Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ് വൺ പ്രവേശനം;അലോട്ട്മെന്റ് കഴിഞ്ഞാൽ കുട്ടികൾക്ക് മുന്നിലുള്ളത് ഈ 3 വഴികൾ..പക്ഷെ

അൺഎയിഡഡ് സീറ്റുകൾ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്ത് പ്ലസ് വൺ പ്രതിസന്ധിയില്ലെന്ന് സർക്കാർ വിശദീകരിക്കുന്നത്. കഴിഞ്ഞ വർഷം അയ്യായിരത്തിലധികം സീറ്റുകൾ ഇത്തരത്തിൽ ഒഴിഞ്ഞ് കിടന്നിരുന്നുവെന്നാണ് സർക്കാർ വാദം. എന്നാൽ എന്തുകൊണ്ടാണ് ഇത്രയും സീറ്റുകൾ ഉണ്ടായിട്ടും വിദ്യാർത്ഥികൾ അൺഎയിഡഡ് സ്ഥാപനങ്ങളെ ആശ്രയിക്കാത്തത്? അലോട്ട്മെന്റ് പൂർത്തിയായാൽ വിദ്യാർത്ഥികൾക്ക് മുന്നിലുള്ള മറ്റ് വഴികൾ എന്താണെന്ന് വിശദമായി പരിശോധിക്കാം

മാനേജ്മെന്റ് സീറ്റാണ് ഒരു പോംവഴി. എന്നാൽ കുറവ് സീറ്റ് മാത്രമേ മാനേജ്മെന്റ് കോട്ടയിൽ ഉണ്ടാകുകയുള്ളൂ. രണ്ടാമത്തെ വഴി അൺ എയ്ഡഡ് സ്കൂളുകളാണ്. മലപ്പുറം ജില്ലയിൽ മാത്രം ഇത്തരത്തിൽ 11,000 സീറ്റുകൾ ഉണ്ട്. കഴിഞ്ഞ വർഷം 5000 സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. ഈ സീറ്റുകളിൽ അഡ്മിഷൻ നേടണമെങ്കിൽ ഭീമമായ തുക നൽകണം എന്നത് തന്നെയാണ് വിദ്യാർത്ഥികളെ പിന്നോട്ടടിക്കുന്നത്. ചില സ്കൂളുകളിൽ 2 ലക്ഷം വരെയാണ് ഫീസായി നൽകേണ്ടി വരുന്നത്. ഇത്രയും ഉയർന്ന തുക നൽകാൻ പലരും താത്പര്യം കാണിക്കില്ല. ഇനി ഫീസ് നൽകിയാലും അവിടുത്ത പഠന നിലവാരത്തെ സംബന്ധിച്ചുള്ള ആശങ്കകളും വിദ്യാർത്ഥികൾക്കുണ്ട്. മികച്ച അധ്യാപകരോ പഠന സാഹചര്യമോ ഉറപ്പ് വരുത്താൻ ഇത്തരം സ്കൂളുകൾക്ക് ആകുന്നില്ലെന്നതാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്.

plus-one-allotment-1719

സ്കോൾ കേരളയുടെ ഓപ്പൺ സ്കൂളിലേക്ക് മാറുകയെന്നുള്ളതാണ് മറ്റൊരു വഴി. ഈ സീറ്റുകളിൽ 80 ശതമാനവും ഉപയോഗപ്പെടുത്തുന്നത് മലബാർ മേഖലയിൽ നിന്നുള്ള കുട്ടികളാണ്. മലപ്പുറം, കോഴിക്കോട് മേഖലകളിൽ 75 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ പല വിദ്യാർത്ഥികളും ഇത്തരത്തിൽ അഡ്മിഷൻ നേടുന്നുണ്ട്. സ്വയം പഠിക്കണമെന്നതും പഠന നിലവാരം കുറവാണെന്നതും വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ഇവിടെ വിജയ ശതമാനം വെറും 50 ശതമാനം മാത്രമാണ്. അതുകൊണ്ട് തന്നെ പല വിദ്യാർത്ഥികളുടേയും തുടർപഠന സാധ്യത ഇതോടെ ഇല്ലാതാകുന്നു.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; മന്ത്രിയുടെ വിശദീകരണം ഇങ്ങനെ

മലപ്പുറത്ത് 49,906 പ്ലസ് വൺ സീറ്റുകളിൽ ഇതുവരെ പ്രവേശനം നേടിയിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്.'പ്ലസ്‌ വൺ സീറ്റുകളിലേക്കുള്ള മൂന്ന്‌ അലോട്ട്‌മെന്റുകളാണ് കഴിഞ്ഞത്. ഇനി രണ്ട്‌ അലോട്ട്‌മെന്റുകളാണ്‌ ബാക്കിയുള്ളത്‌. 4,21,621 വിദ്യാർത്ഥികളാണ്‌ അപേക്ഷ നൽകിയത്‌. മെറിറ്റിൽ 2,68,192 പേർക്ക്‌ അഡ്മിഷൻ നൽകി. അലോട്ട്മെന്റ് നൽകിയിട്ടും 77,997 പേർ പല കാരണങ്ങളാൽ പ്രവേശനം നേടാത്തതായുണ്ട്‌. നിലവിൽ 1,13,833 ഒഴിവുകളാണുള്ളത്‌. ഇതിൽ അൺ എയിഡഡ് സീറ്റുകൾ ഒഴിവാക്കിയാൽ 73,650 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. സംസ്ഥാനമൊട്ടാകെ പ്രവേശനം നേടാനുള്ള അപേക്ഷകർ 26,995 പേർ മാത്രമാണ്.

എംഎസ്എഫ് പ്രവർത്തകർ മലപ്പുറത്ത് അക്രമം നടത്തുകയാണ്‌, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ പരിശ്രമമാണിത്‌. പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തിൽ ഇടപെടണം. മാധ്യമങ്ങൾ വിഷയത്തെ പർവതീകരിച്ച്‌ വാർത്ത നൽകുകയാണ്. ബാക്കിയുള്ള രണ്ട് അലോട്ട്മെന്റ്കൾ കൂടി കഴിയുമ്പോൾ കാര്യങ്ങൾ വ്യക്തമാകും. മലപ്പുറത്തെ എല്ലാ എംഎൽഎമാരുമായും സംസാരിക്കുകായും കണക്കുകൾ ബോധ്യപ്പെടുത്തുകയും ചെയ്യും', മന്ത്രി പറഞ്ഞു.

സ്കോൾ- കേരള ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രവേശനം; തീയതി നീട്ടി

സ്കോൾ- കേരള 2024-25 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി കോഴ്സിന് രണ്ടാം വർഷ പ്രവേശനം അല്ലെങ്കിൽ പുന: പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്യുവാനുള്ള തീയതി ജൂലൈ 10 വരെ നീട്ടി. ഫീസ് ഘടനയും രജിസ്ട്രേഷൻ മാർഗ്ഗനിർദേശങ്ങളും www.scolekerala.org ൽ ലഭിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും ജൂലൈ 12 വൈകുന്നേരം 5 മണിക്ക് മുൻപ് സ്കോൾ- കേരളയുടെ സംസ്ഥാന ഓഫീസിൽ ലഭ്യമാക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+