പ്ലസ് വണ്‍ പ്രവേശനം; ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്ന്, അറിയേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് അനുസരിച്ച് ഇന്ന് രാവിലെ പത്ത് മണി മുതല്‍ വെള്ളിയാഴ്ച വൈകീട്ട് നാല് മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാന്‍ സാധിക്കും. അലോട്ട്‌മെന്റ് വിവരം www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ കാന്‍ഡിഡേറ്റ് ലോഗിനില്‍ നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ സ്‌കൂളില്‍ രക്ഷാകര്‍ത്താവിനൊപ്പം ആവശ്യമുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാക്കണം.

വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്ന് പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കുന്നതായിരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഫീസടച്ച് പ്രവേശനം നേടണം. അടുത്ത അലോട്ട്‌മെന്റിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ജൂലായ് 18ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.












Click it and Unblock the Notifications