കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ്ടു ഫലം മെയ് ആദ്യവാരം പ്രഖ്യാപിച്ചേക്കും

  • By Mithra Nair
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി പരിക്ഷഫലെ പ്രഖ്യാപിച്ചതിന്റെ വിവാദങ്ങള്‍ പുകഞ്ഞു കൊണ്ടിരിക്കെ പ്ലസ്ടു ഫല പ്രഖ്യാപനം മെയ് ആദ്യവാരം ഉണ്ടായേക്കുമെന്നു സൂചന. എസ്എസ്എല്‍സി പരീക്ഷാഫലം വിവാദമായ സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് ഹയര്‍ സെക്കന്‍ഡറി അധികൃതരുടെ നടപടികള്‍.

ഹയര്‍ സെക്കന്ററി പരീക്ഷയുടെ മൂല്യ നിര്‍ണയ ക്യാംപുകള്‍ 25നാണ് അവസാനിക്കുമെങ്കിലും ചിലയിടങ്ങളിടെ ക്യാംമ്പുകള്‍ 27 വരെ നീണ്ടേക്കും. ഗ്രേസ് മാര്‍ക്ക് ചേര്‍ക്കുന്നതിനും പിഴവുകള്‍ തിരുത്തുന്നതിനും ഒരാഴ്ച കൂടി സമയം വേണ്ടിവരുമെന്നാണ് കരുതുന്നത്. അതിനു ശേഷം മാത്രമേ അന്തിമ ഫല പ്രഖ്യാപനം ഉണ്ടാകൂ.

exam.jpg -Properties

ദേശീയ ഗെയിംസ് വൊളണ്ടിയര്‍മാരായിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ പ്രത്യേക ഗ്രേസ് മാര്‍ക്ക് ലഭിക്കും. എന്നാല്‍ ഇതിന് അര്‍ഹതയുള്ളവരുടെ പട്ടിക ഡിപിഐ ഓഫിസ് ഇതുവരെ ഹയര്‍സെക്കന്‍ഡറി അധികൃതര്‍ക്ക് കൈമാറിയിട്ടില്ല.

വളരെ വേഗത്തില്‍ നടത്തിയ എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന്റ വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ആയതിനാല്‍ ധൃതി പിടിച്ച് ഒന്നും ചെയ്യേണ്ടെന്നാണ് ഹയര്‍ സെക്കന്‍ഡറി അധികൃതരുടെ തീരുമാനം. ഇതിനിടെ അപാകതകള്‍ പരിഹരിച്ചുള്ള എസ്എസ്എല്‍സിയുടെ പൂര്‍ണമായ ഫലം വെള്ളിയാഴ്ച ലഭ്യമാകുമെന്നാണ് സൂചന.

English summary
this year higher secondary result published on may first week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X