കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യമെഴുതിയാലും പ്ലസ്ടുവിന് മാര്‍ക്ക്?സ്‌കൂള്‍ വരാന്തയില്‍ കയറിനിന്ന പശുവിനും എപ്ലസ് കിട്ടും!!!!

പരീക്ഷയില്‍ പ്രയാസമായിരുന്നെന്ന് പരാതിയുയര്‍ന്ന ചോദ്യങ്ങള്‍ക്കാണ് മാര്‍ക്ക് നല്‍കാന്‍ നിര്‍ദേശമുള്ളത്.

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍വര്‍ഷങ്ങളിലെ എസ്എസ്എല്‍സി പരീക്ഷയില്‍ വാരിക്കോരി മാര്‍ക്ക് നല്‍കിയെന്ന ആക്ഷേപം ശക്തമായിരുന്നു. പരീക്ഷയ്ക്കിടെ സ്‌കൂള്‍ വരാന്തയില്‍ കയറിനിന്ന പശുവിന് വരെ എപ്ലസ് കിട്ടിയെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പരിഹാസം. എന്നാല്‍ ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിലും വാരിക്കോരി മാര്‍ക്ക് നല്‍കാന്‍ നിര്‍ദേശമുണ്ടെന്നാണ് സൂചന.

പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് അദ്ധ്യാപകര്‍ക്ക് നല്‍കിയ ഉത്തരസൂചികകളിലെ നിര്‍ദേശങ്ങള്‍ പുറത്തായത്. പ്ലസ് ടു കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മാര്‍ക്ക് വാരിക്കോരി നല്‍കാന്‍ നിര്‍ദേശമുള്ളത്.പരീക്ഷയില്‍ പ്രയാസമായിരുന്നെന്ന് പരാതിയുയര്‍ന്ന ചോദ്യങ്ങള്‍ക്കാണ് മാര്‍ക്ക് നല്‍കാന്‍ നിര്‍ദേശമുള്ളത്.

ചില ചോദ്യങ്ങള്‍ കടുകട്ടിയായി...

ചില ചോദ്യങ്ങള്‍ കടുകട്ടിയായി...

ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിലെ പല വിഷയങ്ങളുടെയും ചോദ്യപേപ്പറുകള്‍ വിദ്യാര്‍ത്ഥികളെ വലച്ചെന്ന് ആക്ഷേപമുണ്ടായിരുന്നു. പ്ലസ് വണ്‍ ജോഗ്രഫി പരീക്ഷയില്‍ മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചെന്നും പരാതിയുണ്ടായിരുന്നു. പ്ലസ് ടു ഫിസിക്‌സ് പരീക്ഷയും വിദ്യാര്‍ത്ഥികള്‍ക്കൊരു കടുത്ത പരീക്ഷണമായി മാറി. ജേണലിസം പരീക്ഷയ്ക്ക് സിലബസിന് പുറത്തുനിന്നം കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചെന്നും ആരോപണമുണ്ടായിരുന്നു.

ഉത്തരസൂചിക നല്‍കി...

ഉത്തരസൂചിക നല്‍കി...

പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയും ആരംഭിക്കുന്നതിന് മുന്‍പേ അദ്ധ്യാപകര്‍ക്ക് ഉത്തരസൂചിക നല്‍കാറാണ് പതിവ്. അദ്ധ്യാപകര്‍ക്ക് നല്‍കിയ ഉത്തരസൂചികയില്‍ മാര്‍ക്ക് നല്‍കുന്നതിന് കടുംപിടുത്തം വേണ്ടെന്ന നിര്‍ദേശമുണ്ടെന്നാണ് സൂചന.

പ്രയാസമുള്ള ചോദ്യങ്ങള്‍ക്ക്...

പ്രയാസമുള്ള ചോദ്യങ്ങള്‍ക്ക്...

ഇത്തവണയും പ്ലസ്ടു പരീക്ഷയില്‍ മാര്‍ക്ക് വാരിക്കോരി നല്‍കാനാണ് അദ്ധ്യാപകര്‍ക്ക് നല്‍കിയ ഉത്തരസൂചികയിലെ നിര്‍ദേശം. ചോദ്യപേപ്പറില്‍ പ്രയാസമുള്ള ചോദ്യങ്ങള്‍ക്കെല്ലാം മാര്‍ക്കില്‍ ഇളവ് നല്‍കാനാണ് മൂല്യനിര്‍ണ്ണയത്തിനെത്തിയ അദ്ധ്യാപകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

മൂല്യനിര്‍ണ്ണയം ഉദാരമാക്കണം...

