സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ ആറ് മുതല്‍ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെ നടത്തും. കൊവിഡ് മൂലം പ്രതിസന്ധിയിലായ പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട നിരവധി ആശങ്ക ശക്തമായിരിക്കെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. രാവിലെ 9.40 മണിക്കാവും പരീക്ഷ ആരംഭിക്കുക. കൊവിഡ് മൂലം ഓൺലൈൻ ക്ലാസുകൾ മാത്രമാണ് നടന്നത് എന്നുള്ളത് പരിഗണിച്ച് മുഴുവന്‍ പാഠഭാഗങ്ങളും അടിസ്ഥാനമാക്കിയായിരിക്കില്ല പരീക്ഷ.
ഉക്രെയിനില്‍ നിന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തി: ചിത്രങ്ങള്‍
എസ്എസ്എല്‍സി പരീക്ഷയുടെ മാതൃകതയില്‍ പഠിക്കേണ്ട ഭാഗങ്ങള്‍ നേരത്തെ അറിയിക്കും. പഠിക്കേണ്ട ഭാഗങ്ങളിലെ ഫോക്കസ് ഏരിയ നിശ്ചയിച്ച് ഇന്ന് രാത്രിയോടെ തന്നെ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കും. പ്ലസ് വൺ പരീക്ഷക്ക് ഇത്തവണ ഇംപ്രൂവ്മെൻറ് ഉണ്ടാകില്ല. പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യം ചില വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉന്നയിച്ചിരുന്നു.

അതേസമയം ഓണാവധിയോട് അടുത്ത സമയത്ത് പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷ സംബന്ധിച്ച വിജ്ഞാപനം പുറത്ത് വരുന്നത്.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി ഷാരൂഖിന്റെ മകള്‍ സുഹാന; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications