കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ !! പ്രതിഷേധം ശക്തം!! വൈസ്പ്രിന്‍സിപ്പലിന് സസ്പെന്‍ഷന്‍!

സ്‌കൂളിലെ വൈസ്പ്രിന്‍സിപ്പല്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം ഉണ്ട്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. വര്‍ക്കല എംജിഎം സ്‌കൂളിലെ അര്‍ജുന്‍ ആണ് ആത്മഹത്യ ചെയ്തത്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് ആരോപണം.

സ്‌കൂളിലെ വൈസ്പ്രിന്‍സിപ്പല്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം ഉണ്ട്. കോപ്പിയടിച്ചെന്നാരോപിച്ച് രക്ഷിതാക്കളുടെ മുന്നില്‍ വച്ചു തന്നെ കുട്ടിയെ വൈസ് പ്രിന്‍സിപ്പല്‍ അപമാനിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പ്രതിഷേധം ശക്തമായതോടെ വൈസ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു.

 മനംനൊന്ത്

മനംനൊന്ത്

കഴിഞ്ഞ ദിവസമാണ് അര്‍ജുനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കോപ്പിയടിച്ചതിന് മൂന്നു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യുമെന്നും ക്രിമിനല്‍ കേസില്‍ പെടുത്തി പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നൊക്കെ വൈസ്പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.ഇതില്‍ മനംനൊന്താണ് ആത്മഹത്യ എന്നാണ് ആരോപണം.

 ചത്തൂടെ എന്ന് ചോദിച്ചു

ചത്തൂടെ എന്ന് ചോദിച്ചു

വൈസ് പ്രിന്‍സിപ്പല്‍ മറ്റ് കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നില്‍ വച്ച് അര്‍ജുനെ അപമാനിച്ചതായി ആരോപണം ഉണ്ട്. ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ പറഞ്ഞു. ചത്തുകൂടെ എന്ന് വൈസ് പ്രിന്‍സിപ്പല്‍ ചോദിച്ചതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മാപ്പപേക്ഷിച്ച അമ്മയോടും അദ്ദേഹം തട്ടിക്കയറിയെന്നും ഇതൊക്കെ അര്‍ജുനില്‍ മനഃപ്രയാസം ഉണ്ടാക്കിയെന്നും ബന്ധുക്കള്‍ പറയുന്നു.

 ഡിജിറ്റല്‍ വാച്ച് ഉപയോഗിച്ചു

ഡിജിറ്റല്‍ വാച്ച് ഉപയോഗിച്ചു

കഴിഞ്ഞ 10ന് നടന്ന പ്ലസ് വണ്‍ ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസ് പരീക്ഷയില്‍ ഡിജിറ്റല്‍ വാച്ച് ഉപയോഗിച്ച് അര്‍ജുന്‍ കോപ്പിയടിച്ചെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. ഇത് ഇന്‍വിജിലേറ്റര്‍ കണ്ടെത്തിയെന്നും തുടര്‍ന്ന് അര്‍ജുന്‍റെ വീട്ടുകാരെ വിളിച്ചു വരുത്തിയെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ കുട്ടിയെ ഭീഷണി പ്പെടുത്തിയെന്ന ആരോപണം തെറ്റാണെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു.

 പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

സംഭവത്തില്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ പ്രതിഷധിച്ച് എസ്എഫ്ഐ, ബിജെപി പ്രവര്‍ത്തകര്‍ സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം ഉണ്ടായി. പ്രതിഷേധം ശക്തമായതോടെ ആരോപണ വിധേയനായ വൈസ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു.

 ഇര

ഇര

മാനേജ്‌മെന്റ് പീഡനത്തെ തുടര്‍ന്ന് പാമ്പാടി നെഹ്‌റു കോളേജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരിക്കുന്നത്.

English summary
varkkala mgm school plus one student suicide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X