കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് ടു ഫലം: വയനാട്ടില്‍ 86.18 ശതമാനം വിജയം: സംസ്ഥാന തലത്തില്‍ നാലം സ്ഥാനം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഇക്കൊല്ലത്തെ പ്ലസ് ടു പരീക്ഷയില്‍ അഭിമാനവിജയം നേടി വയനാട് ജില്ല. 86.18 ശതമാനം വിജയത്തോടെ വയനാട് ജില്ല സംസ്ഥാന തലത്തില്‍ നാലം സ്ഥാനം കരസ്ഥമാക്കി. ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് പതിനാലാം സ്ഥാനം മാത്രമായിരുന്നു ജില്ലക്ക് ലഭിച്ചത്. 9042 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 7792 വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. 11 പേര്‍ മുഴുവന്‍ മാര്‍ക്കും നേടി ജില്ലക്ക് അഭിമാനമായി. 341 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി.

കീര്‍ത്തന ബി ശിവദാസ്(ഡബ്ല്യു.ഒ.എച്ച്.എസ് പിണങ്ങോട്), അശ്വതി ജെ. സാറ (നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ബേസില്‍ സജി. ആസിഫ് മുഹമ്മദ്, എമിന്‍ ഷോബി, ശ്വേത മരിയ സണ്ണി, മാളവിക മിത്ര, സാന്ദ്ര ആന്‍ ടോം(സേക്രഡ് ഹാര്‍ഡ് എച്ച്.എസ്.എസ്, ദ്വാരക), സാഗാ പി എസ്, നന്ദന സുരേഷ്(ഗവണ്‍മെന്റ് എച്ച് എസ് എസ് മീനങ്ങാടി), ആനറ്റ് ജോര്‍ജ്ജ(സെന്റ് കാതറിന്‍സ് എച്ച് എസ് എസ് പയ്യംപള്ളി) എന്നിവരാണ് 1200 മാര്‍ക്കും നേടിയത്. ഇതില്‍ പത്ത് പേരും സയന്‍സ് ഗ്രൂപ്പിലാണ് വിജയം നേടിയത്. നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അശ്വതി.ജെ സാറ മാത്രമാണ് ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ പരീക്ഷയെഴുതിയത്.

plus

ജില്ലയില്‍ നൂറ് മേനി വിജയം ഒരു സ്‌കൂളിന് മാത്രം; ഗവണ്‍മെന്റ് സ്‌കൂളുകളില്‍ മുന്നില്‍ മൂലങ്കാവ്

കല്‍പ്പറ്റ: ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷയില്‍ ജില്ലയില്‍ നിന്ന് 100 ശതമാനം വിജയം നേടാനായത് ഒരു സ്‌കൂളിന് മാത്രം. 33 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ അമ്പുകുത്തി എം. .എം സ്‌കൂള്‍ നൂറ് ശതമാനം വിജയം നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജി.എച്ച്.എസ്.എസ് മൂലങ്കാവാണ് ഏറ്റവും മുന്നില്‍(99.15 ശതമാനം). 117 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ ഇവിടെ ഒരാള്‍ മാത്രമാണ് ഉപരിപഠനത്തിന് യോഗ്യത നേടാതെ പോയത്. 98.76 ശതമാനം വിജയം നേടിയ സേക്രഡ് ഹാര്‍ട്ട് ദ്വാരക, 98.55 ശതമാനം വിജയം നേടി അംബേദ്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ നല്ലൂര്‍നാട് എന്നീ സ്‌കൂളുകളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 38.33 ശതമാനം വിജയം നേടിയ ഗവണ്‍മെന്റ് എച്ച്.എസ്.എസ് കോട്ടത്തറയാണ് ജില്ലയില്‍ ഏറ്റവും പിന്നില്‍. ഇവിടെ പരീക്ഷയെഴുതിയ 60 കുട്ടികളില്‍ 37 പേര്‍ക്കും ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിഞ്ഞില്ല.


മുഴുവന്‍ മാര്‍ക്കും നേടിയത് 11 പേര്‍

കല്‍പ്പറ്റ: ഇക്കൊല്ലത്തെ പ്ലസ് ടു പരീക്ഷയില്‍ 9042 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ മുഴുവന്‍ മാര്‍ക്കും നേടാനായത് 11 പേര്‍ക്ക് മാത്രം. ഇതില്‍ ആറു പേരും ഒരേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണെന്ന പ്രത്യേകതയുമുണ്ട്. ദ്വാരക സേക്രഡ് ഹാര്‍ഡ് എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളായ ബേസില്‍ സജി. ആസിഫ് മുഹമ്മദ്, എമിന്‍ ഷോബി, ശ്വേത മരിയ സണ്ണി, മാളവിക മിത്ര, സാന്ദ്ര ആന്‍ ടോം എന്നിവര്‍ക്കുപുറമെ കീര്‍ത്തന ബി ശിവദാസ്(ഡബ്ല്യു.ഒ.എച്ച്.എസ് പിണങ്ങോട്), അശ്വതി ജെ. സാറ(നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), സാഗാ പി എസ്, നന്ദന സുരേഷ്(ഗവണ്‍മെന്റ് എച്ച് എസ് എസ് മീനങ്ങാടി), ആനറ്റ് ജോര്‍ജ്ജ(സെന്റ് കാതറിന്‍സ് എച്ച് എസ് എസ് പയ്യംപള്ളി) എന്നിവരും 1200 മാര്‍ക്കും കരസ്ഥമാക്കി.

English summary
86.18 percentage plus two result achievement in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X