പ്ലസ് ടു വിദ്യാര്‍ഥിനിയെ അജ്ഞാതര്‍ ക്രൂരമായി ആക്രമിച്ചു
പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്കെതിരെ അഞ്ജാത സംഘത്തിന്റെ മാരകമായ ആക്രമണം. പ്ലസ് ടു പരീക്ഷയുടെ റിസല്‍ട്ട് അറിഞ്ഞുവരികയായിരുന്ന പെണ്‍കുട്ടിയെ പരസ്യമായി നടുറോഡില്‍വെച്ച് മുഖംമൂടി ധാരികള്‍ ആക്രമിക്കുകയായിരുന്നു. പത്തനംതിട്ട ചെന്നീര്‍ക്കര കോളേജ് ജംഗ്ഷനില്‍ വെച്ച് വ്യാഴാഴ്ച വൈകിട്ടായിരുന്നു അക്രമം.
ജങ്ഷനിലെ ഒരു ഇന്റര്‍നെറ്റ് കഫെയില്‍ പ്ലസ് ടു ഫലം അറിയാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. റിസല്‍ട്ട് അറിഞ്ഞശേഷം കഫെയില്‍ നിന്നും പുറത്തിറങ്ങിയ ഉടനെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ടുപേര്‍ പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തുകയും ബലമായി ബ്ലേഡ്കൊണ്ട് ശരീരത്തില്‍ വരയുകയും ചെയ്തു.

എതിര്‍ത്ത പെണ്‍കുട്ടിയെ മറ്റൊരാള്‍ കല്ലുകൊണ്ട് മര്‍ദ്ദിക്കുകയും വസ്ത്രം പിടിച്ചുവലിക്കുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറയുന്നു. പെണ്‍കുട്ടി രക്ഷയ്ക്കായി അലറി വിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല. ഇതേ തുടര്‍ന്ന് സമീപത്തെ ബന്ധുവീട്ടിലേക്ക് പെണ്‍കുട്ടി പ്രാണരക്ഷാര്‍ഥം ഓടിക്കയറുകയായിരുന്നു.
ഇതോടെ അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പെണ്‍കുട്ടി ഇപ്പോള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ അപായപ്പെടുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications