Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ്ടു വിദ്യാര്‍ഥിനിയെ നഗ്നത കാട്ടി പീഡിപ്പിക്കാന്‍ ശ്രമം; ലാബ് ജീവനക്കാരന്‍ അറസ്റ്റില്‍, കൊല്ലത്ത്

കോണ്‍ഗ്രസ് അനുകൂല ലാബ് അസിസ്റ്റന്റ് അസോസിയേഷന്റെ സംസ്ഥാന നേതാവായ എഴുകോണ്‍ സ്വദേശി അദ്വാന്‍ ആണ് അറസ്റ്റിലായത്.

കൊല്ലം: പരീക്ഷക്കിടെ സംശയം ചോദിക്കാന്‍ വന്ന പ്ലസ് ടു വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കുകയും നഗ്നത കാണിച്ചുകൊടുക്കുകയും ചെയ്ത ലാബ് ജീവനക്കാരന്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് അനുകൂല ലാബ് അസിസ്റ്റന്റ് അസോസിയേഷന്റെ സംസ്ഥാന നേതാവായ എഴുകോണ്‍ സ്വദേശി അദ്വാന്‍ ആണ് അറസ്റ്റിലായത്. നഗ്നത വെളിവാക്കിയത് സംബന്ധിച്ച് വിദ്യാര്‍ഥി പരാതി നല്‍കിയിരുന്നു.

പ്രാക്ടിക്കല്‍ പരീക്ഷ നടക്കവെ ലാബില്‍ വച്ച് വിദ്യാര്‍ഥിനിക്ക് ഇയാള്‍ നഗ്നത കാണിച്ചുകൊടുത്തുവെന്നാണ് പരാതി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കൊട്ടാരക്കര പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 സംശയം ചോദിക്കാന്‍ വന്ന കുട്ടിയെ

നെടുവത്തൂരിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് ശേഷമായിരുന്നു പ്രാക്ടിക്കല്‍ പരീക്ഷ. പത്തിലധികം വിദ്യാര്‍ഥികള്‍ ലാബിലുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സംശയം ചോദിക്കാന്‍ കുട്ടി ലാബ് ജീവനക്കാരന്റെ അടുത്തെത്തിയപ്പോഴാണ് കേസിനാസ്പദമായ കാര്യങ്ങള്‍ നടന്നത്.

 സഹപാഠികളെയും പ്രിന്‍സിപ്പാളിനെയും അറിയിച്ചു

പരീക്ഷ കഴിഞ്ഞ ശേഷം പെണ്‍കുട്ടി സംഭവം സഹപാഠികളോട് പറഞ്ഞു. തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ അറിയിച്ചു. വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്.

ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരുടെ ഇടപെടല്‍

വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പാളില്‍ നിന്നും കുട്ടിയില്‍ നിന്നും മൊഴിയെടുത്തു. ശേഷം വിഷയം കൊട്ടാരക്കര പോലിസിന് കൈമാറി. പ്രതിക്കെതിരേ മുമ്പും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

മുമ്പും സമാന സംഭവങ്ങള്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊട്ടാരക്കരയില്‍ റവന്യൂ ജില്ലാ കലോല്‍സവം നടക്കുന്നതിനിടെ ഒരു പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചതിനും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. നാടക മല്‍സരം നടക്കുമ്പോള്‍ വിദ്യാര്‍ഥിനികള്‍ ഒരുങ്ങുന്ന സ്ഥലത്തെത്തിയായിരുന്നു പ്രതി അപമാനിക്കാന്‍ ശ്രമിച്ചത്. കലോല്‍സവ നഗരിയിലെത്തിയവര്‍ തന്നെ ഇയാളെ കൈയോടെ പിടികൂടി പോലീസിന് ഏല്‍പ്പിക്കുകയായിരുന്നു.

വീണ്ടും ജോലിയില്‍ കയറി

അന്ന് കേസില്‍ റിമാന്റിലായതോടെ ജോലി നഷ്ടമായ ഇയാള്‍ പിന്നീട് വീണ്ടും ജോലിയില്‍ കയറി. പെണ്‍കുട്ടിക്കുണ്ടായ സമാന അനുഭവങ്ങള്‍ പല വിദ്യാര്‍ഥിനികളും പ്രതിക്കെതിരേ ഇപ്പോള്‍ ആരോപിക്കുന്നുണ്ട്. ചില അധ്യാപികമാരെയും ഇയാള്‍ ശല്യപ്പെടുത്തിയിരുന്നുവെന്നും പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+