട് പറഞ്ഞുവെന്ന് വാര്‍ത്ത. സിനിമയുടെ സംവിധായകനായ രാഹുല്‍ പശുപാലന് എങ്ങനെയാണ് ഇത്ര സാമ്പത്തിക ബാധ്യത വന്നതെന്ന ചോദ്യം ബാക്കിയാണ്.

രഹ്ന ഫാത്തിമയും മനോജ് കെ ശ്രീധറും ചേര്‍ന്നാണ് 'പ്ലിംഗ്' എന്ന സിനിമ നിര്‍മിയ്ക്കാനിരുന്നത്. നഷ്ടം വന്നത് തങ്ങള്‍ക്ക് മാത്രമാണെന്ന് മനോജ് വണ്‍ഇന്ത്യയോട് പറഞ്ഞു. രാഹുലിനെ വച്ച് ആ സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചതാണ്. പിന്നെങ്ങനെയാണ് രശ്മിയുടെ വാദം ശരിയാവുക?

പ്ലിംഗ്

പ്ലിംഗ്

സദാചാര പോലീസിങ്ങിനും മതരാഷ്ട്രീയത്തിനും എതിരെ ഒരു സിനിമ എന്ന രീതിയില്‍ ആണ് മനോജും രഹ്നയും ചേര്‍ന്ന് പദ്ധതിയിട്ടിരുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന് പരിചയപ്പെടുത്തിയ രാഹുല്‍ പശുപാലനെ ഈ സംരഭത്തില്‍ കൂട്ടുകയായിരുന്നു.

ബജറ്റ്

ബജറ്റ്

85 ലക്ഷം രൂപ ബജറ്റ് ഇട്ടാണ് സിനിമയുടെ പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ പിന്നീട് രാഹുല്‍ ഇത് ഒന്നര കോടി ആക്കണം എന്ന് ആവശ്യപ്പെട്ടുവെന്നാണ് മനോജ് പറയുന്നത്.

തിരക്കഥ രശ്മി

തിരക്കഥ രശ്മി

രശ്മി തന്നെ സിനിമയ്ക്ക് തിരക്കഥയെഴുതും എന്നാണ് രാഹുല്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് രാഹുല്‍ തന്നെയാണ് ഇത് ചെയ്തത്. രശ്മിയുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ പോലും പോസ്റ്റ് ചെയ്യുന്നത് രാഹുലാണെന്നാണ് മനോജ് പറയുന്നത്.

പറ്റിയ്ക്കപ്പെട്ടു

പറ്റിയ്ക്കപ്പെട്ടു

അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന് പറഞ്ഞിരുന്ന രാഹുല്‍ പശുപാലന് സിനിമയുമായി വലിയ ബന്ധമൊന്നും ഇല്ലെന്ന് പിന്നീടാണ് മനസ്സിലായത്. ഇതോടെയാണ് രാഹുലിനെ ഒഴിവാക്കി.

പാര്‍ട്ണര്‍ ആക്കി

പാര്‍ട്ണര്‍ ആക്കി

എരൂം പുളിം' എന്ന റസ്റ്റോറന്റ് ശൃംഘല നടത്തുന്ന ആളാണ് മനോജ്. ആ പേര് തന്നെയാണ് സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനിയ്ക്കും നല്‍കിയത്. ഇതില്‍ രാഹുല്‍ പശുപാലന് സൗജന്യമായി ഷെയറും നല്‍കി.

സംവിധാനത്തിന് പണം വേണ്ട

സംവിധാനത്തിന് പണം വേണ്ട

സംവിധായകന്‍ എന്ന രീതിയില്‍ തനിയ്ക്ക് പണം തരേണ്ടെന്നാണ് രാഹുല്‍ ഇതിന് ന്യായം പറഞ്ഞത്. സിനിമയെ കുറിച്ച് വലിയ ധാരണകളില്ലാതിരുന്ന മനോജും രഹ്നയും ഇത് സമ്മതിയ്ക്കുകയും ചെയ്തു.

