ചോദ്യമെഴുതിയാലും പ്ലസ്ടുവിന് മാര്‍ക്ക്?സ്കൂള്‍ വരാന്തയില്‍ കയറിനിന്ന പശുവിനും എപ്ലസ് കിട്ടും!!!!
പരീക്ഷയില്‍ പ്രയാസമായിരുന്നെന്ന് പരാതിയുയര്‍ന്ന ചോദ്യങ്ങള്‍ക്കാണ് മാര്‍ക്ക് നല്കാന് നിര്‍ദേശമുള്ളത്.
തിരുവനന്തപുരം: മുന്‍വര്‍ഷങ്ങളിലെ എസ്എസ്എല്‍സി പരീക്ഷയില്‍ വാരിക്കോരി മാര്‍ക്ക് നല്‍കിയെന്ന ആക്ഷേപം ശക്തമായിരുന്നു. പരീക്ഷയ്ക്കിടെ സ്കൂള്‍ വരാന്തയില്‍ കയറിനിന്ന പശുവിന് വരെ എപ്ലസ് കിട്ടിയെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പരിഹാസം. എന്നാല്‍ ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിലും വാരിക്കോരി മാര്‍ക്ക് നല്കാന് നിര്‍ദേശമുണ്ടെന്നാണ് സൂചന.
പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് അദ്ധ്യാപകര്‍ക്ക് നല്കിയ ഉത്തരസൂചികകളിലെ നിര്‍ദേശങ്ങള്‍ പുറത്തായത്. പ്ലസ് ടു കൊമേഴ്സ്, ഹ്യൂമാനിറ്റീസ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മാര്‍ക്ക് വാരിക്കോരി നല്കാന് നിര്‍ദേശമുള്ളത്.പരീക്ഷയില്‍ പ്രയാസമായിരുന്നെന്ന് പരാതിയുയര്‍ന്ന ചോദ്യങ്ങള്‍ക്കാണ് മാര്‍ക്ക് നല്കാന് നിര്‍ദേശമുള്ളത്.

ചില ചോദ്യങ്ങള്‍ കടുകട്ടിയായി...
ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിലെ പല വിഷയങ്ങളുടെയും ചോദ്യപേപ്പറുകള്‍ വിദ്യാര്‍ത്ഥികളെ വലച്ചെന്ന് ആക്ഷേപമുണ്ടായിരുന്നു. പ്ലസ് വണ്‍ ജോഗ്രഫി പരീക്ഷയില്‍ മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചെന്നും പരാതിയുണ്ടായിരുന്നു. പ്ലസ് ടു ഫിസിക്സ് പരീക്ഷയും വിദ്യാര്‍ത്ഥികള്‍ക്കൊരു കടുത്ത പരീക്ഷണമായി മാറി. ജേണലിസം പരീക്ഷയ്ക്ക് സിലബസിന് പുറത്തുനിന്നം കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചെന്നും ആരോപണമുണ്ടായിരുന്നു.

ഉത്തരസൂചിക നല്കി...
പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയും ആരംഭിക്കുന്നതിന് മുന്‍പേ അദ്ധ്യാപകര്‍ക്ക് ഉത്തരസൂചിക നല്‍കാറാണ് പതിവ്. അദ്ധ്യാപകര്‍ക്ക് നല്കിയ ഉത്തരസൂചികയില്‍ മാര്‍ക്ക് നല്‍കുന്നതിന് കടുംപിടുത്തം വേണ്ടെന്ന നിര്‍ദേശമുണ്ടെന്നാണ് സൂചന.

പ്രയാസമുള്ള ചോദ്യങ്ങള്‍ക്ക്...
ഇത്തവണയും പ്ലസ്ടു പരീക്ഷയില്‍ മാര്‍ക്ക് വാരിക്കോരി നല്‍കാനാണ് അദ്ധ്യാപകര്‍ക്ക് നല്കിയ ഉത്തരസൂചികയിലെ നിര്‍ദേശം. ചോദ്യപേപ്പറില്‍ പ്രയാസമുള്ള ചോദ്യങ്ങള്‍ക്കെല്ലാം മാര്‍ക്കില്‍ ഇളവ് നല്‍കാനാണ് മൂല്യനിര്ണ്ണയത്തിനെത്തിയ അദ്ധ്യാപകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

മൂല്യനിര്‍ണ്ണയം ഉദാരമാക്കണം...
പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പരമാവധി ഉദാരമാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ 15 മാര്‍ക്ക് വരെ ഒരു വിഷയത്തില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സിലബസിന് പുറത്തു നിന്നും ചോദ്യം...
പ്ലസ് ടു എക്കണോമിക്സ് പരീക്ഷയുടെ രണ്ടാമത്തെ ചോദ്യം സിലബസിന് പുറത്തുനിന്നായിരുന്നെന്ന് ആക്ഷേപമുണ്ടായിരുന്നു. ഈ ചോദ്യത്തിന് ചോദ്യമെഴുതി വെച്ചാലും മൂന്ന് മാര്‍ക്കെങ്കിലും നല്‍കണമെന്നാണ് നിര്‍ദേശം. പരീക്ഷയിലെ മറ്റുചില ചോദ്യങ്ങള്‍ക്കും മാര്‍ക്ക് നല്കാന് നിര്‍ദേശമുള്ളതിനാല്‍ 12 മാര്‍ക്ക് വരെ ഒരു വിദ്യാര്‍ത്ഥിക്ക് വെറുതെ ലഭിക്കുമെന്നാണ് സൂചന. പരീക്ഷയില്‍ ജയിക്കാന്‍ വേണ്ടത് 24 മാര്‍ക്കാണ് .

കമ്പ്യൂട്ടര്‍ സയന്‍സിനും...
എക്കണോമിക്സ് പരീക്ഷയ്ക്ക് മാത്രമല്ല, പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയ്ക്കും ഇത്തരത്തില്‍ മാര്‍ക്ക് ദാനം നല്കാന് നിര്‍ദേശമുണ്ടെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചോദ്യപേപ്പര്‍ കഠിനമായിരുന്നെന്ന പേരില്‍ 4,5,9,25 എന്നീ ചോദ്യങ്ങള്‍ക്ക് പരമാവധി മാര്‍ക്ക് ദാനം നല്‍കാനാണ് നിര്‍ദേശം.

സ്വന്തം നിരീക്ഷണമെഴുതിയാലും...
മലയാളം ഉള്‍പ്പെടെയുള്ള ഭാഷാ വിഷയങ്ങളിലും മാര്‍ക്ക് നല്‍കുന്നത് ഉദാരമാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയാളത്തിലെ ആറോളം ചോദ്യങ്ങള്‍ക്ക് സ്വന്തം നിരീക്ഷണം എഴുതിയാലും പരമാവധി മാര്‍ക്ക് ലഭിക്കും. 24 മാര്‍ക്ക് ജയിക്കാന്‍ വേണ്ടപ്പോള്‍ 15 മാര്‍ക്ക് വരെ ഇത്തരത്തില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. മറ്റു ഭാഷാ വിഷയങ്ങള്‍ക്കും ഇത്തരത്തില്‍ മാര്‍ക്ക് നല്‍കാനും നിര്‍ദേശമുണ്ട്.

കൊമേഴ്സിലെ ബിസിനസ് സ്റ്റഡീസിലും...
പ്ലസ് ടു ഫിസിക്സ് പരീക്ഷയെ ചൊല്ലിയും നിരവധി ആക്ഷേപങ്ങളുയര്‍ന്നിരുന്നു. പരീക്ഷയിലെ ചോദ്യങ്ങള്‍ മിക്കതും കടുകട്ടിയായിരുന്നെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഫിസിക്സ് പരീക്ഷയിലെ ആക്ഷേപമുയര്‍ന്ന ചോദ്യങ്ങള്‍ക്ക് മൂല്യനിര്‍ണ്ണയത്തില്‍ ഇളവ് നല്‍കും. കൊമേഴ്സ് ബിസിനസ് സ്റ്റഡീസിലെ ചില ചോദ്യങ്ങള്‍ക്കും മാര്‍ക്കില്‍ കടുംപിടുത്തം വേണ്ടെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications