കണക്ക് മാത്രമല്ല,പ്ലസ് വണ്‍ പരീക്ഷയുടെയും ചോദ്യം ചോര്‍ന്നു?മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ വീണ്ടും...
ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കിയിരുന്നു.
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെ പുതിയ വിവാദം. പ്ലസ് വണ്‍ ജോഗ്രഫി പരീക്ഷയെ ചൊല്ലിയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചുവെന്നാണ് ആരോപണം.
ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കിയിരുന്നു. മലപ്പുറത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നടത്തിയ മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി പൊതുപരീക്ഷയിലും ആവര്‍ത്തിച്ചിരുന്നു. കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയ അദ്ധ്യാപകന് സ്വകാര്യ ട്യൂഷന് സെന്ററുകളുമായി ബന്ധമുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു.

പ്ലസ് വണിലും...
എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നാലെയാണ് പ്ലസ് വണ്‍ പരീക്ഷയെ ചൊല്ലിയും വിവാദമുണ്ടായിരിക്കുന്നത്. പ്ലസ് വണ്‍ ജോഗ്രഫി പരീക്ഷയില്‍ മോഡല്‍ പരീക്ഷയ്ക്ക് ചോദിച്ച മിക്ക ചോദ്യങ്ങളും ആവര്‍ത്തിച്ചുവെന്നാണ് ആരോപണം.

43 മാര്‍ക്കിന്റെ ചോദ്യങ്ങള്‍...
മാര്‍ച്ച് 21ന് നടന്ന പ്ലസ് വണ്‍ ജോഗ്രഫി പരീക്ഷയെക്കുറിച്ചാണ് ഇപ്പോള്‍ വിവാദമുയര്‍ന്നിരിക്കുന്നത്. മോഡല്‍ പരീക്ഷയില്‍ ചോദിച്ച മിക്ക ചോദ്യങ്ങളും ആവര്‍ത്തിച്ചു. 43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് മോഡല്‍ പരീക്ഷ ചോദ്യപേപ്പറില്‍ നിന്നും ആവര്‍ത്തിച്ചിരിക്കുന്നത്.

തയ്യാറാക്കിയത് കെഎസ്ടിഎ...
മോഡല്‍ പരീക്ഷയില്‍ നിന്ന് ഇത്രയേറെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നത് പതിവില്ലെന്നാണ് അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അഭിപ്രായം. ഇടത് അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയാണ് പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയത്.

കണക്കും ജോഗ്രഫിയും...
എസ്എസ്എല്‍സി കണക്ക് പരീക്ഷ ചോദ്യം ചോര്‍ന്ന സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെയും സര്‍ക്കാരിനെതിരെയും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്ലസ് വണ്‍ പരീക്ഷയെ സംബന്ധിച്ചും ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications