മൊബൈൽ ഫോൺ നൽകിയില്ല, മന്ത്രി മണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ മകൾ തൂങ്ങിമരിച്ചു
മൊബൈൽ ഫോണിനെ ചൊല്ലി അഞ്ജന സഹോദരനുമായി കഴിഞ്ഞ ദിവസം വഴക്കിട്ടിരുന്നു.
ആലപ്പുഴ: മൊബൈൽ ഫോൺ നൽകാത്തതിന് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. വൈദ്യുതി മന്ത്രി എംഎം മണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കോടുകുളഞ്ഞി കരോട് മുകളേത്ത് വടക്കേതിൽ എസ് പ്രദീപ് കുമാറിന്റെ മകൾ അഞ്ജന(പൊന്നി-17)യാണ് ജീവനൊടുക്കിയത്.
മൊബൈൽ ഫോണിനെ ചൊല്ലി അഞ്ജന സഹോദരനുമായി കഴിഞ്ഞ ദിവസം വഴക്കിട്ടിരുന്നു. എന്നാൽ സഹോദരൻ അഞ്ജനയ്ക്ക് മൊബൈൽ ഫോൺ നൽകിയില്ല. ഇതിനെ തുടർന്നാണ് അഞ്ജന കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.

മൊബൈൽ ഫോണിനെ ചൊല്ലിയുണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ചെങ്ങന്നൂർ പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് അഞ്ജന. അജിയാണ് മാതാവ്. അഭിജിത് ഏകസഹോദരൻ. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.












Click it and Unblock the Notifications