കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊഞ്ച് ബിരിയാണി കഴിച്ച് മരണം; ഭക്ഷ്യ വിഷബാധയേറ്റല്ലെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഹോട്ടല്‍ തുറക്കാന്‍ അനുമതി

  • By Desk
Google Oneindia Malayalam News

കൊച്ചി: ചെമ്മീന്‍ ബിരിയാണി കഴിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചതിനെ തുടര്‍ന്നു പൂട്ടിയ ഹോട്ടല്‍ തുറക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അനുമതി നല്‍കി. ഭക്ഷ്യവിഷ ബാധയല്ല മരണ കാരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. എറണാകുളം ഗസ്റ്റ്ഹൗസിന് സമീപത്തെ ഹോട്ടലില്‍ നിന്നു ബിരിയാണി കഴിച്ച തൃപ്പൂണിത്തുറ സ്വദേശിനി അനാമിക വര്‍മയാണ് (17) കഴിഞ്ഞ ശനിയാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു മരിച്ചത്.

 deathrep

മകള്‍ക്കു ഭക്ഷ്യവിഷ ബാധയേറ്റതാകമെന്നു പിതാവ് അനില്‍ വര്‍മ നല്‍കിയ മൊഴിയെ തുടര്‍ന്നാണു ശനിയാഴ്ച രാത്രി ഹോട്ടല്‍ അടച്ചു പൂട്ടിയത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഭക്ഷ്യവിഷ ബാധയല്ലെന്നു സ്ഥിരീകരിച്ചത്. അനാമികയ്ക്ക് ചില ഭക്ഷ്യസാധനങ്ങളോട് അലര്‍ജിയുണ്ടെന്നും കൊഞ്ച് ബിരിയാണിയും നാരങ്ങാ വെള്ളവും കുടിച്ചപ്പോള്‍ ഉണ്ടായ അലര്‍ജിയാണ് മരണ കാരണമായതെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

English summary
plus one students death is not due to food infection; food safety gave permission to open restaurant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X