 രാഹുലിന്റെ ചെലവും വഹിയ്‌ക്കേണ്ടിവന്നു

രാഹുലിന്റെ ചെലവും വഹിയ്‌ക്കേണ്ടിവന്നു

രാഹുല്‍ പശുപാലനും രശ്മിയും കൊച്ചിയില്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ മൂന്ന് മാസത്തെ വാടക കൊടുത്തത് തങ്ങളാണെന്ന് മനോജ് പറയുന്നു. ആ ഫ്‌ലാറ്റിലേയ്ക്ക് ഫര്‍ണീച്ചറുകള്‍ വാങ്ങി നല്‍കി. രാഹുല്‍ ഉപയോഗിയ്ക്കുന്ന ഫോണ്‍ പോലും തന്റെ പണം കൊണ്ട് വാങ്ങിയതാണന്ന് മനോജ് പറയുന്നു.

കാറ് വാങ്ങാന്‍ പോലും

കാറ് വാങ്ങാന്‍ പോലും

സംവിധായകന്‍ എന്ന നിലയ്ക്ക് യാത്ര ചെയ്യാന്‍ മെച്ചപ്പെട്ട കാര്‍ വേണം എന്നായിരുന്നു രാഹുലിന്റെ മറ്റൊരു ആവശ്യം. ഇതിനുള്ള പണം നല്‍കിയതും തങ്ങളാണെന്ന് മനോജ് പറഞ്ഞു.

മൂന്ന് ലക്ഷം നഷ്ടം

മൂന്ന് ലക്ഷം നഷ്ടം

'പ്ലിംഗ്' എന്ന സിനിമയുടെ ഭാഗമായി തങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയോളം നഷ്ടം വന്നിട്ടുണ്ട്. രാഹുലിനോ രശ്മിയ്‌ക്കോ ഒരു സാമ്പത്തിക ബാധ്യതയും അതിന്റെ പേരില്‍ ഉണ്ടായിട്ടില്ലെന്നും മനോജ് പറഞ്ഞു.

 ചുംബന സമരത്തെ വില്‍ക്കാന്‍

ചുംബന സമരത്തെ വില്‍ക്കാന്‍

ചുംബന സമരത്തില്‍ പങ്കെടുത്തവരെ തന്നെ സിനിമയില്‍ സഹകരിപ്പിയ്ക്കാന്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. അത് വഴി നല്ല മാര്‍ക്കറ്റിംഗ് നടത്താം എന്നതായിരുന്നു ന്യായം. ഒരു ലക്ഷത്തിലധികം ലൈക്കുകളുള്ള കിസ്സ് ഓഫ് ലവിന്റെ ഫേസ്ബുക്ക് പേജ് സിനിമയുടെ മാര്‍ക്കറ്റിംഗിനായി ഉപയോഗിയ്ക്കാമെന്നും രാഹുല്‍ പറഞ്ഞിരുന്നുവത്രെ.

ബ്ലാക്ക് മെയിലിങ്ങ്

ബ്ലാക്ക് മെയിലിങ്ങ്

സിനിമയ്ക്ക് ഒന്നര കോടിയെങ്കിലും ചെലവാകുമെന്ന് പറഞ്ഞപ്പോള്‍ അത്രയും പണം കൈയ്യിലില്ലെന്നാണ് തങ്ങള്‍ പറഞ്ഞത്. ആരെയെങ്കിലും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാം എന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ തമാശയായാണ് എടുത്തത്. എന്നാല്‍ പിന്നീടാണ് മനസ്സിലായത്, അത് ഗൗരവമായി പറഞ്ഞതാണെന്ന്- മനോജ് പറയുന്നു

 ഫേസ്ബുക്ക് തട്ടിപ്പ്

ഫേസ്ബുക്ക് തട്ടിപ്പ്

ഏറെ ലൈക്കുകളുള്ള ഒരു ഫേസ്ബുക്ക് പേജിന്റെ അഡ്മിനായി കയറിപ്പറ്റി രാഹുല്‍ അത് സ്വന്തമാക്കി. പിന്നീട് രശ്മിയുടെ പേജുമായി അതിനെ മെര്‍ജ് ചെയ്യുകയായിരുന്നുവെന്നും മനോജ് പറയുന്നു.

English summary
Pling Movie: Manoj K Sreedhar against Reshmi's stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more