പ്ലസ് വണ്‍ അലോട്ട്‌മെന്റ്, വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കവേണ്ട: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പ്ലസ് വണ്‍ അലോട്ട്‌മെന്റ് സംബന്ധിച്ച് വിദ്യാര്‍ത്ഥകള്‍ക്ക് ആശങ്കവേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. രണ്ടാം ഘട്ട അലോട്ട് മെന്റ് പ്രസിദ്ധീകരിച്ചപ്പോഴുള്ള കണക്കനുസരിച്ച് ഏകജാലക രീതിയില്‍ പ്രവേശനം നടത്തുന്ന 2,70,188 സീറ്റുകളിലേക്ക് 4,65,219 വിദ്യാര്‍ത്ഥികളാണ് അപേക്ഷിച്ചത്. ഇതില്‍ മാതൃജില്ലയ്ക്ക് പുറമെ മറ്റ് ജില്ലകളിലും അപേക്ഷിച്ച 39,489 പേരുണ്ടായിരുന്നു. അതിനാല്‍ 4,25,730 പേര്‍ക്ക് മാത്രമാണ് പ്ലസ് വണ്ണില്‍ അപേക്ഷ നല്‍കേണ്ടതെന്ന് അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവേശന തോതനുസരിച്ച് ആകെ 3,85,530 അപേക്ഷകര്‍ മാത്രമേ പ്ലസ് വണ്‍ പ്രവേശനം തേടാന്‍ സാധ്യതയുള്ളൂ. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവേശന തോതനുസരിച്ചാണെങ്കില്‍ പ്രവേശനം ലഭിക്കുന്നതിനായി ഇനി സംസ്ഥാനത്ത് ആകെ 91,796 അപേക്ഷകര്‍ ബാക്കിയുണ്ട്. അപേക്ഷിച്ച എല്ലാവരും പ്ലസ് വണ്‍ പ്രവേശനം തേടുകയാണെങ്കില്‍ ആകെ 1,31,996 അപേക്ഷകര്‍ക്കാണ് പ്രവേശനം ഉറപ്പാക്കേണ്ടിവരുന്നത്. ഒന്നാം അലോട്ട്‌മെന്റില്‍ 2,01,489 പേര്‍ പ്രവേശനം നേടിയത്. അതില്‍ 17,065 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാന്‍ സാധിച്ചിട്ടില്ല. രണ്ടാമത്തെ അലോട്ട്‌മെന്റില്‍ 68,048 അപേക്ഷകര്‍ക്ക് പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ അലോട്ട്‌മെന്റ്, എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ പ്രവേശനം
എന്നിവയൊക്കെ നാളെ മുതലാണ് ആരംഭിക്കുക. ഇത്തരത്തില്‍ ലഭ്യമായ സീറ്റുകളും ഒഴിവ് വരുന്ന സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകള്‍ പൊതു മെറിറ്റ് ക്വാട്ട സീറ്റുകളായി പരിവര്‍ത്തനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സീറ്റുകളും കൂടി കൂട്ടുമ്പോള്‍ സംസ്ഥാനത്ത് ആകെ 1,22,384 സീറ്റുകള്‍ ലഭ്യമാണ്. ഇതിനുപുറമെ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പോളിടെക്‌നിക്, ഐടിഐ മേഖലകളിലായി 97,283 സീറ്റുകളും ലഭ്യമാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Recommended Video
രണ്ട് അലോട്ട്‌മെന്റ് കഴിയുമ്പോഴേക്കും നിലവില്‍ പ്ലസ് വണ്ണിലേക്ക് പ്രവേശനം ലഭിച്ചത് 2,69,533 വിദ്യാര്‍ത്ഥികള്‍ക്കാണ്. സീറ്റ് ലഭിക്കാതെ പുറത്ത് നില്‍ക്കുന്നവര്‍ നിരവധിയാണ്. എല്ലാ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളുള്‍പ്പെടെ 1.75 ലക്ഷം വിദ്യാര്‍ത്ഥികളാണ് പ്രവേശനം ലഭിക്കാതെ പുറത്ത് നില്‍ക്കുന്നത്. എന്നാല്‍ നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട വിഷയമോ, അവര്‍ക്കിഷ്ടപ്പെട്ട സ്‌കൂളോ ലഭിച്ചില്ലെന്നുമുള്ള പരാതിയും ഉയരുന്നുണ്ട്.












Click it and Unblock the Notifications