മൂല്യനിര്‍ണ്ണയം ഉദാരമാക്കണം...

പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പരമാവധി ഉദാരമാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ 15 മാര്‍ക്ക് വരെ ഒരു വിഷയത്തില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സിലബസിന് പുറത്തു നിന്നും ചോദ്യം...

സിലബസിന് പുറത്തു നിന്നും ചോദ്യം...

പ്ലസ് ടു എക്കണോമിക്‌സ് പരീക്ഷയുടെ രണ്ടാമത്തെ ചോദ്യം സിലബസിന് പുറത്തുനിന്നായിരുന്നെന്ന് ആക്ഷേപമുണ്ടായിരുന്നു. ഈ ചോദ്യത്തിന് ചോദ്യമെഴുതി വെച്ചാലും മൂന്ന് മാര്‍ക്കെങ്കിലും നല്‍കണമെന്നാണ് നിര്‍ദേശം. പരീക്ഷയിലെ മറ്റുചില ചോദ്യങ്ങള്‍ക്കും മാര്‍ക്ക് നല്‍കാന്‍ നിര്‍ദേശമുള്ളതിനാല്‍ 12 മാര്‍ക്ക് വരെ ഒരു വിദ്യാര്‍ത്ഥിക്ക് വെറുതെ ലഭിക്കുമെന്നാണ് സൂചന. പരീക്ഷയില്‍ ജയിക്കാന്‍ വേണ്ടത് 24 മാര്‍ക്കാണ് .

കമ്പ്യൂട്ടര്‍ സയന്‍സിനും...

കമ്പ്യൂട്ടര്‍ സയന്‍സിനും...

എക്കണോമിക്‌സ് പരീക്ഷയ്ക്ക് മാത്രമല്ല, പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയ്ക്കും ഇത്തരത്തില്‍ മാര്‍ക്ക് ദാനം നല്‍കാന്‍ നിര്‍ദേശമുണ്ടെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചോദ്യപേപ്പര്‍ കഠിനമായിരുന്നെന്ന പേരില്‍ 4,5,9,25 എന്നീ ചോദ്യങ്ങള്‍ക്ക് പരമാവധി മാര്‍ക്ക് ദാനം നല്‍കാനാണ് നിര്‍ദേശം.

സ്വന്തം നിരീക്ഷണമെഴുതിയാലും...

സ്വന്തം നിരീക്ഷണമെഴുതിയാലും...

മലയാളം ഉള്‍പ്പെടെയുള്ള ഭാഷാ വിഷയങ്ങളിലും മാര്‍ക്ക് നല്‍കുന്നത് ഉദാരമാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയാളത്തിലെ ആറോളം ചോദ്യങ്ങള്‍ക്ക് സ്വന്തം നിരീക്ഷണം എഴുതിയാലും പരമാവധി മാര്‍ക്ക് ലഭിക്കും. 24 മാര്‍ക്ക് ജയിക്കാന്‍ വേണ്ടപ്പോള്‍ 15 മാര്‍ക്ക് വരെ ഇത്തരത്തില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. മറ്റു ഭാഷാ വിഷയങ്ങള്‍ക്കും ഇത്തരത്തില്‍ മാര്‍ക്ക് നല്‍കാനും നിര്‍ദേശമുണ്ട്.

കൊമേഴ്‌സിലെ ബിസിനസ് സ്റ്റഡീസിലും...

കൊമേഴ്‌സിലെ ബിസിനസ് സ്റ്റഡീസിലും...

പ്ലസ് ടു ഫിസിക്‌സ് പരീക്ഷയെ ചൊല്ലിയും നിരവധി ആക്ഷേപങ്ങളുയര്‍ന്നിരുന്നു. പരീക്ഷയിലെ ചോദ്യങ്ങള്‍ മിക്കതും കടുകട്ടിയായിരുന്നെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഫിസിക്‌സ് പരീക്ഷയിലെ ആക്ഷേപമുയര്‍ന്ന ചോദ്യങ്ങള്‍ക്ക് മൂല്യനിര്‍ണ്ണയത്തില്‍ ഇളവ് നല്‍കും. കൊമേഴ്‌സ് ബിസിനസ് സ്റ്റഡീസിലെ ചില ചോദ്യങ്ങള്‍ക്കും മാര്‍ക്കില്‍ കടുംപിടുത്തം വേണ്ടെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

English summary
Plus two exam valuation camp started, teachers got proposal that describes to give moderation for all subjects.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X