കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം വളാഞ്ചേരി കുറുമ്പത്തൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കുറുമ്പത്തൂര്‍ ചേലക്കല്‍ സൈയ്താലിക്കുട്ടിയുടെ മകള്‍ റിന്‍സിയ(17) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.പുത്തനത്താണിയിലെ പാരല്‍ കോളേജ് വിദ്യാര്‍ഥിനിയാണ്.വളാഞ്ചേരി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കല് കോളേജിലേക്ക് മാറ്റി.പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം രാവിലെ കുറുമ്പത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

rinsiya

വീട്ടിനുള്ളില്‍ മരിച്ച നിലയില്‍കണ്ടെത്തിയ റിന്‍സിയ(17)

മാതാവ്:സല്‍മത്ത്,സഹോദരങ്ങള്‍:റാഷിദ്,റംഷാദ്. മരണത്തിന് കാരണം പോലീസ് അന്വേഷണം നടത്തും. അടുത്ത ദിവസങ്ങളില്‍ രക്ഷിതാക്കളുടേയും ബന്ധുക്കളുടേയും മൊഴിയെടുക്കും. നാളെ പുത്തനത്താണിയിലെ പാരല്‍ കോളേജിലെ വിദ്യാര്‍ഥികളുടേയും മൊഴി രേഖപ്പെടുത്തും.

English summary
Plus two student found dead inside the house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X