കട്ടപ്പനയിലും സദാചാര ഗുണ്ടായിസം!! സഹപാഠിയോട് സംസാരിച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദനം
പഴയ സഹപാഠിയായ വിദ്യാര്‍ഥിനിയെ കണ്ടത്. ഇവര്‍ സംസാരിക്കുന്നതിനിടെയാണ് പ്രദേശവാസിയായ ഷാജി രാഹുലിനെ മര്‍ദിച്ചത്.
കട്ടപ്പന: കൂട്ടുകാരിക്കൊപ്പം പോയതിനെ തുടര്‍ന്ന് സദാചാര ഗുണ്ടകള്‍ വേട്ടയാടിയതില്‍ മനംനൊന്ത് പാലക്കാട് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംബവത്തിനു പിന്നാലെ കട്ടപ്പനയിലും സദാചാര ഗുണ്ടായിസം. പഴയ സഹപാഠിയോടോ സംസാരിച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ രാഹുലിനാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
സുഹൃത്തിന്റെ കൈവശമുള്ള പാന്റ്‌സ് വാങ്ങാന്‍ പോകുന്നതിനിടെയാണ് രാഹുല്‍ പഴയ സഹപാഠിയായ വിദ്യാര്‍ഥിനിയെ കണ്ടത്. ഇവര്‍ സംസാരിക്കുന്നതിനിടെയാണ് പ്രദേശവാസിയായ ഷാജി രാഹുലിനെ മര്‍ദിച്ചത്. പെണ്‍കുട്ടിയെ വീട്ടിലേക്ക് പോകാന്‍ പറഞ്ഞിട്ട് ഷാജി രാഹുലിനെ മര്‍ദിച്ചെന്നാണ് ആരോപണം.

സ്വകാര്യ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് രാഹുല്‍. പരീക്ഷയുടെ കാര്യങ്ങളെ കുറിച്ചാണ് ഇരുവരും സംസാരിച്ചതെന്ന് പെണ്‍കുട്ടിയും പറഞ്ഞു. ഷാജി മുഖത്തും തലയിലും മര്‍ദിച്ചതായും റോഡിലൂടെ വലിച്ചിഴച്ചതായും രാഹുല്‍ പറയുന്നു. കണ്ടു നിന്ന് സമീപവാസികളോട് തന്നെ കുറിച്ച് മോശമായി പറഞ്ഞതായും രാഹുല്‍ പറയുന്നു.
ചൈല്‍ഡ് ലൈന്‍ അധികൃതര്‍ രാഹുലിന്റെ മൊഴി എടുത്തിട്ടുണ്ട്. എന്നാല്‍ ആരോപണം ഷാജി നിഷേധിച്ചു. മര്‍ദിച്ചിട്ടില്ലെന്നും വീട്ടില്‍ പോകാന്‍ പറയുക മാത്രമാണ് ചെയ്തതെന്നും ഷാജി പറയുന്നു.












Click it and Unblock the Notifications