പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാമുകന്‍ തട്ടിക്കൊണ്ടുപോയി,പീഡിപ്പിച്ചത് അച്ഛനും!സംഭവം ഇടുക്കിയില്‍...

ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയിലാണ് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്.

കട്ടപ്പന: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയ കാമുകനും, ലൈംഗികമായി പീഡിപ്പിച്ച അച്ഛനും പോലീസ് പിടിയില്‍. കട്ടപ്പന സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് കഴിഞ്ഞ ദിവസം കാമുകന്‍ തട്ടിക്കൊണ്ടുപോയത്. പിന്നീട് പെണ്‍കുട്ടിയെയും കാമുകനെയും പോലീസ് പിടികൂടുകയും ചെയ്തു.ഇതിനുശേഷം ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയിലാണ് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കാമുകനാണെന്നായിരുന്നു പോലീസ് കരുതിയത്. എന്നാല്‍ ആശുപത്രി അധികൃതര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനെ വിധേയമാക്കിയപ്പോളാണ് പീഡിപ്പിച്ചത് സ്വന്തം അച്ഛനാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഫെബ്രുവരി 13ന് രാത്രി മദ്യപിച്ചെത്തിയ അച്ഛന്‍ അമ്മയെ മര്‍ദ്ദിച്ച് വീടിന് പുറത്താക്കിയ ശേഷം തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുമായി പ്രണയം...

പെണ്‍കുട്ടിയുമായി പ്രണയം...

അഞ്ചു മാസം മുന്‍പാണ് പെണ്‍കുട്ടിയും കുടുംബവും കട്ടപ്പന നിര്‍മ്മല സിറ്റിയില്‍ താമസമാക്കിയത്. നിര്‍മ്മലാ സിറ്റിയിലെ പെണ്‍കുട്ടിയുടെ വീടിനടുത്തായിരുന്നു ആക്രി കച്ചവടക്കാരനായ ഷാജിയും താമസിച്ചിരുന്നത്. ഇതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുമായി ഷാജി പ്രണയത്തിലായി. പിന്നീട് ഷാജി ഇവിടെ നിന്ന് താമസം മാറിയെങ്കിലും ഇടയ്ക്കിടെ നിര്‍മ്മലാ സിറ്റിയില്‍ വരാറുണ്ടായിരുന്നു.

ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി...

ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി...

കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് പെണ്‍കുട്ടിയെ ഷാജി തട്ടിക്കൊണ്ടുപോയത്. തന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഷാജി പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയത്. പേഴുംകവലയിലെ ഷാജിയുടെ വീട്ടിലേക്കാണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. വിദ്യാര്‍ത്ഥിനിയോടൊപ്പം സ്‌കൂളിലേക്ക് പോകുകയായിരുന്ന മറ്റൊരു പെണ്‍കുട്ടി വിവരം സ്‌കൂളില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കാമുകന്‍റെ വീട്ടിലെത്തി...

കാമുകന്‍റെ വീട്ടിലെത്തി...

സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതനുസരിച്ചാണ് പെണ്‍കുട്ടിയുടെ പിതാവ് ഷാജിയുടെ വീട്ടിലെത്തിയത്. പിതാവ് തന്നെയാണ് ഷാജി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതായി പോലീസിലും പരാതി നല്‍കിയത്. തുടര്‍ന്ന് ഷാജിയുടെ പേഴുംകവലയിലെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെയും ഷാജിയെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

ലൈംഗികമായി പീഡിപ്പിച്ചു...

ലൈംഗികമായി പീഡിപ്പിച്ചു...

പെണ്‍കുട്ടിയെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്. കാമുകനായ ഷാജിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നായിരുന്നു അന്വേഷണ സംഘം അനുമാനിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് പീഡിപ്പിച്ചത് സ്വന്തം അച്ഛന്‍ തന്നെയാണെന്ന് വെളിപ്പെടുത്തിയത്.

മര്‍ദ്ദിച്ചു, പീഡനവും...

മര്‍ദ്ദിച്ചു, പീഡനവും...

ഫെബ്രുവരി 13 രാത്രിയാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായത്. മദ്യപിച്ചെത്തിയ അച്ഛന്‍ അമ്മയെ മര്‍ദ്ദിച്ച് വീടിന് പുറത്താക്കിയ ശേഷമാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. അമ്മയെ കൂടാതെ അസുഖബാധിതനായ ഒരു സഹോദരനും പെണ്‍കുട്ടിയുടെ വീട്ടിലുണ്ട്. കരിമണ്ണൂരിലെ റബ്ബര്‍ എസ്റ്റേറ്റിലെ ജീവനക്കാരനാണ് പെണ്‍കുട്ടിയുടെ പിതാവ്.

കോടതി റിമാന്‍ഡ് ചെയ്തു...

കോടതി റിമാന്‍ഡ് ചെയ്തു...

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിതാവിനെതിരെയും, തട്ടിക്കൊണ്ടുപോയതിന് ഷാജിക്കെതിരെയും പോലീസ് കേസെടുത്തു. കോടതിയല്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+