Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷ: എങ്ങനെ അപേക്ഷിക്കാം, എത്ര ഫീസ് നല്‍കണം, അവസാന തിയതിയും അറിയാം

തിരുവനന്തപുരം: 2023 മാർച്ചിലെ രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങൾക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2023 മാർച്ചിലെ പരീക്ഷക്ക് ഡി പ്ലസ് ഗ്രേഡോ അതിനു മുകളിലോ ലഭിച്ചവർക്ക് താൽപര്യമുണ്ടെങ്കിൽ ഒരു വിഷയം ഇംപ്രൂവ് ചെയ്യാം.

വിദ്യാർത്ഥികൾക്ക് പുനർ മൂല്യ നിർണയത്തിനോ ഉത്തരക്കടലാസുകളുടെ പകർപ്പിനോ സുക്ഷ്മ പരിശോധനക്കോ അപേക്ഷിക്കാം. ഇരട്ട മൂല്യ നിർണയം നടന്ന ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾക്ക് പുനർ മൂല്യനിർണയവും സൂക്ഷ്മ പരിശോധനയും ഉണ്ടായിരിക്കില്ല. എന്നാൽ ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാം. ഓരോരുത്തരും രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

exam

ഹയർ സെക്കണ്ടറി പരീക്ഷയുടെ വിഞ്ജാപനം എച്ച്.എസ്.ഇ പോർട്ടലിൽ ലഭ്യമാണ്. ഹയർ സെക്കണ്ടറി പരീക്ഷ പേപ്പർ പുനർ മൂല്യനിർണയത്തിന് 500 രൂപയും ഉത്തരക്കടലാസ്സുകളുടെ പകർപ്പിന് 300 രൂപയും സൂക്ഷ്മ പരിശോധനക്ക് 100 രൂപയുമാണ് ഫീസ്. അപേക്ഷകൾ മേയ് 25 മുതൽ സ്‌കൂളുകളിൽ സമർപ്പിക്കാം.

വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധനക്കുള്ള അപേക്ഷ ഫോം www.vhsems.kerala.gov.in ൽ ലഭിക്കും. അപേക്ഷ ഫോം ഫീസ് സഹിതം പഠനം പൂർത്തിയാക്കിയ സ്‌കൂളിൽ മേയ് 31 വൈകുന്നേരം 4 നകം സമർപ്പിക്കണം. ഒന്നിലധികം വിഷയങ്ങൾക്കും ഒരു അപേക്ഷ മതി. ഇന്റർനെറ്റിൽ നിന്നും ലഭിക്കുന്ന മാർക്ക് ലിസ്റ്റുകളുടെ പകർപ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കണം.

പുനർ മൂല്യ നിർണയത്തിന് പേപ്പറൊന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനക്ക് പേപ്പറൊന്നിന് 100 രൂപയുമാണ് ഫീസ്. പുനർ മൂല്യ നിർണയത്തിന്റെ ഫലം ജൂണിൽ പ്രസിദ്ധീകരിക്കും. സേവ് എ ഇയർ, ഇംപ്രൂവ്‌മെന്റ് പരീക്ഷ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

അതേസമയം, പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിംഗ് സെൽ 12-ാം ക്ലാസ്സ് പാസ്സായ വിദ്യാർഥികൾക്കായി കരിയർ ക്ലിനിക്ക് എന്ന പേരിൽ കരിയർ കൗൺസലിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നുണ്ട്. തുടർപഠനവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കരിയർ വിദഗ്ധരുടെ ഒരു പാനൽ വിദ്യാർഥികളുമായി സംവദിക്കും. 2023 മെയ് 26 ന് വൈകുന്നേരം 7 മണിക്ക് സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് സംവാദം. പ്ലസ് ടു കഴിഞ്ഞ സയൻസ് വിദ്യാർഥികൾക്ക് തുടർ പഠനവുമായും തൊഴിൽ മേഖലയുമായും ബന്ധപ്പെട്ട് സംശയങ്ങൾ ചോദിക്കാവുന്നതാണ്. മെയ് 27 ന് വൈകുന്നേരം 7ന് മണിക്ക് ഹ്യുമാനിറ്റിസ് വിദ്യാർഥികൾക്കും മെയ് 28 വൈകുന്നേരം 7ന് കൊമേഴ്‌സ് വിദ്യാർഥികൾക്കും സംവാദ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് സൂം പ്ലാറ്റ്‌ഫോമിൽ മീറ്റിംങ് ID. 8270 0743 878 പാസ് കോഡ് CGAC ഉപയോഗിച്ച് പ്രവേശിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+