കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം നേടിയത് 3,85,253 വിദ്യാര്‍ത്ഥികള്‍; ഉറപ്പ് പാലിച്ചെന്ന് മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം പ്ലസ് വണ്‍ പ്രവേശനം നേടിയത് 3,85,253 വിദ്യാര്‍ത്ഥികളാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒഴിഞ്ഞുകിടക്കുന്നത് 22,133 സീറ്റുകള്‍, സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചുവെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ആകെ പ്രവേശനം നേടിയത് 3,85,253 വിദ്യാര്‍ത്ഥികള്‍. സര്‍ക്കാര്‍ സ്‌കൂളില്‍ 14,756 സീറ്റുകളും എയ്ഡഡ് സ്‌കൂളുകളില്‍ 7,377 സീറ്റുകളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 24,695 സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്.

kerala

2020 - 21ല്‍ 3,68,305 വിദ്യാര്‍ത്ഥികളായിരുന്നു പ്ലസ് വണ്‍ പ്രവേശനം നേടിയത്. ഈ വര്‍ഷം 16,948 വിദ്യാര്‍ത്ഥികള്‍ കൂടുതലായി പ്ലസ് വണ്‍ പ്രവേശനം നേടുകയുണ്ടായി. മാര്‍ജിനില്‍ സീറ്റ് വര്‍ധനവിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30,043 പേരും എയ്ഡഡ് സ്‌കൂളുകളില്‍ 24,291 പേരും ഉള്‍പ്പെടെ 54,334 പേര്‍ക്ക് പ്രവേശനം അനുവദിക്കുകയുണ്ടായി. ഇതുകൂടാതെ
അധികമായി അനുവദിച്ച 79 താല്‍ക്കാലിക ബാച്ചുകളിലെ 5,105 സീറ്റുകളില്‍ ആകെ 4,561 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി.

ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് വ്യാസന്‍ ഇടവനക്കാട്, മൊഴിയില്‍ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങള്‍ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് വ്യാസന്‍ ഇടവനക്കാട്, മൊഴിയില്‍ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങള്‍

Recommended Video

cmsvideo
തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം

ഇത്തവണ ഒന്നേ കാല്‍ ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടിയപ്പോള്‍ ഇവര്‍ക്ക് ഉപരിപഠനത്തിന് സാഹചര്യമുണ്ടോ എന്ന സംശയം മുന്‍നിര്‍ത്തി നിയമസഭയില്‍ അടക്കം ചര്‍ച്ചയുണ്ടായിരുന്നു. ഉപരിപഠനത്തിന് അര്‍ഹതയുള്ള എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കുമെന്ന് അന്ന് സഭയില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉറപ്പു നല്‍കിയിരുന്നു. ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുകയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു.

English summary
Plus One enrollment in the state this year was 3,85,253 students Says Minister V Sivankutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X