കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 മണിക്കൂര്‍ കെഎം ഷാജിയെ ചോദ്യം ചെയ്ത് ഇഡി; ചോദ്യം ചെയ്യല്‍ തുടരും, രാവിലെ 10 ന് വീണ്ടും ഹാജരാകണം

Google Oneindia Malayalam News

കോഴിക്കോട്: പ്ലസ് ടു കോഴക്കേസില്‍ അഴീക്കോട് മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. 14 മണിക്കൂര്‍ ആണ് കോഴിക്കോട്ടെ ഇഡി ഓഫീസില്‍ കെഎം ഷാജിയെ ചോദ്യം ചെയ്തത്.

കെഎം ഷാജിക്കെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവ്‌കെഎം ഷാജിക്കെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവ്‌

യുഡിഎഫ് വിജയത്തെ ബാധിക്കും; കെഎം ഷാജിയടക്കം 3 എംഎൽഎമാർക്ക് പണികിട്ടും, തിരുമാനത്തിന് ലീഗ്യുഡിഎഫ് വിജയത്തെ ബാധിക്കും; കെഎം ഷാജിയടക്കം 3 എംഎൽഎമാർക്ക് പണികിട്ടും, തിരുമാനത്തിന് ലീഗ്

ചോദ്യം ചെയ്യല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. രാവിലെ പത്ത് മണിയ്ക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെഎം ഷാജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കെഎം ഷാജിയുടെ ഭാര്യ ആശയേയും ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. വിശദാംശങ്ങള്‍...

മണിക്കൂറുകള്‍ നീണ്ടു

മണിക്കൂറുകള്‍ നീണ്ടു

നവംബര്‍ 10 ന് രാവിലെ കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായ കെഎം ഷാജിയെ 14 മണിക്കൂറോളം ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. തുടര്‍ന്ന് വിട്ടയച്ച കെഎം ഷാജി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയും ചെയ്തു.

കൂടുതല്‍ ചോദ്യങ്ങള്‍

കൂടുതല്‍ ചോദ്യങ്ങള്‍

ചില ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം നല്‍കേണ്ടതുണ്ട് എന്നാണ് അര്‍ദ്ധരാത്രിയോടെ പുറത്തിറങ്ങിയ കെഎം ഷാജി മാധ്യമങ്ങോട് പ്രതികരിച്ചത്. ആ ചോദ്യങ്ങള്‍ക്ക് രാവിലെ എത്തി മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇഡിയുടേത് സ്വാഭാവിക സംശങ്ങള്‍ ആണെന്നും ഷാജി പ്രതികരിച്ചു.

രേഖകള്‍ സമര്‍പ്പിച്ചു

രേഖകള്‍ സമര്‍പ്പിച്ചു

കെഎം ഷാജിയുടെ ആസ്തിവകകള്‍ സംബന്ധിച്ച രേഖകളും സമര്‍പ്പിക്കാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. ആവശ്യപ്പെട്ട രേഖകള്‍ എല്ലാം സമര്‍പ്പിച്ചിട്ടുണ്ട് എന്ന് ഷാജി വ്യക്തമാക്കി. ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നും അതുകൊണ്ട് തന്നെ ഉത്തരവാദിത്തത്തോടെ മറുപടി കൊടുക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമല്ല

രാഷ്ട്രീയമല്ല

മറ്റേതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നീക്കം പോലെ അല്ല ഇഡിയുടെ ചോദ്യങ്ങള്‍ എന്നായിരുന്നു ഷാജിയുടെ മറ്റൊരു പ്രതികരണം. അവരുടെ സ്വാഭാവിക സംശയങ്ങള്‍ ദുരീകരിക്കുന്നതിനുള്ള ചോദ്യങ്ങളാണ് ഉന്നയിക്കപ്പെട്ടത്. രാഷ്ട്രീയ സ്വാധീനം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനെ ബാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

ഭാര്യയെ ചോദ്യം ചെയ്തു

ഭാര്യയെ ചോദ്യം ചെയ്തു

കഴിഞ്ഞ ദിവസം കെഎം ഷാജിയുടെ ഭാര്യ ആശയേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. രാവിലെ പത്ത് മണി മുതല്‍ രാത്രി ഒമ്പതര വരെ ആയിരുന്നു ആശയെ ചോദ്യം ചെയ്തത്. ഇഡി ആവശ്യപ്പെട്ട് രേഖകള്‍ ആശയും കൈമാറിയിരുന്നു. ഭൂമിയിടപാട് സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ല എന്നും ഭര്‍ത്താവാണ് തന്റെ പേരില്‍ സ്ഥലം വാങ്ങിയത് എന്നും ആയിരുന്നു ആശ ഇഡിയ്ക്ക് മുന്നില്‍ വ്യക്തമാക്കിയത്.

സ്വര്‍ണക്കടയില്‍ പങ്കാളിത്തം

സ്വര്‍ണക്കടയില്‍ പങ്കാളിത്തം

കല്‍പറ്റയിലെ ഒരു സ്വര്‍ണക്കടയില്‍ മുമ്പ് പങ്കാളിത്തമുണ്ടായിരുന്നതായി കെഎം ഷാജി എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ജനപ്രതിനിധി ആയതിന് ശേഷം ജ്വല്ലറിയിലെ പങ്കാളിത്തം ഉപേക്ഷിച്ചു എന്നാണ് വിശദീകരണം. വീട് നിര്‍മാണത്തിന് ഭാര്യയുടെ വീട്ടില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ചിട്ടുണ്ട് എന്നും അദ്ദേഹം മൊഴി നല്‍കി.

പ്ലസ് ടു കോഴ

പ്ലസ് ടു കോഴ

അഴീക്കോട് സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങി എന്ന കേസിലാണ് കെഎം ഷാജിയ്‌ക്കെതിരെ ഇഡി അന്വേഷണം നടത്തുന്നത്. ഈ കേസ് സംസ്ഥാന വിജിലന്‍സും അന്വേഷിക്കുന്നുണ്ട്. ഇതിനിടെ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കെഎം ഷാജി നിര്‍മിച്ച വീട് സംബന്ധിച്ച വിവാദവും പുകയുന്നുണ്ട്.

മുസ്ലീം ലീഗ് പ്രതിരോധത്തില്‍

മുസ്ലീം ലീഗ് പ്രതിരോധത്തില്‍

കെഎം ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റ് ചോദ്യം ചെയ്യുന്നത് മുസ്ലീം ലീഗിനേയും പ്രതിരോധത്തിലാക്കുന്നുണ്ട്. ജ്വല്ലറി തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്‍ അറസ്റ്റിലായതിന് പിറകെയാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്.

'എന്റെ പച്ചമാംസം കൊത്തിവലിക്കാൻ കൊതിക്കുന്നവർ ഇതൊന്നും വിശ്വസിക്കണമെന്നില്ല'... വീട് വിവാദത്തിൽ ഷാജി'എന്റെ പച്ചമാംസം കൊത്തിവലിക്കാൻ കൊതിക്കുന്നവർ ഇതൊന്നും വിശ്വസിക്കണമെന്നില്ല'... വീട് വിവാദത്തിൽ ഷാജി

Recommended Video

cmsvideo
കൈക്കൂലി കേസില്‍ തുടങ്ങിയ അന്വേഷണം വീട് പൊളിയിലെത്തി | Oneindia Malayalam

English summary
Plus Two Bribe Case: ED questions KM Shaji for 14 hours, should appear for more questioning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X