പ്ലസ് ടു കോഴ; കെഎം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
കണ്ണൂര്‍: മുസ്ലീം ലീഗ് നേതാവും അഴീക്കോട് മുന്‍ എം എല്‍ എയുമായ കെ എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് കണ്ടുകെട്ടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേത് (ഇ ഡി) ആണ് നടപടി. 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പ്ലസ് ടു കോഴ കേസിലാണ് ഇ ഡിയുടെ നടപടി. കെ എം ഷാജിയുടെ ഭാര്യയുടെ പേരില്‍ വേങ്ങേരി വില്ലേജില്‍ നിര്‍മിച്ച ഒരു വീട് ഉള്‍പ്പടെയുള്ള സ്വത്ത് വകകളാണ് കണ്ടുകെട്ടിയത്. 2020 ലാണ് ആദ്യമായിട്ട് അഴീക്കോട് ഒരു സ്കൂളില്‍ പ്ലസ് ടു കോഴ്സ് കെ എം ഷാജി 25 ലക്ഷത്തോളം രൂപ കോഴയായി കൈപ്പറ്റി എന്ന ആരോപണം ഉയര്‍ന്നത്.
ഇതിനെ തുടര്‍ന്ന് 2020 ഏപ്രിലിലാണ് കണ്ണൂര്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഈ കേസില്‍ അന്വേഷണം തുടരുകയായിരുന്നു. ഇ ഡിയുടെ അന്വേഷണത്തില്‍ ഈ പണം ഉപയോഗിച്ചാണ് ഷാജി വീടുണ്ടാക്കിയത് എന്നാണ് വ്യക്തമായിരിക്കുന്നത്. ഇതോടെയാണ് സ്വത്ത് കണ്ടുകെട്ടുന്ന നടപടിയിലേക്ക് ഇ ഡി കടന്നത്. ഈ കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണെന്നും ഇ ഡി അറിയിച്ചിട്ടുണ്ട്.

അഴീക്കോട് മണ്ഡലത്തിലെ സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ എം ഷാജി കൈപ്പറ്റി എന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന് ആണ് വിജിലന്‍സിന് പരാതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ കെ എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള കോഴിക്കോട്ടെ വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. സ്വത്ത് കണ്ടുകെട്ടിയ കാര്യം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇ ഡി വിശദീകരിച്ചിട്ടുണ്ട്.

നേരത്തെ കേസില്‍ ഫെബ്രുവരി 15 ന് കെ എം ഷാജിയെ ചോദ്യം ചെയ്തിരുന്നു. കേസില്‍ കെ എം ഷാജിയുടെ ഭാര്യയില്‍ നിന്നും മുസ്ലിം ലീഗ് നേതാക്കളില്‍ നിന്നും ഇ ഡി നേരത്തെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പ്ലസ്ടു കോഴ്സ് അനുവദിക്കാനായി അഴീക്കോട് സ്കൂള്‍ മാനേജ്മെന്റില്‍ നിന്നും കെ എം ഷാജി 25 ലക്ഷം കോഴ വാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്ന് വിജിലന്‍സ് എഫ് ഐ ആര് നല്‍കിയിരുന്നു. സ്കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും സാക്ഷി മൊഴികളില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്ന് വിജിലന്‍സിന്റെ എഫ് ഐ ആറില്‍ പറയുന്നു.

എം എല്‍ എയ്ക്കെതിരെ വിശദമായ അന്വേഷണം വേണ എന്നും വിജിലന്‍സ് തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പരാതി രാഷ്ട്രീയ പ്രേരിതമാണ് എന്നുമാണ് കെ എം ഷാജി പറയുന്നത്. നേരത്തെ കെ എം ഷാജിയുടെ കോഴിക്കോട് മാലൂര്‍കുന്നിലെ വീട് ഇ ഡി അളന്നിരുന്നു. ഈ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോര്പ്പറേഷന് ഇ ഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ തുക എങ്ങിനെ ലഭിച്ചു എന്ന് കെ എം ഷാജിയോട് ഇ ഡി ചോദിച്ചിരുന്നു.
Recommended Video

വീട്ടില്‍ നിന്ന് 50 ലക്ഷവും, ഭാര്യ ആശയുടെ വീട്ടില്‍ നിന്ന് 50 ലക്ഷവും വീട് വെക്കാന്‍ ലഭിച്ചു എന്നായിരുന്നു കെ എം ഷാജി അന്ന് മൊഴി നല്‍കിയത്. 20 ലക്ഷം രൂപ സുഹൃത്ത് നല്കി. രണ്ട് കാര്‍ വിറ്റപ്പോള്‍ ലഭിച്ച 10 ലക്ഷവും വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ചു എന്നാണ് ഷാജിയുടെ മൊഴി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications