പ്ലസ് വണ്‍ പ്രവേശനം: അനിശ്ചിതത്വം തുടരുന്നു
തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും പ്ലസ് വണ്‍ പ്രവേശനത്തിലെ അനിശ്ചിതത്വം തുടരുന്നു. ഓണ്‍ലൈന്‍ അപേക്ഷയിലെ പ്രശ്‌നങ്ങള്‍ ഇപ്പോഴും പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല.
ഓണ്‍ലൈന്‍ അപേക്ഷ പ്രശ്‌നമായതോടെ സ്‌കൂളുകളില്‍ നേരിട്ടെത്തി അപേക്ഷ നല്‍കാം എന്ന് വിചാരിച്ചാല്‍ അതും നടക്കാത്ത സ്ഥിതിയാണ്. സ്‌കൂളുകളില്‍ ഇതുവരെ അപേക്ഷ ഫോമുകള്‍ ഒന്നും എത്തിയിട്ടില്ല.

മെയ് 27 മുതല്‍ സ്‌കൂളുകളില്‍ അപേക്ഷാ ഫോമുകള്‍ എത്തും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഫോം ഇതുവരെ എത്തിയിട്ടില്ലെന്നാണ് വിവരം. എസ്എസ്എല്‍സി ഫലം റെക്കോര്‍ഡ് വേഗത്തില്‍ പ്രഖ്യാപിച്ചെങ്കലും , പ്ലസ് വണ്‍ പ്രവേശനം വൈകുമെന്നാണ് ഇപ്പോള്‍ലഭിക്കുന്ന വിവരം.
ഏകജാലക സംവിധാന പ്രകാരമാണ് പ്ലസ് വണ്‍ പ്രവേശനം. ഒരു ഫോം വഴി ജില്ലയിലേ ഏത് സ്‌കൂളിലേക്ക് വേണമെങ്കിലും കുട്ടികള്‍ക്ക് അപേക്ഷിക്കാം. പരമാവധി 50 ഓപ്ഷനുകളാണ് നല്‍കാവുന്നത്.
ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയവര്‍ക്ക് സ്‌കൂളുകള്‍ വഴി അപേക്ഷാ ഫോം വാങ്ങി വീണ്ടും അപേക്ഷിക്കാനാവില്ല. എസ്എസ്എല്‍സി ഫലം ഏപ്രില്‍ 16 നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ പലര്‍ക്കും ഇതുവരെ സര്‍ട്ടിഫിക്കറ്റ് പോലും ലഭിച്ചിട്ടില്ല. ഇതും പ്ലസ് വണ്‍ പ്രവേശനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.












Click it and Unblock the Notifications